പഴയിടത്തിന് എതിരായ പടയൊരുക്കത്തിന് പിന്നില്‍?

സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ വര്‍ഷങ്ങളായി സദ്യയൊരുക്കുന്നയാളാണ് പ്രമുഖ പാചക വിദഗ്ധനായ പഴയിടം മോഹനന്‍ നമ്പൂതിരി. ഇപ്പോള്‍ പഴയടത്തിന്റെ പച്ചക്കറി സദ്യക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പടയൊരുക്കം നടക്കുകയാണ്. എഴുത്തുകാരനും കടുത്ത സി പി എം കാരനും സര്‍വ്വോപരി സി പി എം നിയന്ത്രണത്തിലുള്ള പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ മുതിലിങ്ങോട്ടുള്ള എല്ലാ വാളെടുത്ത വെളിച്ചപ്പാടുമ്മാരും ഈ ഉറഞ്ഞു തുള്ളലില്‍ ഭാഗഭാക്കാവുന്നുണ്ട്.

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന് അശോകന്‍ ചരുവില്‍ ആക്ഷേപിക്കുമ്പോള്‍ ഇത് പ്രസാദമൂട്ടല്ല കലോല്‍സവ വേദിയാണെന്ന പരിഹാസമാണ് സാമൂഹ്യ നിരീക്ഷകനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍കുമാര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്ക് വച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളിലടക്കം ശക്തമായി നിലനില്‍ക്കുന്ന ഈ നവോത്ഥാന വിരുദ്ധതയെയാണ് നാം തിരിച്ചറിയേണ്ടതും തിരുത്തേണ്ടതുമാണെന്നു കെ പി സി സി വൈസ് പ്രസിഡന്റായ വി ടി ബലറാം ശക്തമായി ആവശ്യപ്പെടുന്നു.

ഏതാണ്ട് പതിനാലായിരത്തിലധികം സ്്കൂള്‍ വിദ്യാര്‍ത്ഥികളാണ് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഏഷ്യയിലെ ഈ മഹാമേളയില്‍ പങ്കെടുക്കുന്നത്്. അതോടൊപ്പം നൂറുക്കണക്കിന് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുമുണ്ടാകും. അപ്പോള്‍ ചുരുങ്ങിയത് ഇരുപതിനായിരം പേരെങ്കിലും ഒരു ദിവസം കലോല്‍സവ വേദിയില്‍ നിന്ന് ഭക്ഷണം കഴിക്കും ഒരു കുട്ടിക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന് ഏതാണ്ട് 20 രൂപയില്‍ താഴെയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് ആറ് ദിവസവും രണ്ടോ മൂന്നോ നേരം സസ്യേതര ഭക്ഷണം നല്‍കാന്‍ ഇപ്പോഴുള്ള ബഡ്ജറ്റിന്റെ ചുരുങ്ങിയത് അഞ്ചിരട്ടിയലധികംരൂപ ചിലവാകും. മാത്രമല്ല സസ്യേതര ഭക്ഷണം വലിയ തോതില്‍ മാലിന്യങ്ങള്‍ ഉണ്ടാക്കും. ഒരോ ദിവസവും സത്യേതര ഭക്ഷണത്തിന്റെ വേസ്റ്റ് അഥവാ മാലിന്യം എവിടെ സംസ്്കരിക്കും എന്ന ചോദ്യവും ഉയര്‍ന്നുവരും.

ഇതൊക്കെ ഏത് കണ്ണ് പൊട്ടനും അറിയാവുന്ന കാര്യങ്ങള്‍, പിന്നെ എന്ത്‌കൊണ്ടാണ് സ്‌കൂള്‍ കലോല്‍സവ വേദിയും അവിടുത്തെ സാമ്പാറും കാളനും പോലും കേരളത്തില്‍ വിവാദമാകുന്നതും സവര്‍ണ്ണതയുടെ അടയാളങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നതും. ഇതിന് പിന്നില്‍ ചില അജണ്ടകള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ അജണ്ടകള്‍ക്ക് ഊടും പാവും നെയ്യുന്നവര്‍ ഡോണ്‍ ക്വിക് സോട്ടിനെ പോലെ കാറ്റാടി യന്ത്രത്തോട് യുദ്ധം ചെയ്യുന്നവരാണ്. കാരണം സവര്‍ണ്ണ ഫാസിസ്റ്റെന്ന ശത്രു എവിടെയൊക്കെയോ പതിയിരിക്കുന്നുവെന്നും ആ ശത്രു വേണമെങ്കില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രൂപത്തില്‍ പോലും വരാമെന്നും കരുതി വാളുകള്‍ വീശിക്കൊണ്ടിരിക്കുന്നവരാണവര്‍. ഈ ഡോണ്‍ ക്വിക്‌സോട്ടുമാരില്‍ ഇടതു ചിന്തകര്‍ മുതല്‍ മത തീവ്രവാദികള്‍ വരെയുണ്ട്.

യുവജനോല്‍സവ കലാവേദിയില്‍ എല്ലാത്തരം ഭക്ഷണങ്ങളും വിളമ്പണമെന്ന് നമുക്ക് വാദിക്കാം. എന്നാല്‍ ആ വാദം ഉയര്‍ത്തേണ്ടത് സര്‍ക്കാരിനോടാണ്. അല്ലാതെ കലാമേളക്ക് ഭക്ഷണം വിളമ്പുന്നതിന്റെ കരാര്‍ ഏറ്റെടുത്തവന്റെ നേര്‍ക്കല്ല പാഞ്ഞുചെല്ലേണ്ടത്. അടുത്ത തവണ സര്‍ക്കാര്‍ സസ്യേതര ഭക്ഷണം കൂടി വിളമ്പും എന്ന് തിരുമാനിച്ചാല്‍ പഴയിടം പൊടിയും തട്ടി പോകും. അങ്ങിനെ സര്‍ക്കാരിനെക്കൊണ്ട് തിരുമാനമെടുപ്പിക്കുകയാണ് ‘സോ കാള്‍ഡ് സവര്‍ണ്ണ ഫാസിസ്റ്റ്’ വിരുദ്ധ പോരാളികള്‍ ചെയ്യേണ്ടത്. അല്ലാതെ സ്വന്തമായി തൊഴില്‍ ചെയ്തു ജീവിക്കുന്നവന്റെ ഷര്‍ട്ടൂരിയും മുണ്ടുപൊക്കിയും ജാതി കണ്ടുപിടിച്ച് ഭള്ള് പറയുകയല്ല വേണ്ടത.്

ഇന്ത്യ റിപ്പബ്‌ളിക്കായിട്ട് 73 കൊല്ലമായി, കേരള സംസ്ഥാനമുണ്ടായിട്ട് 68 കൊല്ലവുമായി. എന്നിട്ടും സോ കാള്‍ഡ് സവര്‍ണ്ണ ഫാസിസം നമ്മുടെ നാട്ടില്‍ പാചകക്കാരന്റെ രൂപത്തില്‍ വരെ നിറഞ്ഞാടുകയാണെന്നാണ് സാമൂഹ്യ നിരീക്ഷകരും ഇടതു ചിന്തകരും മത തീവ്രവാദികളും ഒരേ സ്വരത്തില്‍ പറയുന്നത്. തൂണിലും തുരുമ്പിലും പാചകപ്പുരയിലുമൊക്കെ ഒളിഞ്ഞിരിക്കുന്ന ഈ സോ കാള്‍ഡ് സവര്‍ണ്ണ ഫാസിസ്റ്റുകള്‍ക്കെതിരായ നിരന്തരപോരട്ടമാണ് കേരളത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണത്രെ. പാവം പഴയിടമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം