എന്താണ് ആ ഉദ്യോഗസ്ഥനോട് സിഎമ്മിന്റെ താത്പര്യം? സുപ്രീം കോടതിയുടെ ചോദ്യം; 'മുഖ്യമന്ത്രി ഫ്യൂഡല്‍ മാടമ്പിയാകരുത്'

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ സുപ്രീം കോടതി ഉയര്‍ത്തിയ ചോദ്യം കേരളത്തിലടക്കം രാഷ്ട്രീയത്തില്‍ പ്രസക്തമായ ഒന്നാണ്. ഒറ്റയ്‌ക്കൊരും തീരുമാനം അങ്ങെടുക്കാന്‍ മുഖ്യമന്ത്രിമാര്‍ ഫ്യൂഡല്‍ മാടമ്പിമാരോ നാട്ടു രാജാക്കന്മാരോ അല്ലെന്ന് ശക്തമായ ഭഷയില്‍ ഓര്‍മിപ്പിക്കുകയാണ് സുപ്രീം കോടതി. വിവാദ ഐഎഎസ് ഓഫിസറെ ഏകപക്ഷീയമായി നിര്‍ണായക പദവിയില്‍ നിയമിച്ചതാണ് ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നില്‍. രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ആയാണ് ഐഎഫ്എസ് ഓഫീസര്‍ രാഹുലിനെ ധാമി നിയമിച്ചത്.

അനധികൃത മരംമുറിക്കേസില്‍ ആരോപണവിധേയനായ രാഹുലിനെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍നിന്നും അന്വേഷണ വിധേയമായി നീക്കിയിരുന്നു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും സിബിഐ അന്വേഷണവും നടക്കുന്നതിനിടിയിലാണ് ബിജെപി മുഖ്യമന്ത്രി പുതിയ നിയമനം നല്‍കിയത്. അതും സംസ്ഥാന വനംവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരടക്കം ഉന്നയിച്ച എതിര്‍പ്പുകള്‍ മറികടന്നാണ് വിവാദ നിയമനം ഉണ്ടായത്. എല്ലാവരേയും അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുത്ത് വിവാദ ഐഎഫ്എസ് ഓഫിസര്‍ രാഹുലിനെ മുഖ്യമന്ത്രി ധാമി നിയമിച്ചത് എന്ത് പ്രത്യേക താല്‍പര്യത്തിലാണെന്നാണ് കോടതി ചോദിച്ചത്.

സര്‍ക്കാരിനെ നയിക്കുന്നവര്‍ രാജഭരണ കാലത്താണ് എന്ന് ധരിക്കരുത്. നമ്മള്‍ ഇപ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തില്‍ അല്ലെന്ന് ഓര്‍മിക്കണം.മന്ത്രിയുടെയും ബ്യൂറോക്രാറ്റുകളായ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി വരെയുള്ളവരുടെ എതിര്‍പ്പുകള്‍ മറികടക്കുമ്പോള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി കാരണം പറയാത്തത്.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഫ്യൂഡല്‍ മാടമ്പിത്തരത്തെ തുറന്നുകാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്തത്.

മുഖ്യമന്ത്രിക്ക് എതിര്‍പ്പുകള്‍ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഉറച്ച ശബ്ദത്തില്‍ താക്കീത് നല്‍കി. തീരുമാനങ്ങളെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും പഴയ രാജാക്കന്മാരുടെ കാലം പോലെ തോന്നിയ പടി കാര്യങ്ങള്‍ നീക്കാന്‍ മുഖ്യമന്ത്രിമാര്‍ രാജാക്കന്മാരല്ലെന്നും കോടതി താക്കീത് നല്‍കി.

രാജ്യത്ത് പൊതുവായ ഒരു തത്വമുണ്ട്. സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ക്ക്, പണ്ട് രാജാക്കന്മാരെപ്പോലെ എന്തും ചെയ്യാമെന്നു വിചാരിക്കരുത്. നമ്മള്‍ ആ കാലത്തല്ല ഇപ്പോഴുള്ളത്. രാജാവ് എന്ത് പറഞ്ഞാലും അതുപോലെ തന്നെ നടക്കുമെന്ന കാലമല്ലിത്.

താങ്കള്‍ ഒരു മുഖ്യമന്ത്രിയായതിനാല്‍ എന്തും ചെയ്യാമെന്നാണോ എന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ തലകുനിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഒടുവില്‍ നിയമന ഉത്തരവ് മൂന്നാം തീയതി പിന്‍വലിച്ചുവെന്ന് കോടതിയെ അറിയിച്ചാണ് തടിയൂരിയത്. എല്ലാ വകുപ്പിലും കൈകടത്തുന്ന മന്ത്രിമാരുടെ അഭിപ്രായം വകവെയ്ക്കാതെ സ്വയം തീരുമാനമെടുക്കുന്ന എല്ലാ തമ്പുരാന്‍ സിഎമ്മുമാര്‍ക്കും കൂടിയുള്ള മുന്നറിയിപ്പും താക്കീതുമാണ് സുപ്രീം കോടതിയില്‍ നിന്നുള്ളത്.

Latest Stories

മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍; പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളെന്ന് സൂചന

പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

ചിരിയില്‍ അല്‍പ്പം കാര്യം, കിടിലൻ റെക്കോഡില്‍ സ്മൃതി മന്ദാന

മാമി തിരോധാനം: ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

പാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യശ്രമം; ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

"രോഹിതിനെക്കാൾ മികച്ച ക്യാപ്റ്റൻ മറ്റൊരു താരമാണ്, അവൻ കണ്ട് പഠിക്കണം ആ ഇതിഹാസത്തെ": ദിനേശ് കാർത്തിക്

കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

'ഞാന്‍ ദൈവമല്ല, മനുഷ്യനാണ്, തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം'; മന്‍ കി ബാത്തിനപ്പുറം മോദിയുടെ പോഡ്കാസ്റ്റ് തുടക്കം; മറവിയില്‍ മുക്കാന്‍ നോക്കുന്നത് 'സാധാരണ ജന്മമല്ല, ദൈവം ഭൂമിയിലേക്ക് അയച്ചവന്‍' പരാമര്‍ശമോ?

"ആർസിബിയുടെ പുതിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു"; പരിശീലകന്റെ വാക്കുകൾ വൈറൽ