എയര്‍ടെലിനും ഐഡിയയ്ക്കും പിന്നാലെ മൂന്നിരട്ടി നിരക്കു വര്‍ദ്ധനയുമായി ജിയോ

എയര്‍ടെലും ഐഡിയയും വോഡാഫോണും കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി അറിയിച്ചതിനു പിന്നാലെ ജിയോയും നിരക്കുയർത്താനൊരുങ്ങുന്നു. ജിയോ വിപ്ലവത്തിൽ തകർന്നടിഞ്ഞ ടെലികോം വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിനൊപ്പം പങ്കാളിയാവുന്നതിൻ്റെ ഭാഗമായാണ് നിരക്കു വർദ്ധന വരുത്താൻ ആലോചിക്കുന്നതെന്ന് ജിയോ പറഞ്ഞു. വരും ആഴ്ചകളിൽ നിരക്കുയർത്തുമെന്നാണ് ജിയോയുടെ അറിയിപ്പ്.

നിരക്കുകൾ ഉയർത്തുമെങ്കിലും രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത തരത്തിലാവും ഇതെന്ന് ജിയോ വ്യക്തമാക്കുന്നു. 2016 സെപ്റ്റംബറിൽ സേവനങ്ങൾ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കു വർദ്ധനയാവും ഇതെന്നാണ് സൂചന. മൂന്നിരട്ടി വരെ വർദ്ധനയാണ് മൊബൈൽ സേവനദാതാക്കൾ ഏർപ്പെടുത്തുക എന്നാണ് വിവരം.

74000 കോടി രൂപയാണ് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ സംയുക്ത നഷ്ടം. ജിയോ പ്രഭാവം മറികടക്കാൻ വോഡാഫോണും ഐഡിയയും കൈ കോർത്തെങ്കിലും അത് ഗുണം ചെയ്തിരുന്നില്ല. ജിയോ ഐയുസി ഏർപ്പെടുത്തിയത് മുതലെടുക്കാനുള്ള ശ്രമവും വിലപ്പോയില്ല. തുടർന്നാണ് നിരക്കു വർദ്ധനയെ കുറിച്ച് ഇവർ ആലോചിച്ചത്.

നേരത്തെ ഒരു കമ്പനിയും പൂട്ടേണ്ടി വരില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

Latest Stories

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം