ഇന്‍ഡോറില്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തെ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍. എന്‍ആര്‍ഐ സമ്പര്‍ക്ക പട്ടികയിലുള്ളവരെ ചെന്നു കണ്ട് ക്വാറന്റൈനിലാക്കാന്‍ ശ്രമിച്ച രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കൊറോണക്കെതിരെ പോരാടാനായി ജീവന് പോലും അപകടപ്പെടുത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദികെട്ട ക്രൂരന്മാരില് നിന്നും ഇതാണ് ലഭിക്കുന്നത്. അവരുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് നടി രവീണ ടണ്ടണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദയവു ചെയ്ത് കൊറോണക്ക് എതിരെ പോരാടാനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഒന്നിച്ച് നില്‍ക്കണമെന്ന് നടനും സംവിധായകനും നിര്‍മ്മാതാവുമായ റിഷി കപൂര്‍ ട്വീറ്റ് ചെയ്തു. കല്ലെറിഞ്ഞ സംഭവത്തെ ശക്തമായി വിമര്‍ശിക്കുന്നുവെന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. നേരത്തെ നടി അനുഷ്ക്ക ശര്‍മ്മയും സംഭവത്തെ വിമര്‍ശിച്ചെത്തിയിരുന്നു.
Omg is this for real? We should be thanking our health workers everyday and praying for their well-being,they are sacrificing everything to beat this disease at the cost of their own lives and this is what they get from these ungrateful barbarians. #TributeToDoctorsAndForces https://t.co/KB5efgDWJQ
— Raveena Tandon (@TandonRaveena) April 2, 2020
ഇന്‍ഡോറിലെ ടാഠ് പഠി ബാക്കല് മേഖലയിലായിരുന്നു സംഭവം.
പോലീസെത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരെ രക്ഷിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്ന് എ.എന്‍.ഐ. പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
An appeal ? to all brothers and sisters from all social status and faiths. Please don’t resort to violence,stone throwing or lynching. Doctors,Nurses,Medics, Policemen etc..are endangering their lives to save you. We have to win this Coronavirus war together. Please. Jai Hind!??
— Rishi Kapoor (@chintskap) April 2, 2020
I strongly condemn those who have thrown stones on the doctors in Indore and hope that Indore police will not to show any leniency to them n I request others to CO-operate with the doctors Police n administration every where . The whole nation should be united to fight Korona
— Javed Akhtar (@Javedakhtarjadu) April 2, 2020
Read more