ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി മേയര്‍ തിരഞ്ഞെടുപ്പിലെ 'ഓപ്പറേഷന്‍ താമര'; ചണ്ഡീഗഡില്‍ ബിജെപിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍' അടിപതറി കോണ്‍ഗ്രസ്- ആപ് സഖ്യം

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്‍കൈ ഉണ്ടായിരുന്ന കോണ്‍ഗ്രസ്- ആപ് സഖ്യത്തെ വീഴ്ത്തി ബിജെപിയുടെ ഓപ്പറേഷന്‍ താമര. വോട്ട് കണക്കില്‍ മുന്നിലുണ്ടായ ആംആദ്മി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തെ തോല്‍പ്പിച്ച് ബിജെപി മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയതാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ പ്രധാന സംഭവം. ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഒരു മണിക്കൂര്‍ കൊണ്ട് നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിയ്ക്കും ഒരു മുന്നറിയിപ്പാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കാനിരിക്കെ അയല്‍നാട്ടിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത് വല്ലാത്ത ഊര്‍ജ്ജം ബിജെപിയ്ക്ക് നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ അടികൂടുന്ന ആപ്പിനും കോണ്‍ഗ്രസിനും ഒന്നിച്ച് നിന്നിട്ടും പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാന നഗരമായ ചണ്ഡീഗഡിലെ തദ്ദേശ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക തോല്‍വി ഉണ്ടായിരിക്കുകയാണ്.

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി – കോണ്‍ഗ്രസ് സഖ്യത്തിനെ 17 വോട്ടിനെതിരെ 19 വോട്ടുകള്‍ നേടിയാണ് ബിജെപി പരാജയപ്പെടുത്തിയത്. മേയര്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രേം ലതയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍പ്രീത് കൗര്‍ ബബ്ലയാണ് വിജയിച്ചത്. ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചണ്ഡീഗഡിലെ മേയര്‍ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വലുതായിരുന്നു. പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ ആപ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ കെട്ടുറപ്പ് തകര്‍ത്ത് എണ്ണത്തില്‍ കുറവായിരുന്ന ബിജെപി കൂടുതല്‍ വോട്ടുകള്‍ നേടി മേയര്‍ സ്ഥാനം ഉറപ്പിച്ചു. ക്രോസ് വോട്ടിംഗ് നടന്നുവെന്നതില്‍ സംശയം ഉണ്ടായിരുന്നില്ല.

ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളാണ് ഉള്ളത്. വോട്ടെടുപ്പിന് മുമ്പ് ബിജെപിയ്ക്ക് ഉണ്ടായിരുന്ന 16 അംഗങ്ങള്‍, ആംആദ്മി പാര്‍ട്ടിയ്ക്ക് 13 കൗണ്‍സിലര്‍മാര്‍, കോണ്‍ഗ്രസിന് 6 കൗണ്‍സിലര്‍മാര്‍. അതായത് കോണ്‍ഗ്രസ്- ആംആദ്മി പാര്‍ട്ടി സഖ്യത്തിന് 19 എന്ന ഉറപ്പായും വിജയത്തിനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. ഒപ്പം വോട്ടിംഗ് അവകാശമുള്ള തിരഞ്ഞെടുപ്പ് മേല്‍നോട്ടമുള്ള ചണ്ഡീഗഡ് കോണ്‍ഗ്രസ് എംപിയ്ക്കും വോട്ടവകാശം ഉണ്ടായിരുന്നു. പക്ഷേ 16 കൗണ്‍സിലര്‍മാര്‍ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് മേയറെ ലഭിച്ചു.

നേരത്തെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ഗുര്‍ബക്‌സ് രാവത് പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നപ്പോഴാണ് ബിജെപിയുടെ എണ്ണം 16 ആയി ഉയര്‍ന്നത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ പക്ഷേ ആപ്- കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായിരുന്ന ഭൂരിപക്ഷം കിട്ടിയത് ബിജെപിയ്ക്കാണ്. നോമിനേറ്റഡ് കൗണ്‍സിലര്‍ രാംനീക് സിംഗ് ബേദിയെ പ്രിസൈഡിംഗ് ഓഫീസറായും, റിട്ടയേര്‍ഡ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജസ്റ്റിസ് ജയ്ശ്രീ താക്കൂറിനെ തിരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി സ്വതന്ത്ര നിരീക്ഷകയായും നിയമിച്ചിരുന്നു. എന്തായാലും 19 കൗണ്‍സിലര്‍മാരുടെ വോട്ട് നേടി 16 കൗണ്‍സിലര്‍മാരുണ്ടായിരുന്ന ബിജെപി മേയര്‍ സ്ഥാനം സ്വന്തമാക്കി. 17 വോട്ടുകളാണ് 19 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്- ആപ് സഖ്യത്തിന് കിട്ടിയത്. ഒരു എംപി വോട്ട് കൂടി കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായിരുന്നുവെന്ന് ഇരിക്കെയാണ് ഈ അട്ടിമറി. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയില്‍ വലിയ സ്വപ്‌നങ്ങള്‍ നെയ്യുമ്പോഴാണ് ചണ്ഡിഗഡിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ബിജെപി സ്‌ട്രൈക്ക്.

Latest Stories

CSK VS KKR: തോറ്റാൽ എന്താ എത്ര മാത്രം നാണക്കേടിന്റെ റെക്കോഡുകളാണ് കിട്ടിയിരിക്കുന്നത്, ചെന്നൈ സൂപ്പർ കിങ്സിന്റെ ലിസ്റ്റിലേക്ക് ഇനി ഈ അപമാനങ്ങളും; എന്തായാലും തലയുടെ ടൈം നല്ല ബെസ്റ്റ് ടൈം

KOHLI TRENDING: കോഹ്‌ലി ഫയർ അല്ലെടാ വൈൽഡ് ഫയർ, 300 കോടി വേണ്ടെന്ന് വെച്ചത് ലോകത്തെ മുഴുവൻ വിഴുങ്ങാൻ; ഞെട്ടി ബിസിനസ് ലോകം

CSK UPDATES: ധോണി മാത്രമല്ല ടീമിലെ താരങ്ങൾ ഒന്നടങ്കം വിരമിക്കണം, ചെന്നൈ സൂപ്പർ കിങ്‌സ് പിരിച്ചുവിടണം; എക്‌സിൽ ശക്തമായി ബാൻ ചെന്നൈ മുദ്രാവാക്ക്യം

ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍; ഫേസ് സ്‌കാനും ക്യുആര്‍ കോഡും ഉള്‍പ്പെടെ പുതിയ ആപ്പ്

IPL 2025: ഇന്ത്യയിൽ ആമസോണിനെക്കാൾ വലിയ കാട്, അതാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വപ്നം കണ്ട പതിനെട്ടാം സീസൺ; തലയും പിള്ളേരും കളത്തിൽ ഇറങ്ങിയാൽ പ്രകൃതി സ്നേഹികൾ ഹാപ്പി ; കണക്കുകൾ ഇങ്ങനെ

എല്‍പിജി വില വര്‍ദ്ധനവില്‍ ജനങ്ങള്‍ ആഹ്ലാദിക്കുന്നു; സ്ത്രീകള്‍ക്ക് സംതൃപ്തി, വില വര്‍ദ്ധനവ് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്താനെന്ന് ശോഭ സുരേന്ദ്രന്‍; സര്‍ക്കാസം മികച്ചതെന്ന് നെറ്റിസണ്‍സ്

CSK UPDATES: ഈ ചെന്നൈ ടീമിന് പറ്റിയത് ഐപിഎൽ അല്ല ഐടിഎൽ, എങ്കിൽ ലോകത്ത് ഒരു ടീം ഈ സംഘത്തെ തോൽപ്പിക്കില്ല; അത് അങ്ങോട്ട് പ്രഖ്യാപിക്ക് ബിസിസിഐ; ആവശ്യവുമായോ സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി; വിധിന്യായത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് കോടതിയുടെ അഭിനന്ദനം

'കുമാരനാശാന് കഴിയാത്തത് വെള്ളാപ്പള്ളിയ്ക്ക് സാധിച്ചു'; വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ചും പുകഴ്ത്തിയും പിണറായി വിജയന്‍; മലപ്പുറം പരാമര്‍ശത്തിന് പിന്തുണ

CSK 2025: എടാ നീയൊക്കെ ധോണിയെ റൺസിന്റെ പേരിൽ വിമർശിക്കുക ഞാനും കൂടും, അല്ലാതെ ഉള്ള കളിയാക്കൽ മീം....; ചെന്നൈ നായകന് പിന്തുണയുമായി ആരാധകരുടെ കണ്ണിലെ ശത്രു