കടകളിൽ പോയി സാധനങ്ങൾ നോക്കി വാങ്ങിയിരുന്ന കാലത്തിൽ നിന്ന്, എല്ലാം മിനിറ്റുകൾക്കുള്ളിൽ കെെകളിലെത്തുന്ന മാന്ത്രിക വിദ്യയിൽ പ്രധാനിയായ ആമസോൺ ലോകത്ത് ആരംഭിച്ചിട്ട് 28 വർഷങ്ങൾ പീന്നിട്ടു കഴിഞ്ഞു. പുസ്തകങ്ങളും, സിഡികളും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മാത്രം വിൽപ്പനയിൽ മുന്നിട്ടു നിന്നിരുന്ന ഇന്ത്യയിലെ ആദ്യകാല ഇ-കോമേഴ്‌സ് രംഗത്തിൽ നിന്നും ഭക്ഷണമടക്കം എന്തും നൊടിയിടയിൽ കെെയ്യിലേത്തുന്ന ജനപ്രിയ രീതിയിലേയ്ക്ക് ആമസോൺ ഇന്ന് മാറി. ഫാഷൻ ഇ-കോമേഴ്സ് രംഗത്തെ തലതൊട്ടപ്പന്മാരാണ് ഇന്ന് ആമസോൺ.
1994 ജൂലൈ 5 ന് ജെഫ് ബെസോസ് ആണ് ആമസോൺ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. അതുവരെ ആരും ചിന്തിച്ചിട്ടില്ലത്ത വിപ്ലവത്തിനാണ് അന്ന് തുടക്കം കുറിച്ചത്. 1994 ജൂലൈ 5-ന്, ബെസോസ് വാഷിംഗ്ടൺ സ്റ്റേറ്റിലെ കമ്പനിയെ കഡാബ്ര, Inc എന്ന പേരിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം, ഒരു അഭിഭാഷകൻ കമ്പനിയുടെ പേര് “കഡാവർ” എന്ന് തെറ്റായി കേട്ടതിനാൽ, ആ പേര് മാറ്റി ആമസോൺ.കോം എന്നാക്കുകയായിരുന്നു. വാഷിംഗ്ടണിലെ ബെല്ലുവുവിലെ നോർത്ത് ഈസ്റ്റ് 28-ആം സ്ട്രീറ്റിലുള്ള ബെസോസിന്റെ വീടിന്റെ ഗാരേജിൽ നിന്നാണ് കമ്പനി അതിന്റെ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്.
ആമസോൺ സ്ഥാപിതമായതിന്റെ പിറ്റേ വർഷം ജൂലെെ 15 ന് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ആദ്യ പുസ്തകവും വിറ്റു. പ്രശസ്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഡഗ്ലസ് ഹോഫ്സ്റ്റാഡറുടെ പുസ്തകമായിരുന്നു അത് . വാഷിംഗ്‌ടണിലെ സിയാറ്റ് ആസ്ഥാനമായുള്ള ഒരു ഈ-കോമേഴ്സ് കമ്പനിയായാണ് ആദ്യം ആമസോൺ.കോം തുടക്കം കുറിക്കുന്നത്. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിലൊന്നായി ആമസോൺ മാറിക്കഴിഞ്ഞു. 1990-കളിലെ ഡോട്.കോം ബൂമിനെ നയിച്ച പ്രധാന കമ്പനികളിലൊന്നായിരുന്നു ആമസോൺ.
എന്നാൽ പിന്നീട് ഡോട്.കോം ബൂമിന്റെ തകർച്ചക്കുശേഷം ആമസോണിന്റെ വാണിജ്യ മാതൃകയുടെ കാര്യശേഷിയെക്കുറിച്ച് സംശയങ്ങളുയർന്നിരുന്നെങ്കിലും 2003-ഇൽ ആമസോൺ.കോം തന്റെ ആദ്യ വാർഷിക ലാഭം രേഖപ്പെടുത്തി വിജയം ഉറപ്പിച്ചു. ആമസോൺ.കോം എന്ന പേരിൽ ഒരു ഓൺലൈൻ പുസ്തകശാലയായാണ് അന്ന് തുടങ്ങിയത്. 200000-ത്തോളം പുസ്തകങ്ങളേ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്ന പുസ്തകവിൽപ്പനശാലകളിൽ നിന്ന് അതിലിരട്ടി കൈകാര്യം ചെയ്യാൻ ഓൺലെെൻ സാധ്യതകളെ ജനങ്ങൾ അംഗികരിച്ചു തുടങ്ങിയതോടെ ആമസോൺ അതിന്റെ വളർച്ച ഉറപ്പിച്ചു.
പിന്നീട് ഡിവിഡി, സീഡി, കമ്പ്യൂടർ സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിംസ്, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, എന്തിന് ഭക്ഷണവസ്തുക്കൾ വരെ ഓൺലൈനിൽ വിറ്റ് ആമസോൺ അതിന്റെ വളർച്ച കാണിച്ചു. ഇന്ന് ആമസോൺ ചെന്നെത്താത്ത ഗ്രമങ്ങളില്ല..ആമസോണിന്റെ ആദ്യ വാണിജ്യമാതൃകയും വളരെ വിചിത്രമായിരുന്നു ആദ്യ നാലഞ്ചു വർഷത്തേക്ക് ലാഭപ്രതീക്ഷയില്ലതെയാണ് കമ്പനി തുടങ്ങിയത്. മറ്റു കമ്പനികൾ ഡോട്.കോം ബൂമിൽ അനവധി മടങ്ങു ലാഭം കൊയ്തപ്പോൾ ആമസോൺ വളർന്നത് സാവധാനത്തിലാണ്.
അതുപോലെ ഈ കമ്പനികൾ തകർന്നപ്പോൾ ആമസോൺ പിടിച്ചുനിൽക്കുകയും പിന്നീട് ലാഭത്തിലേക്കു വളരുകയും ചെയ്തു. തുടക്കകാലത്ത് ജെഫ് ബെസോസ് തന്നെ ആമസോൺ പാക്കേജുകൾ നേരിട്ട് പോസ്റ്റ് ഓഫീസിൽ എത്തിച്ചകാലം വരെയുണ്ടായിട്ടുണ്ടെന്ന് പലപ്പോഴും അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. രാപ്പകലില്ലാതെ അന്ന് കഷ്ടപ്പെട്ടതുകൊണ്ടാവാം. അദ്ദേഹത്തിന്റെ വളർച്ച ഇന്ന് ബഹിരാകാശത്തോളം എത്തി നിൽക്കുകയാണ്. ഇന്ന് ആമസോണിനെ വെല്ലാൻ ആളില്ല. ആമസോണിന്റെ ആസ്ഥി ഏകദേശം 200 ബില്ല്യൻ ഡോളറിനും മുകളിലാണ്.
Read more
ആമസോൺ എന്ന ഇകോമേഴ്‌സ് സേവനത്തെ കൂടാതെ, ക്ലൗഡ് കംപ്യൂട്ടിങ്, ഡിജിറ്റൽ സ്ട്രീമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങിയ മേഖലകളിലും ആമസോൺ പ്രവർത്തിക്കുന്നുണ്ട്. ഗൂഗിൾ, ആപ്പിൾ,മെറ്റ , മൈക്രോസോഫ്റ്റ് എന്നിവയ്‌ക്കൊപ്പം അമേരിക്കയിലെ മുൻനിര ഐടി കമ്പനികളിലൊന്നാണ് ആമസോൺ ഇന്ന്. ഇവ കൂടാതെ ആമസോൺ പ്രൈം, ആമസോൺ വെബ് സർവീസസ്, അലക്സാ, ആപ്പ് സ്റ്റോർ, ആമസോൺ ഡ്രൈവ്, കിൻഡിൽ, ഫയർ ടാബ്ലറ്റ്, ഫയർ ടീവി, കിൻഡിൽ സ്റ്റോർ എന്നീ സേവനങ്ങളും ആമസോൺ.കോം ലഭ്യമാക്കിട്ടുണ്ട്.