മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് യോഗ്യത? പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇക്ക ആരാധകരുടെ പൊങ്കാല

അന്താരാഷ്ട്ര ചലചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ മമ്മൂട്ടിയെയും കസബ എന്ന സിനിമയേയും വിമര്‍ശിച്ച നടി പാര്‍വതിക്കുനേരെ മമ്മൂട്ടി ആരാധകരുടെ രോഷപ്രകടനം. ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ പറയുന്നത് ശരിയല്ല എന്നായിരുന്നു നടിയുടെ അഭിപ്രായം. എന്നാല്‍ വിമര്‍ശം മമ്മൂട്ടി ആരാധകര്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മമ്മൂട്ടി ആരാധകരുടെ പൊങ്കാലയാണ്.

പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്. സിനിമയുടെ പേര് പറയാന്‍ വിസമ്മതിച്ച പാര്‍വതിയെ വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് കസബയുടെ പേര് പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പറയാതെ പറയുകയായിരുന്നു പാര്‍വതി. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിക്കുമ്പോള്‍ ഒരിക്കല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ ചിത്രം വീണ്ടും ലൈംലൈറ്റിലേക്ക് വരികയാണ്.

“ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്.

മമ്മൂട്ടി ചിത്രമായ കസബ അതിലെ സ്ത്രീവിരുദ്ധ ഡയലോഗുകളുടെ പേരില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെടുകയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയും മമ്മൂട്ടിക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് വരലക്ഷ്മി ശരത്ത്കുമാറായിരുന്നു. ലോകമെങ്ങും സ്ത്രീകള്‍ക്ക് അനുകൂലമായ സിനിമാ സാഹചര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തിലെ ഒരു നടി മമ്മൂട്ടിക്കെതിരെ സംസാരിക്കുന്നത് ധീരമെന്നാണ് സോഷ്യല്‍ മീഡിയാ വിലയിരുത്തലുകള്‍.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന