ആദ്യ വെടിപൊട്ടി: ആറാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഞെട്ടി

സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും പതറുന്നു. എഫ്‌സി ഗോവയ്‌ക്കെതിരേ നടക്കുന്ന ആദ്യ മത്സരത്തില്‍ ആറാം മിനുട്ടില്‍ ഗോള്‍ വഴങ്ങി കേരള ബ്വാസ്‌റ്റേഴ്‌സ്. മൂന്നാം മിനുട്ടില്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങിയ പന്ത് കളി ഗോവയുടെ കയ്യിലാണെന്ന് സൂചിപ്പിച്ചു. ആറാം മിനുട്ടില്‍ ഗോവ അതു ശരിയാണെന്ന് തെളിയിച്ചു.

ആവേശകരമായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഗോവ നിരയില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മുന്നേറ്റം നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പത്ത് മിനുട്ടുനുള്ളില്‍ ഗോള്‍ വഴങ്ങി. കോറോയാണ് ഗോവയുടെ ഗോള്‍ നേടിയത്. ആര്‍ത്തലയ്ക്കുന്ന ആയിരങ്ങള്‍ക്ക് മുമ്പില്‍ ഡേവിഡ് ജെയിംസും കൂട്ടരും വിയര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.