''കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി? വിശേഷമൊന്നുമായില്ലേ ഇതു വരെ?''

“”കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി? വിശേഷമൊന്നുമായില്ലേ ഇതു വരെ?”” ഈ ചോദ്യം നേരിടാത്ത ദമ്പതികളുണ്ടാകുമെന്ന് തോന്നുന്നില്ല കേരളത്തില്‍. എല്ലാവര്‍ക്കും ഈ ചോദ്യം ഒരാചാരം പോലെയാണെന്ന് തോന്നുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളായില്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഉപദേശത്തിന്റെ ചാകരയാണ് പിന്നീടങ്ങോട്ട്. “കുഴപ്പ”മൊന്നുമില്ലെന്ന് ഉറപ്പു വരുത്താന്‍ എവിടെ പോകണം, ഏതു ഡോക്ടറെ കാണണം എന്നു വേണ്ട ഇക്കാര്യത്തില്‍ എല്ലാവരും സര്‍വ്വവിജ്ഞാന കോശങ്ങളായി മാറുന്നതു കാണാം.

ഈ വക ചോദ്യങ്ങള്‍ കേള്‍ക്കുന്ന ഉത്തരം പറയേണ്ടി വരുന്ന ദമ്പതികളുടെ മാനസികാവസ്ഥ ഭീകരം തന്നെയാണ്. കല്യാണം കഴിഞ്ഞാല്‍ കുട്ടികള്‍ വേണമെന്നും അങ്ങനെയല്ലെങ്കില്‍ അതെന്തോ വലിയ അപരാധമാണെന്ന അബദ്ധ ധാരണയും വളര്‍ത്താന്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ സഹായിക്കൂ. സമൂഹം അടിച്ചേല്‍പ്പിക്കുന്ന ഇത്തരം ധാരണകളില്‍ക്കൂടി വിവാഹ ജീവിതം തുടങ്ങുന്ന ദമ്പതിമാര്‍ കഠിനമായ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ എന്‍.ഐ.ടി പ്രൊഫസറും ഭാര്യയും ആത്മഹത്യയില്‍ അഭയം പ്രാപിച്ചത് വാര്‍ത്തയായിരുന്നു. കുട്ടികള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ഇവര്‍ സമര്‍ദ്ദം അനുഭവിക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിലും നിരവധി ദമ്പതിമാര്‍ കുട്ടികളില്ലാത്തതിന്റെ മനോവിഷമത്തില്‍ നീറിനീറി കഴിയുന്നുണ്ട്.

വിവാഹജീവിതം എന്നത് സന്താനോത്പാദനത്തിനു വേണ്ടി മാത്രമാണെന്ന ധാരണ ഇനി എന്നാണ് നമ്മുടെ സമൂഹം മാറ്റിയെടുക്കുക? കുട്ടികളില്ലാത്തത് കുറ്റകരമാക്കുന്ന അവസ്ഥയിലേക്കെത്തിക്കുകയാണ് സമൂഹം. വളരെയധികം ഗൗരവ പൂര്‍വ്വം ചിന്തിക്കേണ്ട വിഷയം തന്നെയാണിത്. കുട്ടികള്‍ വേണമെന്നുള്ളവര്‍ സ്വയം തീരുമാനിക്കട്ടെ എപ്പോള്‍ വേണമെന്ന്. ആദ്യം ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്നും വളര്‍ത്തണമെന്നും തീരുമാനമെടുക്കേണ്ടത് ദമ്പതിമാരാണ്. രണ്ടുപേര്‍ ചേര്‍ന്ന് ജീവിതം തുടങ്ങുമ്പോള്‍ അവിടെ നിങ്ങളുടെ തീരുമാനങ്ങള്‍ക്കാകണം പ്രസക്തി. മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുക്കേണ്ടന്നല്ല, പക്ഷേ ചുറ്റുമുള്ളവര്‍ നിങ്ങളുടെ ജീവിതം തീരുമാനിക്കുന്ന അവസ്ഥയുണ്ടാകരുതെന്നു മാത്രം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി