Connect with us

COLUMN

കാര്‍ട്ടൂണ്‍ പരിഹാസമാണ്; അറസ്റ്റല്ല പ്രതിവിധി

, 12:32 am

ചാര്‍ലി ചാപ്‌ളിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍ കണ്ടതിനുശേഷമാണ് ലണ്ടനില്‍ ബോംബിടുന്നതിനുള്ള ഹിറ്റ്‌ലറുടെ തീരുമാനം ഉണ്ടായത്. ഏകാധിപതികള്‍ക്ക് നര്‍മം ആസ്വദിക്കുന്നതിനുള്ള പ്രാപ്തിയുണ്ടാവില്ല. ഉത്തര കൊറിയയിലെ കിം ജോങ് ഉന്‍ മുതല്‍ യുഎസിലെ ഡോണള്‍ഡ് ട്രംപ് വരെ ഇക്കാര്യത്തില്‍ ഒരേ ചേരിയിലാണ്. ജനാധിപത്യവാദിയായതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്‌റുവിന് ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്നതിനും കാര്‍ട്ടൂണിസ്റ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞത്.

തമിഴ്‌നാട്ടില്‍ കാര്‍ട്ടൂണിസ്റ്റ് ജി ബാലയെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. തിരുനെല്‍വേലിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മാഹുതി ചെയ്ത സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ബാലയുടെ കാര്‍ട്ടൂണ്‍. അത്തരം സംഭവങ്ങള്‍ പ്രതികരണം ആവശ്യപ്പെടുന്നു. തുണീസിയയിലെ ഒരു തെരുവുകച്ചവടക്കാരന്റെ ആത്മാഹുതിയോടുള്ള ദു:ഖാര്‍ത്തയായ അമ്മയുടെ പ്രതികരണത്തില്‍നിന്നാണ് വിപ്‌ളവത്തിന്റെ മുല്ലപ്പൂക്കള്‍ വിരിഞ്ഞത്. അത് പിന്നീട് അറബ് വസന്തമായി കത്തിപ്പടര്‍ന്നു. നിരവധി ഏകാധിപതികള്‍ അതില്‍ വെന്തെരിഞ്ഞു.
ബ്‌ളേഡ് മാഫിയയുടെ ഭീഷണി സഹിക്കാനാവാതെ തിരുനെല്‍വേലി കലക്ടറേറ്റിനു മുന്നില്‍ ആത്മാഹുതി ചെയ്ത ഒരു സാധു കുടുംബത്തിന്റെ ഒഴിവാക്കാനാകുമായിരുന്ന ദുരന്തത്തോടുള്ള ബാലയുടെ പ്രതികരണമാണ് കാര്‍ട്ടൂണായത്. കാര്‍ട്ടൂണ്‍ വരച്ചെങ്കിലും പ്രതിഷേധിക്കുന്നതിനുള്ള അവസരം തമിഴ്‌നാട്ടിലെന്നല്ല ഒരിടത്തും നിഷേധിക്കരുത്. മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും തിരുനെല്‍വേലി കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും കാര്‍ട്ടൂണിലൂടെ അപമാനിതരായെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥരും പൊതുസേവകരും അപകീര്‍ത്തി എന്ന ആക്ഷേപവുമായി കോടതിയിലേക്ക് വരരുതെന്ന് തമിഴ്‌നാട്ടില്‍നിന്നു തന്നെയുള്ള ഒരു കേസിലാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. നഗ്നരാക്കപ്പെട്ട മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കറന്‍സികൊണ്ട് നാണം മറയ്ക്കുന്നതാണ് കാര്‍ട്ടൂണ്‍.
കേരളത്തിലെ കാര്‍ട്ടൂണുകള്‍ക്കൊപ്പം നിലവാരമുള്ള കാര്‍ട്ടൂണ്‍ ആണ് ബാലയുടേതെന്ന അഭിപ്രായം എനിക്കില്ല. കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യത്തില്‍ നിലവാരമില്ലാത്ത കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. നിലവാരമില്ലാത്ത കാര്‍ട്ടൂണ്‍ വരച്ചാല്‍ ഉടന്‍ അറസ്‌റ്റെന്ന നിലപാടിനോട് എനിക്കെന്നല്ല ആര്‍ക്കും യോജിക്കാനാവില്ല. വിമര്‍ശത്തിന്റെ നിലവാരം നിശ്ചയിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നത് സെന്‍സര്‍ഷിപ്പിന്റെ തുടക്കമാണ്.

കാര്‍ട്ടൂണിന്റെ പേരില്‍ നിയമസഭയുടെ അവകാശലംഘനം ആരോപിച്ച് ആനന്ദവികടന്‍ പത്രാധിപര്‍ ബാലസുബ്രഹ്മണ്യന്‍ ജയിലിലായത് എംജിആറിന്റെ കാലത്തായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ശിക്ഷ പിന്‍വലിക്കേണ്ടിവന്നു. അഴിമതിവിരുദ്ധ കാര്‍ട്ടൂണുകളുടെ പേരില്‍ അസീം ത്രിവേദിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുത്തത് 2012ലായിരുന്നു. 1949ല്‍ ശങ്കര്‍ വരച്ച കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ പുന:പ്രസിദ്ധീകരിച്ചപ്പോള്‍ പാര്‍ലമെന്റ് ഇളകിമറിഞ്ഞതും 2012ലായിരുന്നു. അംബേദ്കറെ ആക്ഷേപിച്ചുവെന്നതായിരുന്നു ഇളക്കത്തിനു കാരണം. അംബേദ്കര്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനു തോന്നാതിരുന്ന അസ്‌ക്യതയാണ് അറുപതു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വ്യാജഅനുയായികള്‍ക്കുണ്ടായത്. നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും പരിഹസിക്കുന്ന ചാനല്‍ പരിപാടികള്‍ വേണ്ടെന്ന് ശ്യാം രംഗീലയ്ക്ക് മുന്നറിയിപ്പ് കിട്ടിയത് അടുത്ത കാലത്താണ്.
രാഷ്ട്രീയത്തിലെ ഭക്തിയും വീരാരാധനയും ഏകാധിപത്യത്തിലേക്ക് വഴി തുറക്കുമെന്നു പറഞ്ഞത് അംബേദ്കര്‍ തന്നെയാണ്. ഭരണഘടനാസഭയിലെ അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമായിരുന്നു അത്. മാധ്യമപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിക്കണമെന്ന് ഇപ്പോള്‍ നരേന്ദ്ര മോദി പറയുന്നു. ഇന്ദിര ഗാന്ധിയും ഇതുതന്നെ പറഞ്ഞിട്ടുണ്ട്. നിയന്ത്രണത്തെക്കുറിച്ച് പ്രധാനമന്ത്രി പറയുമ്പോള്‍ വരാനിരിക്കുന്ന ശരിയായ നിയന്ത്രണത്തിന്റെ മുന്നറിയിപ്പാണത്. അപകീര്‍ത്തിയും കോടതിയലക്ഷ്യവും സംബന്ധിച്ച നിയമങ്ങള്‍ ആശയാവിഷ്‌കാരസ്വാതന്ത്ര്യത്തെ ഹനിക്കുംവിധം പ്രയോഗിക്കാനുള്ളതല്ല. തെറ്റായി പ്രയോഗിക്കപ്പെടാന്‍ സാധ്യതയുള്ള നിയമങ്ങളുടെ മുനയൊടിച്ച് മാറ്റിവയ്ക്കണം.

Don’t Miss

TECH UPDATES2 mins ago

ഐപിഎല്‍ ആഘോഷമാക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍; കുറഞ്ഞ നിരക്കില്‍ ദിനംപ്രതി 1.4 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും

ടെലികോം രംഗം കടുത്തമത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അനുദിനം ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗം പിടിക്കാന്‍ ടെലികോം കമ്പനികള്‍ നടത്തുന്ന കിട മത്സരത്തിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. ജിയോയും എയര്‍ടെലും...

NATIONAL8 mins ago

വിവാദങ്ങള്‍ ‘കടക്കുപുറത്ത്’; ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

വിവാദങ്ങളെയും പ്രതിഷേധങ്ങളെയും ചവിട്ടി പുറത്താക്കി ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഓഫീസിലെത്തിയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തത്....

KERALA13 mins ago

തൊഴിലാളി യൂണിയനുകള്‍ പണി തടസ്സപ്പെടുത്തി; കൊച്ചി മെട്രോയ്ക്കായുള്ള ചെമ്പക്കര പാലത്തിന്റെ പണിയില്‍നിന്ന് പിന്മാറുമെന്ന് ഡിഎംആര്‍സി

ചമ്പക്കര പാലത്തിന്റെയും അതിന് മുകളിലൂടെയുള്ള മെട്രോ റെയില്‍ വയഡക്ടിന്റെയും നിര്‍മ്മാണത്തില്‍നിന്ന് പിന്മാറുമെന്ന ഭീഷണി മുഴക്കി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. പ്രദേശത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ രണ്ടാം...

CRICKET23 mins ago

പുത്തന്‍ മേക്കോവറില്‍ യൂണിവേഴ്‌സല്‍ ബോസ് ; കലക്കിയെന്ന് ആരാധകര്‍

ക്രിസ് ഗെയ്ല്‍ എല്ലാ അര്‍ത്ഥത്തിലും ഒരു ഓള്‍റൗണ്ടറാണ്. ക്രിക്കറ്റില്‍ മാത്രമല്ല കളത്തിനു പുറത്തും താരമാണ് ഗെയ്ല്‍. തന്റെ ആരാധകരെ ഏതുവിധേനയും സന്തോഷിപ്പിക്കാന്‍ സദാസന്നദ്ധനാണ് ഗെയ്ല്‍. കുര്‍ത്തയും, പൈജാമയും...

NATIONAL36 mins ago

ഉന്നാവൊ കൂട്ടബലാത്സംഗം; ബിജെപി എംഎല്‍എയുടെ ലൈംഗിക ശേഷി സിബിഐ പരിശോധിക്കും

ഉന്നാവൊയില്‍ പതിനാറുകാരിയെ വര്‍ഷങ്ങളോളം തടവില്‍ വെച്ച് ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിന്റെ ലൈംഗിക ശേഷി പരിശോധിക്കും. സിബിഐയാണ് ഇതു സംബന്ധിച്ച...

KERALA1 hour ago

അന്വേഷണത്തില്‍ വഴിത്തിരിവ്; ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ തോണി കണ്ടെത്തി; നാലുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയായ ലിഗയെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. തോണിയില്‍ നിന്നും വിരലടയാളവിദഗ്ധര്‍ തെളിവുകള്‍...

WORLD1 hour ago

ബാസ്‌ക്കറ്റ് ബോള്‍ താരത്തെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു ; അമേരിക്കന്‍ ഹാസ്യനടന് പത്തുവര്‍ഷം തടവ്

ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത അമേരിക്കന്‍ ഹാസ്യനടന്‍ ബില്‍ കോസ്ബി കുറ്റക്കാരനെന്നു കോടതി. കോസ്ബിയെ മൂന്ന് തവണയായി പത്ത് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു. 14 വര്‍ഷത്തിന്...

FILM NEWS1 hour ago

നീരാളിയിലെ പാട്ടുകള്‍ക്ക് ശിവമണിയുടെ ഡ്രംസ് താളവും, ആരാധകര്‍ക്ക് പ്രതീക്ഷയേകി മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മോഹന്‍ലാല്‍ ചിത്രം നീരാളിക്ക് ഡ്രംസ് താളം പകരുന്നത് പ്രശസ്ത ഡ്രമ്മര്‍ ശിവമണി. ഫേസ്ബുക്കില്‍ ശിവമണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിനായി ശിവമണിയുടെ...

NATIONAL1 hour ago

കുട്ടികള്‍ വളയം പിടിച്ചു; രണ്ടു മാസത്തിനിടെ പിടിവീണത് 26 രക്ഷിതാക്കള്‍ക്ക്

ഗതാഗത നിയമം ലംഘിച്ച് കുട്ടികള്‍ വാഹനമോടിക്കുന്നതിനെതിരെ നിലപാടു കടുപ്പിച്ച് ഹൈദരാബാദ് ട്രാഫിക് പൊലീസ്. കുട്ടികള്‍ വാഹമനോടിച്ചാല്‍ പിടിവീഴുക രക്ഷിതാക്കള്‍ക്കാവും. ഈ രീതി പ്രാബല്യത്തില്‍ വന്നതോടെ കഴിഞ്ഞ രണ്ടു...

WORLD2 hours ago

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചു മൂടി; ‘വീട് വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് മലയാളിയായ ഭര്‍ത്താവ് മുങ്ങി ; പ്രതി കേരളത്തിലെന്ന് സൂചന

ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ഷാര്‍ജയിലെ വീട്ടില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണ്‍ ഭാഗത്തെ വീടിനുള്ളിലാണ് ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം...