അടി തീരുമ്പോഴേയ്ക്കും കോണ്‍ഗ്രസുണ്ടാകുമോ?

സി പി എമ്മിലും സി പി ഐ യിലും രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ വേണ്ടി വന്നത് മണിക്കൂറുകള്‍ മാത്രം, എന്നാല്‍ കോണ്‍ഗ്രസിലോ, അടി തുടങ്ങിയിട്ടേ ഉള്ളു. ഒരു രാജ്യസഭാ സീറ്റിന് വേണ്ടി ഏഴ് പേരും ഈ ഏഴ് പേര്‍ക്കായി എഴുന്നൂറോളം നേതാക്കളും അണി നിരന്നു കഴിഞ്ഞു. ആദ്യം റൗണ്ട് അടി, സോറി ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഹൈക്കമാന്‍ഡിന്റെ ഇറക്കുമതിയായ ശ്രീനിവാസന്‍ കൃഷ്ണനും കെ പി സി സി പിന്തുണയ്ക്കുന്ന എം ലിജുവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഈ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന് രണ്ട് ഗ്രൂപ്പേയുള്ളു. ഒന്നാമത്തേത്് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍, രണ്ടാമത്തേത് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിക്ക് എതിരേ നില്‍ക്കുന്നവര്‍.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍, അത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലായാലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലായാലും നോമിനേഷന്‍ കൊടുക്കുന്നതിന്റെ തൊട്ട് തലേ ദിവസമേ പ്രഖ്യാപിക്കപ്പെടുകയുള്ളു. മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിക്കഴിയുമ്പോഴാണ് കോണ്‍ഗ്രസില്‍ പലപ്പോഴും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നത് തന്നെ. എ കെ ആന്റെണി രാജ്യസഭയിലേക്കില്ല എന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ യൂത്തിന്റെയും മൂത്തതിന്റെയും ഒക്കെ മനസില്‍ ലഡുപൊട്ടി തുടങ്ങിയതാണ്. ഏതാണ്ട് ആന്റണിയുടെ പ്രായത്തിന് അടുത്ത് വരുന്ന എം എം ഹസന്‍ മുതല്‍ ആംഗ്രി യംഗ് വുമണ്‍ ആയ ഷമ മുഹമ്മദ് വരെയുള്ളവര്‍ സ്വയം രാജ്യസഭാ എം പിമാരായി സങ്കല്‍പ്പിക്കുകയും ഡല്‍ഹിയിലെത്തിയാല്‍ കിട്ടുന്ന എം പി ക്വാര്‍ട്ടേഴ്സ് എങ്ങിനെയുളളതായിരിക്കണമെന്ന് വരെ തിരുമാനിച്ചുറപ്പിക്കുകയും ചെയ്തു.

പത്മജാ വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍ ,ജ്യോതി വിജയകുമാര്‍ തുടങ്ങിയവരും ഉറുമിയൂരി വീശിക്കഴിഞ്ഞു, പക്ഷെ കോണ്‍ഗ്രസ് എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. എന്ന് വെച്ചാല്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍, ബാക്കിയുള്ളവര്‍ എത്ര വലിയവരായാലും കുടികിടപ്പുകാര്‍ തന്നെ. അത് കൊണ്ട് എല്ലാ കാര്യങ്ങളും അവസാന നിമിഷം വരെ സസ്പെന്‍സായിരിക്കും. കെ സി വേണുഗോപാല്‍ വിചാരിക്കും ഞാനാണ് നെഹ്റുകുടംബത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍, അത് അങ്ങിനെ തന്നെ ഇരിക്കട്ടെ എന്ന് അവരും വിചാരിക്കും, കെ സുധാകരന്‍ ചെല്ലുമ്പോള്‍ സുധാകരന്‍ വിചാരിക്കും ഞാന്‍ പറയുന്നതേ സോണിയ ഗാന്ധി കേള്‍ക്കൂ എന്ന്, അത് അങ്ങിനെ തന്നെ ഇരിക്കട്ടെ എന്ന് സോണിയയും തിരുമാനിക്കും.
ഇനി ഗുലാബ് നബി ആസാദോ കബില്‍ സിബലോ ചെന്നാലും ഇതേ ധാരണയോടെയെ അവരും അവിടെ നിന്ന് മടങ്ങു. എന്നാല്‍ നെഹ്റു ഗാന്ധികുടംബത്തിന് എന്താണോ ഗുണകരമെന്ന് തോന്നുന്നത് അതേ തീരുമാനമായി പുറത്ത് വരൂ. ഇത് ഏറ്റവും നന്നായി അറിയാവുന്നയാള്‍ എ കെ ആന്റെണിയാണ്. അത് കൊണ്ടാണ് തനിക്ക് രാജ്യസഭാ സീറ്റ് വേണ്ടെന്ന് പുള്ളിക്കാരന്‍ ആദ്യമേ പറഞ്ഞത്.

ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസിന്റെ അവസ്ഥ ചിതല് തിന്ന മേല്‍ക്കൂര പോലെയാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ടാ എന്ന് ഏതാണ്ടൊക്കെ ഉറപ്പായി കഴിഞ്ഞു. കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള അങ്കം വെട്ടാണല്ലോ ഇപ്പോള്‍ നടന്ന് വരുന്നത്. ഒരെണ്ണം മാത്രമായത് ഭാഗ്യമായി. മൂന്നെണ്ണമോ മറ്റോ ആയിരുന്നെങ്കില്‍ ഇതൊന്നുമായിരുന്നില്ല സ്ഥിതി. കേരളം മുഴുവന്‍ കത്തുമായിരുന്നു. വലിയൊരു ക്രമസമാധാന പ്രശ്നമായി അത് മാറുകയും ഇന്ദിരഭവന്‍ ഇരിക്കുന്ന പ്രദേശത്ത് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിയും വരുമായിരുന്നു.

ജനങ്ങള്‍ തങ്ങളെ തിരസ്‌കരിക്കുന്നത് എന്ത് കൊണ്ടാണെന്ന് തിരിച്ചറിയാനാകാതിരിക്കുക എന്നതാണ് ഒരു പാര്‍ട്ടി നേരിടുന്ന ഏറ്റവുംവലിയ ദുര്യോഗം, അഖിലേന്ത്യ തലത്തിലും സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുന്നതേ ഇപ്പോള്‍ കോണ്‍ഗ്രസിന് പേടിയാണ്. കാരണം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക പ്രചാരണം നടത്തുക ഇതൊക്കെ വലിയ പണച്ചെലവുള്ള കാര്യങ്ങളാണ്. എങ്ങിനെയെങ്കിലും പണം സംഘടിപ്പിച്ച് കുറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ അവരൊക്കെ മിനിമം ഇരുപത്തയ്യായിരം മൂപ്പതിനായിരം വോട്ടുകള്‍ക്ക് തോല്‍ക്കുന്ന അവസ്ഥയാണുള്ളത്. തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടിക്ക് ആരും പണം കൊടുക്കില്ലല്ലോ. സത്യം പറഞ്ഞാല്‍ ദാരിദ്യത്തിന്റെ നടുവിലാണ് കോണ്‍ഗ്രസ് ഓരോ തിരഞ്ഞെടുപ്പുകളും നേരിടുന്നത്. രാജസ്ഥാനിലെ അശോക് ഗെലോട്ടും, കര്‍ണാടകയിലെ ഡി കെശിവകുമാറും ഇല്ലങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പോസ്റ്ററടിക്കാന്‍ പോലും കാശുണ്ടാകില്ലന്ന് സാരം.

എന്നാല്‍ അതിന്റെ അഹങ്കാരമൊന്നും കോണ്‍ഗ്രസുകാര്‍ പുറത്ത് കാണിക്കാറില്ല. രാഹുല്‍ഗാന്ധി മുതല്‍ രമ്യ ഹരിദാസ് വരെയുള്ളവര്‍ കരുതുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കുക എന്നതാണ് തങ്ങളുടെ അവതാരോദ്ദേശ്യം എന്നാണ്. വെന്റിലേറ്ററിന്‍ കിടക്കുന്നവനെ കഷായം കൊടുത്ത് രക്ഷപെടുത്താന്‍ കഴിയും എന്നാശിക്കും പോലെയാണത്. ഇത്രയേറെ തിരിച്ചടികള്‍ ഏറ്റുവാങ്ങിയിട്ടും അതില്‍ നിന്ന് ഒന്നും പഠിക്കില്ലന്ന് വാശി പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ലോകത്തുണ്ടാകില്ല.

കേരളത്തിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു ഡി എഫും എങ്ങിനെയാണ് തോറ്റമ്പിയത്, ന്യുനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ എന്‍ ബ്ളോക്കായി പിണറായിയും സി പി എമ്മും കൊണ്ടുപോയി. ഈ ജനവിഭാഗങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ഈ പാര്‍ട്ടിക്ക് കഴിയാത പോയതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തിരിച്ചടിയുടെ കാരണം. എന്നാല്‍ അതൊന്ന് തിരുത്താന്‍, ആ ജനവിഭാഗങ്ങളെ കുടുതല്‍ കോണ്‍ഗ്രസിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ പാകമാകുന്ന തരത്തിലുള്ള തിരുമാനം ഈ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകേണ്ടതായിരുന്നു. അതില്ല എന്ന് മാത്രമല്ല. കേരളത്തിലെ സാധാരണ കോണ്‍ഗ്രസുകാര്‍ പോകട്ടെ ഉന്നത നേതാക്കളില്‍ പലര്‍ക്കും വ്യക്തിപരമായി പരിചയമില്ലാത്ത ഒരു ശ്രീനിവാസന്‍ കൃഷ്ണനുവേണ്ടി ഹൈക്കമാന്‍ഡ് നിലകൊള്ളുകയും ചെയ്തു. ഇക്കണക്കിന് പോയാല്‍ അടുത്ത തവണ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ കാര്യവും കട്ടപ്പൊകയാകാന്‍ സാദ്ധ്യതയുണ്ട്. എത്ര കൊണ്ടാലും പഠിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍?

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍