എൽദോസ് കുന്നപ്പള്ളി എം.എൽ.എക്കും ഭാര്യക്കും ഇരട്ടവോട്ട്

പെരുമ്പാവൂർ യു.ഡി.എഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പള്ളി എം.എൽ.എക്കും ഭാര്യ മറിയം എബ്രാഹിമിനും ഇരട്ടവോട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്.

പെരുമ്പാവൂർ രായരമംഗലം  പഞ്ചായത്തിലെ 142ാം ബൂത്തിലും മാറാടി പഞ്ചായത്തിലെ 130ാം ബൂത്തിലുമാണ് വോട്ടുള്ളത്. രായരമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യക്കും വോട്ടുള്ളതെന്ന് എൽദോസ് കുന്നപ്പള്ളി പറഞ്ഞു. മാറാടിയിലെ ബൂത്തിൽ അഞ്ച് വർഷം മുമ്പാണ് വോട്ട് ഉണ്ടായിരുന്നത്. അവിടെ നിന്നും വോട്ട് മാറ്റിയതാണ്. പുതിയ സംഭവം തിരഞ്ഞെടുപ്പ് കമീഷന്‍റെ പാളിച്ചയാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നും എൽദോസ് കുന്നപ്പള്ളി വ്യക്തമാക്കി

പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത്

ബൂത്ത് -142

എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ : 1354
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1358

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്

ബൂത്ത് – 130

എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ- 1092
മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1095

Read more

സിപിഐഎം പ്രവർത്തകർ ഇതിനെതിരെ പരാതി നൽകാനാണ് നീക്കം.