നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുറ്റ കാലുകള്‍ കൊണ്ട് ദേവിക നേടിയെടുത്തത് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്

ഇരുകൈകളുമില്ലാതെ കാലുകള്‍ ഉപയോഗിച്ച് പത്താംക്ലാസ് പരീക്ഷ എഴുതിയ ദേവിക എന്ന മിടുക്കി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി താരമായിരിക്കുകയാണ്. സഹായിയെ വെച്ച് പരീക്ഷയെഴുതാന്‍ അവസരമുണ്ടായിട്ടും ഒരു പരീക്ഷയ്ക്കു പോലും ദേവിക ആരുടെ സഹായവും കൂടാതെ തന്റെ കരുത്തുറ്റ കാലുകള്‍ കൊണ്ട് പരീക്ഷയെഴുതിയാണ് വിജയം സ്വന്തമാക്കിയത്.

കോഴിക്കോട് വള്ളിക്കുന്ന് സി.ബി.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ദേവിക. എസ്എസ്എല്‍സിയില്‍ രണ്ട് പരീക്ഷയില്‍ മാത്രം അനുവദനീയമായ അധിക സമയം ഉപയോഗിച്ചതല്ലാതെ മറ്റെല്ലാ പരീക്ഷകളും മറ്റുള്ളവര്‍ക്ക് ഒപ്പം എഴുതി തീര്‍ത്താണ് ഈ മിടുക്കി എ പ്ലസ് കരസ്ഥമാക്കിയത്.

ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത്. തന്റെ വൈകല്യത്തിന്റെ പേരില്‍ ഒരു സൗജന്യവും ഒരിക്കല്‍ പോലും ദേവിക വാങ്ങിയിരുന്നില്ല. പഠിച്ച സ്‌കൂളുകളിലെ എല്ലാ അധ്യാപകരും ദേവികയുടെ വിജയത്തിനായി ഒപ്പം നിന്നു. അതിലുപരി മാതാപിതാക്കളുടെ അളവറ്റ സ്‌നേഹവും പ്രോത്സാഹനവും ദേവികയുടെ കഠിനാധ്വാനവും ഈ വിജയത്തിന് മാറ്റു കൂട്ടി.

പഠനത്തില്‍ മാത്രമല്ല കലയിലും പാട്ടിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക. ചിത്രം വരച്ചും പാട്ടു പാടിയും ദേവിക നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇനി പ്ലസ് വണിന് ഹ്യുമാനിറ്റീസ് എടുത്ത് ഇവിടെ തന്നെ പഠിക്കാനാണ് ദേവികയുടെ തീരുമാനം. ഭാവിയില്‍ സിവില്‍ സര്‍വീസ് നേടണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. സിവില്‍ പൊലീസ് ഓഫീസറായ അച്ഛന്‍ സജീവും അമ്മ സുജിതയും മകളുടെ ഏത് സ്വപ്‌നങ്ങളുടെ ചിറകു വിടര്‍ത്താനും കൂടെയുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം