ബോ... ഛേ... ലൈംഗീക ദാരിദ്ര്യത്തിന്റെ മൊത്ത വ്യവസായി; മലയാളികള്‍ ഇത്രകണ്ട് സപ്പോര്‍ട്ട് ചെയ്യാന്‍ എന്താണുള്ളത്?

കേരള ജനതയുടെ ലൈംഗീക ദാരിദ്ര്യത്തെ വിറ്റ് ജീവിച്ച നടിയാണ് ഹണി റോസ് എന്നതാണ് പുതിയ കണ്ടുപിടിത്തം. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് തന്നെ ഈയൊരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. തനിക്കെതിരെ ഡബിള്‍ മീനിങ് പ്രയോഗങ്ങളും ഉപദ്രവങ്ങളുമായി എത്തുന്ന ‘വ്യക്തി’ക്കെതിരെ ഹണി രംഗത്ത് വന്നപ്പോള്‍ തന്നെ സൈബര്‍ സമൂഹത്തിന് ചൊറിഞ്ഞു തുടങ്ങി. വ്രണം പൊട്ടിയൊഴുകാന്‍ തുടങ്ങിയപ്പോള്‍ തന്നെ നടിയുടെ പരാതിയില്‍ സൈബറാക്രമണം നടത്തിയവരും അറസ്റ്റില്‍ ആയി തുടങ്ങി. പിന്നാലെ ബോബി ചെമ്മണ്ണൂരിന്റെ പേര് പരസ്യമായി എടുത്തു പറഞ്ഞു കൊണ്ട് തന്നെ ഹണി റോസ് രംഗത്തെത്തി.