Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന ശര്‍ക്കരയില്‍ മാരക രാസവസ്തുക്കള്‍; വില്‍പ്പന നിരോധിച്ചു

, 8:05 am

തമിഴ്നാട്, കര്‍ണാടക എന്നീ സ്ഥലങ്ങളില്‍ നിന്നും കണ്ണൂരിലേക്കു വരുന്ന ശര്‍ക്കര (വെല്ലം) ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിരോധിച്ചു.
മാരക രാസവസ്തുവായ റോഡമിന്‍-ബിയുടെ അംശം സാമ്പിളില്‍ കണ്ടതിനെത്തുടര്‍ന്നാണിത്. ആകെ പരിശോധിച്ച ആറുസാമ്പിളുകളില്‍ നാലിലും റോഡമിന്‍ കണ്ടെത്തി. കാന്‍സറിനുവരെ കാരണമാകുന്ന നിറം വരുത്തുന്ന വസ്തുവാണിതെന്ന് അസി. കമ്മിഷണര്‍ സി.എ.ജനാര്‍ദ്ദനന്‍ പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ശര്‍ക്കരയുടെ വില്‍പ്പന മറ്റുജില്ലകളിലും നിരോധിക്കും.

കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ നടത്തിയ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റെയ്ഡിലാണ് രാസവസ്തുസാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വെല്ലത്തിന്റെ വില്‍പ്പന കണ്ണൂരിലെ വ്യാപാരികള്‍ നിര്‍ത്തിവെച്ചു. തുണികള്‍ക്ക് ചായത്തിനുപയോഗിക്കുന്നതാണ് റോഡമിന്‍ ബി, ബ്രില്യന്റ് ബ്ലൂ തുടങ്ങിയ രാസവസ്തുക്കള്‍. ഈ രാസവസ്തുക്കള്‍ ചേര്‍ത്ത മിശ്രിതം ശര്‍ക്കരയ്ക്ക് മഞ്ഞ ഉള്‍പ്പെടെ തിളങ്ങുന്ന നിറം നല്‍കും. നല്ല വെല്ലം എന്നരീതിയില്‍ ഉയര്‍ന്ന വിലകൊടുത്ത് ഇവ വാങ്ങുകയും ചെയ്യും. കറുത്ത വെല്ലത്തില്‍ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല.

Advertisement