ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കോടതിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വ്യാപക ക്രമക്കേടുകള്‍ക്കെതിരെയുള്ള പരാതിയിലാണ് ബിജെപി മുഖ്യമന്ത്രിക്ക് സമ്മണ്‍ നോട്ടീസ് നാഗ്പൂര്‍ ബെഞ്ച് അയച്ചിരിക്കുന്നത്. 2024 മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മഹായുതി സഖ്യം നേടിയ വമ്പന്‍ വിജയം സകല പോള്‍ പ്രവചനങ്ങളേയും എക്‌സിറ്റ് പോളുകളേയും തെറ്റിച്ചുള്ളതായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മടങ്ങിവരവും ഇന്ത്യ സഖ്യത്തിന്റെ മുന്‍തൂക്കവും കണ്ടയിടത്തായിരുന്നു ഈ യൂടേണ്‍ എന്നത് പലരിലും സംശയം ജനിപ്പിച്ചിരുന്നു.