ബി.ജെ.പി എം.പിയും മലേഗാവ് സ്ഫോടന കേസിലെ പ്രതിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയ ഉപദേശക സമിതി അംഗമായി ശിപാർശ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പാർലമെൻററി ഉപദേശക സമിതിയിലെ 21 അംഗങ്ങളിൽ ഒരാളായാണ് പ്രഗ്യ സിംഗിനെ ശിപാർശ ചെയ്തിരിക്കുന്നത്.
Read more
പ്രതിരോധ മന്ത്രാലയത്തിൻെറ പാർലമെൻററി ഉപദേശക സമിതിയിൽ പ്രതിപക്ഷത്തിൽ നിന്നുള്ള നേതാക്കളായ ഫറൂഖ് അബ്ദുല്ലയെയും ശരദ് പവാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രഗ്യ സിംഗ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയത്. മലേഗാവ് സ്ഫോടനകേസ് പ്രതിയായ പ്രഗ്യ സിംഗിന് ആരോഗ്യകാരണങ്ങളാൽ 2017 ഏപ്രിലിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.