കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതര മതസ്ഥരായ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഹൈക്കോടതി പറയുന്നു. കോടതികള്‍ പോലുള്ളവ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയിക്കാനുള്ളതാണ്. അത് കൊണ്ട് തന്നെ ദേവാലയങ്ങളിലെ മതപരമായ ചടങ്ങുകളില്‍ കോടതി ഭാഗഭാക്കാവുന്നത് അംഗീകരിക്കാന്‍ കഴിയില്ല ഹൈക്കോടതിയുടെ നിലപാട് മാതൃകാപരമാണെന്ന് നിയമവിദഗ്ധര്‍ തന്നെ പറയുന്നുണ്ട്.
കോടതികള്‍ക്ക് മതമില്ലന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിക്കുമ്പോൾ
