ഖാന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് വിദ്യാ ബാലന്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോളിവുഡിന്റെ താരറാണിയെന്ന പദവിയിലെത്തിയ നടിയാണ് വിദ്യാബാലന്‍. ബോളിവുഡിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായ ഖാന്‍മാരുടെ സഹായമില്ലാതെ തന്നെ സിനിമയില്‍ സജീവ സാന്നിദ്ധ്യമായ നടിയ്ക്ക് മാധ്യമങ്ങള്‍ ഫീമെയില്‍ ആമിര്‍ ഖാന്‍ എന്ന് പേരുമിട്ടു. എന്നാല്‍ ആരാധകര്‍ക്കെന്നും ആകാംഷയുള്ള കാര്യമാണ് ഇതുവരെ ബോളിവുഡ് അടക്കിഭരിക്കുന്ന ഖാന്‍മാര്‍ക്കൊപ്പം ഈ നടി എന്തുകൊണ്ട് അഭിനയിച്ചില്ല എന്നുള്ളത് . എന്നാല്‍ ഇപ്പോള്‍ അതിന്റെ കാരണം വിദ്യാ ബാലന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

“അവരോടുള്ള എല്ലാ ബഹുമാനത്തോടെയും കൂടി പറയട്ടെ , ഞാന്‍ ചെയ്യുന്ന തരം സിനിമകളില്‍ വളരെ സന്തോഷവതിയാണ്. എന്റെ എല്ലാ സിനിമകളും വ്യത്യസ്തവും പുതുമ നിറഞ്ഞതുമാണ്. ഖാന്‍മാര്‍ക്കൊപ്പം കിട്ടുന്ന റോളുകള്‍ ഒരു തരം ഫോര്‍മുലയ്ക്കുള്ളിലുള്ളവയായിരിക്കും”. ഗൃഹലക്ഷ്മിയുടെ അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കി.

“ഖാന്‍മാരുടെ ചിത്രങ്ങളില്‍ വളരെയധികം പരിമിതികളുള്ള കഥാപാത്രമായിരിക്കും സ്ത്രീകള്‍. അത്തരം സിനിമകള്‍ ചെയ്യാന്‍ എനിയ്ക്കു താല്‍പര്യമില്ല. പുതുമയുള്ള നിരവധി റോളുകള്‍ എന്നെ തേടി വരുമ്പോള്‍ ഞാനെന്തിന് അത്തരം റോളുകള്‍ ചെയ്യണം. ടിപ്പിക്കല്‍ റോളുകള്‍ വേഗം മടുക്കുന്നയാളാണ് ഞാന്‍. എനിയ്ക്ക് എപ്പോഴും പുതുമകള്‍ വേണം.” വിദ്യാ ബാലന്‍ പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം