93 സീ​റ്റ്​ വ​രെ നേ​ടുമെന്ന പ്രതീക്ഷയിൽ​ എ​ൽ.​ഡി.​എ​ഫ്​, മ​ഞ്ചേ​ശ്വ​രത്ത് വിജയം ഉറപ്പിച്ച് സുരേന്ദ്രൻ; വോട്ടെടുപ്പിന് ശേഷം തെളിയുന്നത് ഇഞ്ചോടിഞ്ചു പോരാട്ടം

നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ 93 സീ​റ്റ്​ വ​രെ നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ എ​ൽ.​ഡി.​എ​ഫ്​. സി​റ്റി​ംഗ്​ സീ​റ്റു​ക​ളി​ൽ 90 ശ​ത​മാ​ന​വും നി​ല​നി​ർ​ത്താ​നാ​വുമെന്ന പ്രതീക്ഷയിലാണ് നേത്യത്വം. യുഡിഎഫ് ആവട്ടെ 75–80 സീറ്റ് കണക്കുകൂട്ടുന്നു. എ​ൽ.​ഡി.​എ​ഫ്​  ഓരോ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ബൂ​ത്തു​ത​ല വി​ല​യി​രു​ത്ത​ൽ ആ​രം​ഭി​ച്ചു. ഏപ്രി​ൽ 14ന്​ ​ശേ​ഷം സം​സ്ഥാ​ന നേ​തൃ​യോ​ഗം ചേ​രും. യുഡിഎഫിന്റെ ഭരണമാറ്റ പ്രതീക്ഷകൾ പാടേ തള്ളുകയാണ് എൽഡിഎഫ്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാർ പുറത്താകും എന്നതിൽ സംശയമില്ലെന്ന് യുഡിഎഫും.

ബി.​ജെ.​പി വി​ജ​യി​ക്കു​മെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന മ​ഞ്ചേ​ശ്വ​രം, നേ​മം, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ൽ ​പ്ര​തീ​ക്ഷ തെ​റ്റു​ന്ന വോ​ട്ടി​ങ്ങാ​ണ്​ ഉ​ണ്ടാ​യ​തെ​ന്നാണ് വി​ല​യി​രുത്തൽ. മഞ്ചേശ്വര​ത്ത്​ മി​ക​ച്ച മ​ത്സ​രം കാ​ഴ്​​ച​വെ​ക്കാ​നാ​യി. 2016ലേ​തിനേക്കാ​ൾ വോ​ട്ട്​ ലഭിക്കും. ബി.​ജെ.​പി വി​ജ​യി​ക്കി​ല്ല. നേ​മ​ത്ത്​ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ എൽ.ഡി.എഫിന്​ അ​നു​കൂ​ല​മാ​യി കേ​ന്ദ്രീ​ക​ര​ണ​മു​ണ്ടാ​യി. കോ​ൺ​ഗ്ര​സി​ന്​ 35,000ത്തിന​പ്പു​റം വോ​ട്ട്​ ലഭി​ക്കി​ല്ല. എന്നാൽ കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് എൻഡിഎയും വിജയപ്രതീക്ഷയിലാണ്.

കഴക്കൂ​ട്ട​ത്ത്​ 5000-10,000 വോ​ട്ട്​ ഭൂ​രി​പ​ക്ഷ​ത്തി​ന്​​ എ​ൽ.​ഡി.​എ​ഫ്​ വി​ജ​യി​ച്ചേ​ക്കും. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ അ​ട്ടി​മ​റി​വി​ജ​യം നേ​ടി​യേ​ക്കു​മെ​ന്നും എ​ൽ.​ഡി.​എ​ഫ്​ വിലയി​രു​ത്തി. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി​ക്ക്​ പി​ടി​ക്കാ​നാ​വു​ക പരമാവ​ധി​ 35,000 വോ​ട്ടാ​വും.

ബി.​ജെ.​പി​ക്ക്​ സ്ഥാ​നാ​ർ​ത്ഥിക​ളി​ല്ലാ​താ​യ ഗു​രു​വാ​യൂ​ർ, ത​ല​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ എൽ.ഡി.​എ​ഫി​ന്​ തി​രി​ച്ച​ടി​യു​ണ്ടാ​വി​ല്ല. വ​ട​ക​ര​യി​ൽ മി​ക​ച്ച സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി. സി.​പി.​എം-​എ​ൽ.​ജെ.​ഡി വോ​ട്ടു​ക​ൾ ഒ​രു​മി​ച്ചാ​ൽ വെ​ല്ലു​വി​ളി മറികടക്കാം. തൃ​ശൂ​രി​ൽ മ​ത്സ​രം ക​ടു​ക​ട്ടി​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ സി​റ്റിംഗ്​​ സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ മു​ന്നേ റ്റം നി​ല​നി​ർ​ത്താ​നാ​വും. കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും കേ​ര​ള കോ​ൺ​ഗ്ര​സ്​ (എം)​ ​മു​ന്ന​ണി​ക്കൊ​പ്പം ചേ​ർ​ന്ന​ത്​ വോ​ട്ടി​ങ്ങി​ൽ പ്ര​തി​ഫ​ലി​ക്കും. എ​റ​ണാ​കു​ള​ത്ത്​ ട്വ​ൻ​റി20​യാ​വും വി​ജ​യ പ​രാ​ജ​യം തീ​രു​മാ​നി​ക്കു​ക. ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്ക്​ അ​നു​കൂ​ല​മാ​യ വി​ധി​യെ​ഴു​ത്താ​ണ്​ ഉ​ണ്ടാ​യ​തെ​ന്നും വി​ല​യി​രു​ത്തു​ന്നു.

അതേസമയം തന്നെ ചില സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക സിപിഎമ്മിനും സിപിഐക്കും ഉണ്ട്. മധ്യകേരളത്തിൽ കേരള കോൺഗ്രസിന്റെ വരവുൾപ്പെടെയുള്ള ഘടകങ്ങൾ കാരണം പുതിയ കുറച്ചു സീറ്റുകൾ കിട്ടും.

Read more

കോൺഗ്രസ് ഒപ്പത്തിനൊപ്പമെത്തിയതു വിചാരിക്കാത്ത കാര്യമല്ലെന്നു സിപിഎം നേതാക്കൾ പറഞ്ഞു. എൻഎസ്എസ് പരസ്യ നിലപാടെടുത്തു കരയോഗങ്ങൾ വഴി നിർദേശങ്ങൾ കൈമാറുന്നതു മനസ്സിലാക്കി പ്രതിരോധം തീർത്തെന്നും പറയുന്നു.