ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറുഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി. ജമ്മു കശ്മീരിലെ കര്‍ശനമായ പൊതുസുരക്ഷാ നിയമപ്രകാരമാണ് അബ്ദുള്ളയെ തടവിലാക്കിയത്. രണ്ട് വര്‍ഷത്തേക്ക് വിചാരണ കൂടാതെ ഒരാളെ തടങ്കലില്‍ വെയ്ക്കാനുള്ള അവകാശം ഭരണകൂടത്തിന് നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ഫറൂഖ് അബ്ദുള്ളയുടെ പിതാവ് ഷെയ്ഖ് അബ്ദുള്ള കശ്മീര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു ജമ്മു കശ്മീരിലെ പൊതുസുരക്ഷാ നിയമം പ്രബല്യത്തില്‍ വന്നത്.

മുന്‍ മുഖ്യമന്ത്രിയുടെ വസതി താത്കാലിക ജയിലായി പരിഗണിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാന്‍ തീരുമാനമായതെന്നാണ് സൂചന. ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂഖ് അബ്ദുള്ളക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈക്കോയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.

സുപ്രീം കോടതിയില്‍ തിങ്കളാഴ്ച നടന്ന നടപടികളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച കേന്ദ്രത്തിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ തുഷാര്‍ മേത്ത, ജഡ്ജിമാര്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. കേസില്‍ വൈക്കോ ഒരു ലോക്കസ് സ്റ്റാന്‍ഡി ചെയ്തിട്ടില്ലെന്ന് മേത്ത പറഞ്ഞിരുന്നു.

മുന്‍ മുഖ്യമന്ത്രി തടങ്കലിലാണോയെന്ന് ജഡ്ജിമാര്‍ ചോദിച്ചപ്പോള്‍ സംസ്ഥാന ഭരണകൂടത്തിന്റെ നിര്‍ദേശം തേടേണ്ടി വരുമെന്നതിനാല്‍ മറുപടി നല്‍കാന്‍  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമയം ചോദിച്ചു. സെപ്റ്റംബര്‍ 30- ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്