കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. റോഡ് പാലങ്ങള്‍ സ്‌കൂളുകള്‍ എന്നിവ പണിയുമ്പോള്‍ അതില്‍ നിന്നും വരുമാനം ലഭിക്കുക വയ്യല്ലോ, അപ്പോള്‍ കിഫ്ബി പലിശക്കെടുത്ത ആയിരക്കണക്കിന് കോടി രൂപ എവിടെ നിന്ന് തിരിച്ചടക്കും. യഥാര്‍ത്ഥത്തില്‍ കേരള ഖജനാവിനെ ഊറ്റയിത് ഇതായിരുന്നു. എല്ലാ വര്‍ഷവും ബജറ്റിലൂടെ നല്‍കുന്ന മോട്ടോര്‍ വാഹന നികുതി, പെട്രോളിയം സെസ് എന്നിവയാണ് കിഫ്ബിയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലില്‍നിന്നും 1 രൂപ വീതമാണ് പെട്രോളിയം സെസ് ആയി കിഫ്ബിക്ക് ലഭിക്കുന്നത്. 2016-17 മുതല്‍ 2022 മെയ് 5 വരെ പെട്രോളിയം സെസ് എന്ന പേരില്‍ കിഫ്ബിക്ക് ലഭിച്ചത് 3022.76 കോടി രൂപയാണ്. മോട്ടോര്‍ വാഹന നികുതി ഇനത്തില്‍ ലഭിച്ചതാകട്ടെ 7374.31 കോടി രൂപയും. സംസ്ഥാന ഖജനാവിലേയ്ക്ക് വരേണ്ട ഈ പണം നേരെ പോകുന്നത് കിഫ്ബിയിലേക്കാണ്.