രണ്ടായിരം കോടി മുടക്കി പുതിയ സെക്രട്ടേറിയറ്റ് പണിയണോ?

രണ്ടായിരം കോടി മുടക്കി ഒരു പുതിയ സെക്രട്ടറിയേറ്റ് നമുക്ക് വേണോ? തലസ്ഥാന നഗരിയുടെ തിലകക്കുറിയായി നില്‍ക്കുന്ന ഇപ്പോഴത്തെ സെക്രട്ടറിയേറ്റിന് പകരം പുതിയൊരു സെക്രട്ടറിയേറ്റ് മന്ദിരം പണിയാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇങ്ങനെയൊരു നിര്‍ദേശമുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന കേന്ദ്ര സെക്രട്ടറിയേറ്റ് പണിയാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സെന്‍ട്രല്‍ വിസ്താ റീ ഡവലപ്‌മെന്റ് പ്രൊജക്റ്റിന്റെ മാതൃകയില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറി വേറൊരിടത്ത് പുതിയ സെക്രട്ടറിയേറ്റ് പണിയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏതാണ്ട് രണ്ടായിരം കോടി മുതല്‍ മുടക്കിലാണ് പുതിയ പദ്ധതിയെന്നറിയുന്നു. പുതിയ സെക്രട്ടറിയേറ്റ് മന്ദിരവും അതിനൊടോപ്പം വലിയൊരു ടൗണ്‍ഷിപ്പുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

തിരുവനന്തപുരത്തെ ഇപ്പോഴത്തെ സെക്രട്ടറിയേറ്റ് 150 വര്‍ഷം മുമ്പ് രാജഭരണകാലത്ത് നിര്‍മിച്ചതാണ്. അതിന് ശേഷം നോര്‍ത്ത് ബോളോക്കും സൗത്ത് ബ്‌ളോക്കും സാന്‍ഡ് വിച്ച് ബ്‌ളോക്കുകളുമായി സെക്രട്ടറിയേറ്റ് ഇരുവശത്തേക്കും വളര്‍ന്നു. പിന്നെ സെക്രട്ടറിയേറ്റ് അനക്‌സുണ്ടായി. എന്നാല്‍കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അതൊന്നും പോരാതെ വരുന്നുവെന്നും അത് കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാറ്റി അധികം തിരക്കില്ലാത്തിടത്ത് സെക്രട്ടറിയേറ്റ് വേണമെന്നാണ് സര്‍ക്കാരിപ്പോള്‍ ആലോചിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. രണ്ടായിരം കോടി രൂപമുടക്കി പുതിയ സെക്രട്ടറിയേറ്റ് പണിയുന്നത് പാര്‍ട്ടിക്കും പിണറായിക്കും അഴിമതി നടത്താന്‍ മാത്രമാണെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് സംഘടനകള്‍ ഇപ്പോഴെ അതിനെതിരെ സമരം തുടങ്ങി. നരേന്ദ്രമോദിയുടെ സെന്‍ട്രല്‍ വിസ്താ പദ്ധതിക്കെതിരെ ദല്‍ഹിയില്‍ രംഗത്ത് വന്ന സി പി എം ഇവിടെ രണ്ടായിരം കോടി രൂപക്ക് പണിയാന്‍ പോകുന്ന പുതിയ സെക്രട്ടറിയേറ്റ് മന്ദിരത്തിന് വേണ്ടി വാദിക്കുകയാണ് എന്നതാണ് അതിലേറെ രസകരം.

മോദി തേങ്ങയുടക്കുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും ഉടക്കേണ്ട, ഡല്‍ഹിയില്‍ പുതിയ കേന്ദ്ര സെക്രട്ടറിയേറ്റ് വരുമ്പോള്‍ കേരളത്തിലും പുതിയൊരു സെക്രട്ടറിയേറ്റ് മന്ദിരം വേണമെന്ന് കേരളാ സര്‍ക്കാരിന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേത്തി നില്‍ക്കുന്ന സര്‍ക്കാര്‍ 2000 കോടി രൂപ മുടക്കി പുതിയ സെക്രട്ടറിയേറ്റ് പണിയാനാഗ്രഹിക്കുന്നത് എന്തിനായിരിക്കും എന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്ന് വരുമല്ലോ? പൊതുവെ സെക്രട്ടറിയേറ്റ് എന്ന് പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ തോതില്‍ പ്രവേശനമില്ലാത്തസ്ഥാലമാണ്. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മറ്റ് സെക്രട്ടറിമാരുടെയും ഓഫീസുകളാണ് അവിടെയുളളത്. സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍, സര്‍ക്കാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ട സര്‍വ്വീസ് കാര്യങ്ങള്‍ നിയോജക മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അനുമതി ഇവയൊക്കെയാണ് പൊതുവെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് നടക്കുന്നത്.

അതിനായി 2000 കോടി മുടക്കി പുതിയ സെക്രട്ടറിയേറ്റ് നഗരത്തില്‍ നിന്ന് മാറ്റിപ്പണിയണോ,അതോ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കമ്മീഷനടിമാത്രമാണോ ഇതിന് പിന്നില്‍, ഏതായാലും പുതിയ സെക്രട്ടറിയേറ്റ് വേണമെന്നും അതിനെതിരെയുള്ള പ്രതിഷേധം അപഹാസ്യമാണെന്നും വിവരിച്ചു കൊണ്ട് കേരളത്തിലെ ഒരു പ്രമുഖ പത്രം എഡിറ്റോറിയില്‍ വരെ എഴുതിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ പുതിയ സെക്രട്ടറിയേറ്റ് മന്ദിരത്തിനായുളള മുറവിളി ഇനിയും ഉയര്‍ന്ന് കേള്‍ക്കാനാണ് സാധ്യത.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം