മാര്‍ ആന്‍ഡ്രൂസ് താഴത്ത് നരേന്ദ്രമോദിയെ കണ്ടതിന് പിന്നില്‍

സി സി ബി ഐ അധ്യക്ഷന്‍ ബിഷപ്പ് മാര് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിനെ കേവലമൊരു ഔപചാരിക സന്ദര്‍ശനമായി ചുരുക്കേണ്ടതില്ലന്ന് തന്നെയാണ് കത്തോലിക്കാ സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ പരമോന്നത സഭയായ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ് ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയെ കാണാനെത്തിയത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും അദ്ദഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ ക്രൈസ്തവ സമുഹത്തിന്റെ പൊതുവായ വിഷയങ്ങളാണ് സംസാരിച്ചതെന്നാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കിയത്.

എന്താണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന്യം. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ എന്തെങ്കിലും വലിയ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കലാകുമോ ഈ കൂടിക്കാഴ്ച. വാജ്‌പേയ് അടക്കമുള്ള പ്രധാനമന്ത്രിമാരെ സി ബി സി ഐ യുടെ അന്നത്തെ അധ്യക്ഷന്‍മാര്‍ പലതവണ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്്. അതിലൊന്നും കാണാത്ത രാഷ്ട്രീയ പ്രധാന്യം എന്തുകൊണ്ടാണ് ഈ സന്ദര്‍ശത്തിനുമാത്രം കല്‍പ്പിച്ചുകൊടുക്കുന്നത്.

രണ്ട് പ്രധാന കാര്യങ്ങളാണ് ബിഷിപ്പ് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയമായി സംസാരിച്ചതെന്നറിയുന്നു. ആദ്യത്തേത് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനമാണ്. വര്‍ഷങ്ങളായി നീണ്ടുപോകുന്ന മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വേഗത്തിലാക്കണമെന്നത് ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. മറ്റൊന്ന് മത പരിവര്‍ത്തന നിരോധന നിയമമാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമം വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലുണ്ടാക്കിയ ആശങ്ക വളരെ വലുതാണ്. കഴിഞ്ഞ ദിവസം ചത്തീസ്ഗഡില്‍ മതപരിവര്‍ത്തനാരോപിച്ച് ചില ഗ്രൂപ്പുകള്‍ക്ക് നേരെയുണ്ടായ ആക്രണമങ്ങളെക്കുറിച്ചുള്ള ആശങ്കയും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി പങ്കുവച്ചുവെന്നാണ് സൂചന.

എന്നാല്‍ ഇതിലെല്ലാംമുപരി സവിശേഷമായ മറ്റൊന്നു കൂടി ഈ ചര്‍ച്ചക്ക് പിന്നിലുണ്ട്. ഗോവ കഴിഞ്ഞാല്‍ പിന്നെ കത്തോലിക്കാ സഭയുടെ ശക്തികേന്ദ്രങ്ങളിലൊന്ന് കേരളമാണ്. ഏതാണ്ട് അഞ്ച് ദശാബ്ദത്തിലധികം കാാലമായി കേരളത്തില്‍ ഭരണത്തിലിരിക്കുന്ന രണ്ട് മുന്നണികളും കത്തോലിക്ക സഭ, അല്ലങ്കില്‍ ക്രൈസ്തവ സഭകള്‍ വരച്ച വരയില്‍ വാ പൊത്തി നില്‍ക്കുമായിരുന്നു. ചുരുങ്ങിയ ഇടവേളമാറ്റി നിര്‍ത്തിയാല്‍ പിന്നെ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് എക്കാലവും ക്രൈസ്തവസഭകളുടെ കക്ഷത്തിലുമായിരുന്നു. എന്നാല്‍ കേന്ദ്രത്തിലെയും കേരളത്തിലയും രാഷ്ട്രീയ സാഹചര്യം മാറിയത് സഭ നല്ല വണ്ണം മനസിലാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസ് അടുത്തകാലത്തൊന്നും അധികാരത്തിലേറാനുള്ള സാധ്യത കാണുന്നില്ല. മാത്രമല്ല.മാത്രമല്ല നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലിരിക്കുന്ന സര്‍ക്കാര്‍ പൂര്‍ണ്ണമായും ആര്‍എസ് എസ് വല്‍കരിക്കപ്പെട്ട സര്‍ക്കാരാണ്. അത് കൊണ്ട് തന്നെ അവരുമായി ഏറ്റമുട്ടുന്ന നിലപാട് സ്വീകരിച്ചാല്‍ സഭയെ സംബന്ധിച്ചിടത്തോളം അത് ആത്മഹത്യാപരമായിരിക്കും. അത് കൊണ്ട് പരസ്പരം സഹകരിച്ച് രണ്ടുവിഭാഗങ്ങള്‍ക്കും ഗുണമുണ്ടാകുന്ന നിലപാട് കൈക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് സഭയെ സംബന്ധിച്ചിടത്തോളം അഭികാമ്യം.

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരാകട്ടെ മുസ്‌ളീം ജന വിഭാഗങ്ങളെ തങ്ങളുടെ ശക്തമായ വോട്ടുബാങ്കും രാഷ്ട്രീയ അടിത്തറയുമായി കണ്ടാണ് മുന്നോട്ട് പോകുന്നത്്. അത് കൊണ്ട് തന്നെ തങ്ങളെ ഈ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന തോന്നല്‍ ക്രൈസ്തവ സഭകള്‍ക്ക് പൊതുവേയും കത്തോലിക്കാ സഭക്ക് പ്രത്യേകിച്ചുമുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വവുമായും ക്രൈസ്തവ സഭകള്‍ക്ക് കാര്യമായി ബന്ധമില്ല. കെ എം മാണിയുടെ വിടവാങ്ങലും, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ അപചയവും ജീര്‍ണ്ണതയും കത്തോലിക്കാ സഭയെ രാഷ്ട്രീയമായി അനാഥമാക്കിയിരിക്കുകയാണ്.

ഇതോടെയാണ് കേരളത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമം കത്തോലിക്കാ സഭ ആരംഭിച്ചത്്. കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ യോജിപ്പിച്ച് ഈ പാര്‍ട്ടിക്കൊപ്പം ചേര്‍ക്കുകയും ബി ജെ പിയുമായി രാഷ്ട്രീയ സഖ്യം രൂപീകരിക്കുകയും ചെയ്താല്‍ അത് കേരളത്തിലെ വലിയ രാഷ്ട്രീയ ശക്തിയായി മാറാന്‍ കഴിയുമെന്നാണ് സഭ കരുതുന്നത്. ബി ജെ പിയെ സംബന്ധച്ചിടത്തോളം വലിയ രാഷ്ട്രീയ നേട്ടമായിരിക്കും ഇത്തരത്തിലൊരു മുന്നണി കേരളത്തില്‍ രൂപപ്പെട്ടാന്‍ ഉണ്ടാകാന്‍ പോകുന്നത്.

ബി ജെ പിയുടെ കേരളത്തിലെ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെ മാറ്റി നിര്‍ത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറോടൊപ്പമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ ബി ജെ പി നേതൃത്വത്തെ ക്രൈസ്തവ സഭകള്‍ ഇപ്പോഴും പരിപൂര്‍ണ്ണ വിശ്വാസത്തിലെടുത്തിട്ടില്ല. പി എസ് ശ്രീധരന്‍ പിള്ള സംസ്ഥാന ബി ജെ പി അധ്യക്ഷനായ സമയത്ത് മാത്രമാണ് കേരളത്തിലെ കത്തോലിക്കാസഭയും മറ്റു ക്രൈസ്തവ സഭകളും ബി ജെ പിയോട് അല്‍പ്പമെങ്കിലും അടുത്തിരുന്നത്. ബി ജെ പി കേന്ദ്ര നേതൃത്വവുായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ടുള്ള പുതിയചില രാഷ്ട്രീയ നീക്കങ്ങളാണ് സഭ ലക്ഷ്യമിടുന്നതെന്ന് ഇന്നത്തെ കൂടിക്കാഴ്ചയോടെ വ്യക്തമാവുകയാണ്. ആന്‍ഡ്രൂസ് താഴത്ത് മോദിയെ കണ്ടത് ചുമ്മാ പ്രധാനമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനല്ല മറിച്ച് കൃത്യമായ രാഷ്ട്രീയോദ്ദേശങ്ങളോടെ തന്നെയന്ന് വ്യക്തമാവുകയാണ്.

Latest Stories

എംടി ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്ര​ഗത്ഭനായ സാഹിത്യകാരൻ; വർഗീയ ശക്തികൾക്കെതിരെ നിരന്തരം നിലപാടെടുത്ത വ്യക്തി; അനുശോചനം രേഖപ്പെടുത്തി പ്രകാശ് കാരാട്ട്

സാം കോൺസ്റ്റാസിനെ ഷോൾഡർ കൊണ്ട് ഇടിച്ച വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് കടുത്ത നടപടിയോ? ഐസിസി കോഡ് ഓഫ് കണ്ടക്ട് പറയുന്നത് ഇങ്ങനെ

BGT 2024-25: നിന്ന് പുഷ്പിച്ചു, 19കാരനെ തോളുകൊണ്ട് ഇടിച്ച് കോഹ്‌ലി, പരാതി നല്‍കി ഓസ്‌ട്രേലിയ, വിലക്ക് വരുന്നു?

തെലുങ്ക് സിനിമയെ ഇല്ലാതാക്കാന്‍ ചിലരുടെ ശ്രമം, നടനെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമം: അനുരാഗ് താക്കൂര്‍

തെലങ്കാനയിൽ പൊലീസുകാരും കമ്പ്യൂട്ടർ ഓപ്പറേറ്ററും മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം, ഒരാളെ കാണാനില്ല

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍

'ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും എംടി ശബ്ദമായി, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത'; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

നിരാശ എങ്കിലും ആദ്യ ദിനത്തില്‍ പണി പാളിയില്ല; 'ബറോസ്' ഗംഭീര കളക്ഷനുമായി മുന്നില്‍, റിപ്പോര്‍ട്ട് പുറത്ത്

ഇടയ്ക്കൊക്കെ ചെറുപുഞ്ചിരി സമ്മാനിച്ചു.. ആ വിരല്‍ത്തണുപ്പ് ബാക്കിനില്‍ക്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്: മഞ്ജു വാര്യര്‍

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ