മമ്പാട് കുട്ടികളെ ഭക്ഷണം നല്‍കാതെ പൂട്ടിയിട്ട സംഭവം; രക്ഷിതാക്കൾ കസ്റ്റഡിയിൽ

മലപ്പുറം മമ്പാട് കുട്ടികളെ പൂട്ടിയിട്ട സംഭവത്തിൽ രക്ഷിതാക്കൾ കസ്റ്റഡിയിൽ. ആറും മൂന്നും വയസ്സുള്ള കുട്ടികളെ അവശനിലയിൽ ​ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു​. സംഭവത്തിൽ രക്ഷകർത്താക്കളായ തമിഴ്​നാട്​ സ്വദേശികളെയാണ്  പൊലീസ്​ കസ്റ്റഡിയിലെടുത്തത്.

വിരുതാസലം സ്വദേശികളായ തങ്കരാജ്, സഹോദരി മാരിയമ്മ എന്നിവരാണ്​ കസ്റ്റഡിയിലായത്​. തങ്കരാജിന്‍റെ ഭാര്യ മഹേശ്വരി നേരത്തെ മരിച്ചിരുന്നു. തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയാണ്​ കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന വിവരം പുറത്തറിയിച്ചത്​.

അവശരായ കുട്ടികൾക്ക്​ കണ്ണ് തുറക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. നിലമ്പൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്​. കുട്ടികളെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളവും ബിസ്കറ്റും മറ്റും നൽകിയതോടെയാണ് കുട്ടികളുടെ നില അൽപം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ