ഇ.പി ജയരാജന്റെ വഴിയിലൂടെ ആര്യാ രാജേന്ദ്രനും ഇറങ്ങിപ്പോകേണ്ടി വരുമോ?

ഇ പി ജയരാജന്റെ വഴിയിലൂടെ ആര്യാ രാജേന്ദ്രനും പുറത്തേക്ക് പോകേണ്ടി വരുമോ? ഒരു മേയര്‍ക്കോ മന്ത്രിക്കോ എന്നല്ല മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ പോലും തന്റെ ലെറ്റര്‍ ഹെഡില്‍ കത്തെഴുതി ആളെ നിയമിക്കണം എന്ന് ആവിശ്യപ്പെടാന്‍ ഇന്ത്യയിലെ നിയമപ്രകാരം പറ്റില്ല.   അങ്ങിനെ എഴുതിയതിനാണ് ആദ്യ പിണറായി മന്ത്രിസഭയില്‍നിന്നും ഇപ്പോഴത്തെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് രാജിവക്കേണ്ടി വന്നത്. അന്ന് അദ്ദേഹം വ്യവസായ മന്ത്രിയായിരുന്നു. തന്റെ ഭാര്യയുടെ സഹോദരി പി കെ ശ്രീമതിയുടെ മകനെ കെ എസ് ഐ ഡി സി എം ഡിയായി നിയമിക്കണമെന്ന്് സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതി നല്‍കിയതാണ് അദ്ദേഹത്തിന് വിനയായത്. അതേ വീഴ്ച തന്നെയാണ് ഇവിടെ മേയര്‍ ആര്യാരാജേന്ദ്രന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. ഇപി ജയരാജന്‍ ഇറങ്ങിയ വഴിയിലൂടെ ആര്യാ രാജേന്ദ്രനും ഇറങ്ങിപ്പോകേണ്ടി വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രന്‍ നടപടി ചെയ്തത് ഗുരുതരമായ അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് വ്യക്തമാകുന്നു. ആരെങ്കിലും ഈ വിഷയവുമായി നിയമനടപടിക്ക് പോയാല്‍ മേയര്‍ക്ക് രാജിവക്കേണ്ടി വരും. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട്, പ്രത്യേകിച്ച് മേയര്‍ പോലെയുള്ള ഒരു ഭരണഘടനാപദവിയിരുന്നുകൊണ്ട് ഇത്തരത്തില്‍ ജോലിക്കായി പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നതും, അതിന് ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ കത്തു നല്‍കുന്നതും ഗുരുതരമായ അധികാര ദുര്‍വിനിയോഗവും കൃത്യവിലോപവുമാണ്. അത് കൊണ്ട് തന്നെ മേയര്‍ രാജിവക്കേണ്ട തലത്തിലേക്കാണ് കാര്യങ്ങള്‍ ഉരുത്തിയിരുന്നത്.

സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മേയര്‍ കത്തെഴുതിയത്. നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകളുടെ വിശദവിവരം കത്തില്‍ നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.ഈ താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടി സഖാക്കളെ നിയമിക്കാനുള്ള പേരുകള്‍ തരണമെന്നാണ് കത്തിലൂടെ മേയര്‍ ആവശ്യപ്പെടുന്നത്്. അതിന്റെ വിശദാംശങ്ങളും കത്തിലുണ്ട്്.

ഒന്നാം തീയതിയാണ് മേയര്‍ ഈ കത്ത് എഴുതിയത്. നവംബര്‍ 16 വരെയാണ് ഈ ജോലിക്ക് അപേക്ഷിക്കാനുള്ള തീയതി. ഈ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയപ്പോള്‍ കേവലം 116 പേര്‍ മാത്രമാണ് അപേക്ഷിച്ചത്. 295 ഒഴിവുകളാണുളളത്. സ്വീപ്പര്‍ മുതല്‍ ഡോക്ടര്‍മാരെ വരെ നിയമിക്കാനുള്ള ഒഴിവുകളാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ മതിയായ ആളെ കിട്ടാത്തത് കൊണ്ട് വിജ്ഞാപനം വീണ്ടും ഇറക്കേണ്ടി വന്നു.

ഏതായാലും സി പി എം നേതാക്കള്‍ തന്നെയാണ് കത്ത് ചോര്‍ത്തിയതെന്നുറപ്പായി കഴിഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെയും, മേയര്‍ ആര്യാരാജേന്ദ്രനെതിരെയും കടുത്ത എതിര്‍പ്പ് തിരുവന്തപുരത്തെ പാര്‍ട്ടിക്കുളളിലുണ്ട്. അത് കൊണ്ട് കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച് സി പി എം നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയുണ്ടാകും.

തിരുവനന്തപുരം മേയര്‍ തനിക്കെഴുതിയ കത്ത് വ്യാജമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലന്ന് ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. താന്‍ ആ കത്ത് കണ്ടിട്ടില്ലന്നാണ് അദ്ദേഹം പറയുന്നത്. തല്‍ക്കാലം കത്തിന്റെ പാപഭാരം ഏറ്റെടുക്കാന്‍ സി പി എം ജില്ലാകമ്മിറ്റി തെയ്യാറല്ലന്ന നിലപാടിലേക്കാണ് ആനാവൂര്‍ നാഗപ്പന്‍ നീങ്ങുന്നത്. കത്തിനെക്കുറിച്ച് പറയേണ്ടത് മേയറാണെന്നും, മേയറെ വിളിച്ചെങ്കിലും കിട്ടിയില്ലന്നുമാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഏതായാലും മേയറുടെ അവധാനതയില്ലാത്ത ഈ നടപടി തിരുവനന്തപുരത്ത് സി പി എമ്മിനെ വലിയ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ആര്യ രാജേന്ദ്രനെ മേയറാക്കിയത് പോലും ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരം നഗരസഭ ഭരിക്കാന്‍ വേണ്ടിയാണെന്ന ആരോപണം ആദ്യം മുതലേ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ മേയറും സി പി എം ജില്ലാക്കമ്മറ്റിയും ഒരു പോലെ ഈ അധാര്‍മികതയില്‍ പങ്കാളികളാണെന്ന് വരികയാണ്.

Latest Stories

IPL 2025: വിജയത്തിന് പകരം പ്രകൃതിയെ സ്നേഹിച്ചവർ സിഎസ്കെ; താരങ്ങളുടെ തുഴച്ചിലിൽ ബിസിസിഐ നടാൻ പോകുന്നത് വമ്പൻ കാട്

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി