Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

Uncategorized

ഇന്ത്യയുടെ ആദ്യ ശൂന്യാകാശ യാത്ര ടീമില്‍ സ്ത്രീ സാന്നിദ്ധ്യമുണ്ടാകുമെന്ന് ഐ. എസ്.ആര്‍.ഒ

, 3:40 pm

ശൂന്യാകാശത്ത് ഇന്ത്യ എത്തിക്കുന്ന ആദ്യസംഘത്തില്‍ സ്ത്രീകളും ഉണ്ടായിരിക്കുമെന്ന് ഐ എസ് ആര്‍ ഒ.2021 ഡിസംബറാണ് ശൂന്യാകാശത്തേക്ക് ഇന്ത്യാക്കാരെ എത്തിക്കുന്ന ഉദ്യമത്തിന്റെ അവസാന തിയതിയായി ഐ എസ് ആര്‍ ഒ നിശ്ചയിച്ചിരിക്കുന്നത്. 2020 ഡിസംബറിലും 2021 ജൂലായിലുമായി മനുഷ്യരില്ലാതെ രണ്ട് ഉദ്യമങ്ങളാണ് ഐ എസ് ആര്‍ ഒ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യ ആദ്യമായി മനുഷ്യരെ ശൂന്യാകാശത്തിലേക്ക് അയക്കുന്ന മിഷന്‍ ഡിസംബര്‍ 2021 ല്‍ പ്രാവര്‍ത്തികമാകും-ഐ എസ് ആര്‍ ഒ തലവന്‍ കെ. ശിവന്‍ വ്യക്തമാക്കി.

‘ഗഗന്യാന്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള പ്രാരംഭ പരിശീലനം ഇന്ത്യയിലായിരിക്കുമെന്നും പിന്നീടുള്ളവ റഷ്യയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീമില്‍ സ്ത്രീയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ചുരുങ്ങിയത് മൂന്ന് പേര്‍ക്ക് ഏഴ് ദിവസം ശൂന്യാകാശത്ത് ചെലവഴിക്കാവുന്ന രീതിയിലാണിത്. 10,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Advertisement