പാലത്തായി കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി; പെൺകുട്ടിയുടെ മാതാവ് നല്‍കിയ ഹർജി തള്ളി

പാലത്തായി കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി വിധി ശരിവെച്ച് ഹൈക്കോടതി. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ കേസുകളിൽ പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.

പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവിനെതിരെയായിരുന്നു കുട്ടിയുടെ മാതാവ് ഹർജി നല്‍കിയിരുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രം ചുമത്തി 90-ാം ദിവസം ക്രൈംബ്രാഞ്ച് നൽകിയ ഭാഗിക കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ ജൂലൈ 16-നാണ് പ്രതിക്ക് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.

കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു പെൺകുട്ടിയുടെ അമ്മയുടെ വാദം. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

ഹർജിയിൽ ക്രൈം ബ്രാഞ്ച് നിലപാടും ഏറെ ചർച്ച ആയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ട്. ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹിക നീതിവകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകളായിരുന്നു റിപ്പോർട്ട്‌ ആയി നൽകിയത്.

Latest Stories

IPL 2025: കപ്പ് ഞങ്ങളല്ലാതെ വേറാര്‌ അടിക്കാന്‍, കിരീടത്തില്‍ കുറഞ്ഞതൊന്നും ഹൈദരാബാദ്‌ പ്രതീക്ഷിക്കുന്നില്ല, തുറന്നുപറഞ്ഞ്‌ നിതീഷ് കുമാര്‍ റെഡ്ഡി

മലയാളി വൈദികർക്ക് നേരെ വിഎച്ച്പിയുടെ ആക്രമണം; സംഭവം മധ്യപ്രദേശിലെ ജബൽപൂരിൽ

IPL 2025: എന്ത് തോന്ന്യാസമാണ് നീ കാണിച്ചത്, ഇമ്മാതിരി മോശം പ്രവർത്തി ഇനി മേലാൽ ആവർത്തിക്കരുത്; ഇന്ത്യൻ താരത്തിനെതിരെ സുനിൽ ഗവാസ്കർ

സാമ്പത്തിക ചൂഷണം നടത്തിയത് ഭര്‍ത്താവ്, പാര്‍ട്ടിക്കോ മാധ്യമങ്ങള്‍ക്കോ ഞാന്‍ പരാതി കൊടുത്തിട്ടില്ല: സംവിധായിക റത്തീന

'മുനമ്പത്തെ മുൻനിർത്തി‌ ബില്ലിലെ ചില വ്യവസ്ഥകൾ അം​ഗീകരിക്കുന്നു'; വഖഫ് ബില്ലിന് പിന്തുണയുമായി ജോസ് കെ. മാണി

'പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ല, സിപിഐഎം കേന്ദ്ര കമ്മിറ്റി പരാജയം'; പാർട്ടി കോൺഗ്രസിൽ വിമർശനം

RCB UPDATES: കോഹ്ലിയുടെ വിക്കറ്റെടുത്തതിന് ബോളിവുഡ് താരത്തിന് ട്രോള്‍, കലിയടങ്ങാതെ ആരാധകര്‍, എന്തൊക്കെയാ ഈ കൊച്ചു സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്ന് മറ്റുചിലര്‌

ചൈനക്കാരുമായി സെക്‌സും വേണ്ട, പ്രണയബന്ധവും വേണ്ട; ചൈനയിലെ അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വഖഫ് ബില്ലില്‍ വാഗ്വാദം മുറുകുന്നു; രാജ്യസഭ വോട്ടിംഗ് കണക്കില്‍ 'അട്ടിമറി' സാധ്യമോ?

മുറിയിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്റെ കാമുകിയാണ്, താൻ പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തി ശിഖർ ധവാൻ; ഒടുവിൽ ആളെ കണ്ടെത്തി സോഷ്യൽ മീഡിയ