ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിന് എതിരെ പീഡന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിനിയെ കാണാതായ കേസ് സുപ്രീം കോടതി പരിഗണിക്കും

ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ നിയമ (എൽ‌.എൽ‌.എം) വിദ്യാർത്ഥിനിയെ കാണാതായ കേസിൽ സ്വമേധയാ നടപടിയെടുക്കാനുള്ള അപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ ഒരു കൂട്ടം വനിതാ അഭിഭാഷകർ ആണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയത്.

കേസ് സുപ്രീം കോടതി സ്വമേധയാ അവലോകനം ചെയ്യണമെന്നായിരുന്നു ഇവരുടെ അപേക്ഷ. ഈ കേസിൽ ഏറ്റവും ഉചിതം അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നതായിരിക്കുമെന്നും അങ്ങനെ ചെയ്യാനും കോടതി അവരോട് ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകരുടെ നിർബന്ധത്തെ തുടർന്ന് കോടതി അവരോട് കടലാസുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ഇക്കാര്യം പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്