ലൈഫിലെ കോഴ ശിവശങ്കരന് മാത്രമോ?

ലൈഫ് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കരനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ലൈഫ് പദ്ധതിയില്‍ ഒരു കോടിരൂപ കോഴയായി ശിവശങ്കരന് ലഭിച്ചുവെന്നാണ് കേസ്. മൊത്തം 3.80 കോടിയുടെ കോഴ ഇടപാടാണ് ലൈഫ് മിഷനില്‍ നടന്നിരിക്കുന്നതെന്നാണ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ട്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്.

യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കമ്മീഷന്‍ ആയി ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചതും ശിവശങ്കര്‍ എന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വ്യക്തമാക്കുന്നു.

എന്നാല്‍ ശിവശങ്കരനു മാത്രമാണോ ഈ ഇടപാടില്‍ കോഴ ലഭിച്ചത്. അല്ലന്ന് ഏറെക്കുറെ വ്യക്തമായി പറയാം. വളരെ രസകരമാണ് ഈ കരാറിന്റെ കഥ. കേരളത്തിലെ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി യു.എ.ഇ. റെഡ്ക്രസന്റ് അതോറിറ്റിയുമായി ലൈഫ്മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് 2019 ജൂലായ് 11-ന്. റെഡ്ക്രസന്റിന്റേതായിരുന്നു സഹായ വാഗ്ദാനം.റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുള്‍ റഹ്‌മാന്‍ യൂസഫ് അലി ബിന്‍ സുല്‍ത്താനും ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.

്‌വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ളാറ്റിന്റെ നിര്‍മാണ കരാര്‍ കിട്ടാല്‍ യൂണിടാക് എന്ന കമ്പനി ശിവശങ്കരന് ഒരു കോടി രൂപ കൈക്കൂലി കൊടുത്തുവെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ ഒരു കോടി രൂപ ശിവശങ്കരന് ലഭിച്ച കൈക്കൂലിയായിരുന്നുവെന്നാണ് സ്പന് ഇ ഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയിലാണ് ശിവശങ്കരന്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നതും.

എന്നാല്‍ ഇ ഡിക്ക് അവരുടെ നിയമപ്രകാരം ശിവശങ്കരന് ലഭിച്ചുവെന്ന് പറയുന്ന കൈക്കൂലിയെക്കുറിച്ച് മാത്രമേ അന്വേഷിക്കാന്‍ കഴിയുകയുളളു. ലൈഫ് മിഷനില്‍ മൊത്തം നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയമം ഇ ഡി യെ അനുവദിക്കുന്നില്ല. ശരിക്കും ഏതാണ്ട് നാല് കോടിയുടെ കൈക്കൂലിയാണ് വടക്കാഞ്ചേരി ലൈഫ് മിഷനില്‍ മറിഞ്ഞിരിക്കുന്നതെന്ന് സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണത്തില്‍ അടക്കം തെഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാക്കിയുളള കൈക്കൂലി ആരുടെ കയ്യി്ല്‍ പോയി. അത് അന്വേഷിക്കാന്‍ നിന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ വിസ്‌ഫോടനം തന്നെയുണ്ടാകും.

വിദേശരാജ്യത്തുളള ഒരു ഏജന്‍സിയുമായി കേരളത്തിലെ ഒരു പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ മാത്രം ഒപ്പിടാന്‍ കഴിയുന്ന ഒന്നല്ല. അതിന് കൃത്യമായ രാഷ്ട്രീയ നയം വേണം. അത് രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ ഉന്നതങ്ങളിലിരിക്കുന്ന രാഷ്ട്രീയക്കാരാണ്. അവര്‍ അറിയാതെ അവരുടെ അനുമതിയില്ലാതെ ശിവശങ്കരനെപോലുള്ള ഉ്‌ദ്യോഗസ്ഥര്‍ക്ക്് ഒന്നും ചെയ്യാന്‍ കഴിയില്ല. കോഴപ്പണത്തിന്റെ സിംഹഭാഗം ചെന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിലിരിക്കുന്ന രാഷ്ട്രീയപ്പുലികളുടെ മടയിലേക്കാണ്. റെയ്ഡും പരിശോധനയും ഒക്കെ നടക്കേണ്ടത് അവിടെയാണ്. അത് ചെയ്യാതെ  സ്വപന് യിലും, ശിവശങ്കരനിലും മാത്രം കോഴയുടെ അന്വേഷണം ഒതുക്കുമ്പോള്‍ തേങ്ങയെടുത്തവന്‍ അഴിക്കുള്ളിലാവുകയും, തെങ്ങിന്‍തോട്ടം തന്നെ തട്ടിയെടുത്തവന്‍ രക്ഷപെടുകയുമാണ് ചെയ്യുന്നത്.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി