Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH

അവിടെ ജലമുണ്ട്; മഞ്ഞ് മൂടിയ ഒരു വന്‍ ഗര്‍ത്തത്തില്‍!

, 5:31 pm

ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടോ എന്ന ചോദ്യത്തിന് വിരാമമിട്ട് പുതിയ കണ്ടെത്തല്‍. ഇവിടെ ഖരരൂപത്തിലുള്ള ജലാംശമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത് തെളിയിക്കുന്ന മഞ്ഞ് മൂടിയ ഒരു വന്‍ഗര്‍ത്തത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പുറത്തുവിട്ട ചിത്രത്തിന്റെ പിന്‍ബലത്തില്‍ ഈ വിഷയത്തില്‍ പുതിയ പഠനങ്ങള്‍ക്ക് വഴിതുറക്കുകയാണ് ശാസ്ത്രലോകം.

ചൊവ്വയുടെ ഉത്തര ധ്രുവത്തിലെ കൊറൊലോവ് ഗര്‍ത്തത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിരവധി തവണ കോറോലോവ് ഗര്‍ത്തത്തിന് മുകളിലൂടെ സഞ്ചരിച്ചള്ള മാര്‍സ് എക്‌സ്പ്രസ് അതിന്റെ ഹൈ റസലൂഷന്‍ സ്റ്റീരിയോ ക്യാമറ ഉപയോഗിച്ചാണ് ഇപ്പോള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ പകര്‍ത്തിയത്. 81.4 കിലോമീറ്റര്‍ വ്യാസത്തിലുള്ള വൃത്താകൃതിയിലാണ് ഇത് നിലകൊള്ളുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുന്നിനുമുകളില്‍ കിടക്കുന്ന തടാകം പോലെയാണ് ഇവിടം.

‘തണുത്ത കെണി’ എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ചിത്രത്തിലുള്ള ഗര്‍ത്തത്തിന് വലിയ ആഴമുണ്ട്. അത് രണ്ട് കിലോമീറ്ററിലധികം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുകളില്‍ രൂപപ്പെട്ട മഞ്ഞ് പ്രതലത്തിന് 60 കിലോമീറ്റര്‍ വ്യാസവും 1.8 കിലോമീറ്റര്‍ കനവുമുണ്ടെന്നും 2,200 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞാണ് ഈ ഗര്‍ത്തത്തില്‍ ഉള്ളതെന്നുമാണ് കരുതപ്പെടുന്നത്. വ്യക്തമായ കണക്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

സോവിയറ്റ് റോക്കറ്റ് എഞ്ചിനീയര്‍ സെര്‍ഗെയ് കോറോലോവിന്റെ പേരാണ് ഈ സ്ഥലത്തിന് നല്‍കിയിരിക്കുന്നത്. ഭൂമിയിലെ പോലെ തന്നെ ചൊവ്വയിലും ഋതുമാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. അവിടത്തെ തണുപ്പുകാലത്ത് മഞ്ഞും രൂപപ്പെടാറുണ്ട്. എന്നാല്‍ കോറൊലോവ് ഗര്‍ത്തം ചൊവ്വയുടെ ഭൂതകാലത്തുണ്ടായ എന്തെങ്കിലും സ്വാധീനത്തിന്റെ ഫലമായി ഉണ്ടായതാവാം എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

Advertisement