ഇക്കുറിയും ദേശീയത വാദം തന്നെ ആയുധം, കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ്; കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ വെറിയില്‍ മാറ്റമില്ല

കുടിയേറ്റക്കാര്‍ക്കെതിരായ വെറി ആയുധമാക്കി രണ്ടാമങ്കം അമേരിക്കയില്‍ ജയിക്കാനുള്ള തീവ്രവലതുപക്ഷ വാദവുമായി റിപ്പബ്ലക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണം തുടരുകയാണ്. മുന്‍ യുഎസ് പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റ വിരുദ്ധ വികാരം വളര്‍ത്താനുതകുന്ന പ്രസംഗങ്ങള്‍ റാലികളില്‍ നടത്തിയാണ് വീണ്ടും പ്രസിഡന്റാകാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നത്. അമേരിക്കയിലെ പട്ടണങ്ങളും നഗരങ്ങളും അനധികൃത കുടിയേറ്റക്കാര്‍ കീഴടക്കിയെന്ന് പറഞ്ഞു കൊണ്ട് ദേശീയതാ ബോധം ഉണര്‍ത്തി ‘മണ്ണിന്റെ മക്കള്‍’ വാദത്തില്‍ അമേരിക്ക വീണ്ടും കൈപ്പിടിയില്‍ ഒതുക്കാനുള്ള തീവ്ര വലതുപക്ഷ നയമാണ് ട്രംപ് മുന്നോട്ട് വെയ്ക്കുന്നത്.

അമേരിക്കയിലെ കൊളറാഡോയിലെ അറോറയില്‍ നടന്ന റാലിയില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതെല്ലാം കുടിയേറ്റ വിരുദ്ധതയും വ്യാജവാര്‍ത്തകളും തെറ്റായ ആരോപണങ്ങളുമായിരുന്നു. നവംബറിലെ തിരഞ്ഞെടുപ്പില്‍ വീണ്ടും താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, അധികാരമേറ്റയുടന്‍ കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്താക്കുന്നത് വേഗത്തിലാക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റാലിയില്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

അമേരിക്കന്‍ പൗരന്മാരെയോ നിയമപാലകരെയോ കൊല്ലുന്ന കുടിയേറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആഹ്വാനവും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്. അതിദേശീയതാ ഉണര്‍ത്തുന്നതിനായി അറോറയില്‍ നടന്ന റാലിയുടെ ഭാഗമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് പറഞ്ഞ വാചകങ്ങളില്‍ ചിലത് ഇങ്ങനെയാണ്

ഇപ്പോള്‍ അമേരിക്ക അധിനിവേശ അമേരിക്ക എന്നാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. ഇവിടെ കൊളറാഡോയിലുള്ള എല്ലാവരോടുമായും നമ്മുടെ രാജ്യത്തുടനീളമുള്ള എല്ലാവരോടുമായി ഞാന്‍ ഒരു കാര്യം പ്രതിജ്ഞ ചെയ്യുന്നു. നവംബര്‍ 5, 2024, അമേരിക്കയില്‍ വിമോചന ദിനമായിരിക്കും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രവര്‍ത്തനം ഞങ്ങള്‍ ആരംഭിക്കും. ഞങ്ങള്‍ അതിര്‍ത്തി അടയ്ക്കും. നമ്മുടെ രാജ്യത്തിലേക്കുള്ള അനധികൃത അധിനിവേശം തടയും. നമ്മുടെ പ്രദേശം ഞങ്ങള്‍ സംരക്ഷിക്കും. നമ്മള്‍ കീഴടക്കപ്പെടുകയില്ല.

കാട്ടാളന്മാര്‍, മൃഗങ്ങള്‍’ എന്നിങ്ങനെ കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിച്ചാണ് കൊളറാഡോയിലെ പ്രസംഗത്തില്‍ തന്റെ അതിദേശീയതാ വാദം ട്രംപ് മുന്നോട്ടുവെച്ചത്. കുടിയേറ്റക്കാരെ രോഗികളെന്നും സാംക്രമിക രോഗങ്ങള്‍ പരത്താന്‍ നമ്മുടെ നാട്ടിലേക്ക് വരുന്നവരെന്നുമെല്ലാം വിളിച്ച് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രസംഗമാണ് ട്രംപ് നടത്തിയത്. രോഗികളാണ്, അവര്‍ നമ്മുടെ നാട്ടിലേക്ക് വരുന്നു. നമ്മുടെ രാജ്യത്തെ മോശമായി ബാധിക്കാന്‍ വേണ്ടിയാണ് നമ്മുടെ രാജ്യത്തേക്ക് അവരെ കടത്തിവിടുന്നതെന്ന് പോലുള്ള ഗൂഢാലോചന വാദം വരെ ട്രംപ് തിരഞ്ഞെടുപ്പ് ജയിക്കാന്‍ നടത്തി.

2004ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷിന് ശേഷം റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സംസ്ഥാനമാണ് കൊളറാഡോ. ഇവിടെയാണ് അതിവൈകാരികതയും അതിദേശീയതയും ഇറക്കി വോട്ട് പിടിക്കാനുള്ള ട്രംപിന്റെ ശ്രമം. കുടിയേറ്റക്കാരേയും വിദേശികളേയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ട്രംപിന്റെ അമേരിക്ക ദേശീയവാദം. ട്രംപ് റാലി നടത്തിയ അറോറയാവട്ടെ കുടിയേറ്റ പ്രശ്‌നങ്ങള്‍ പലപ്പോഴും ഊതിവീര്‍പ്പിക്കപ്പെട്ട് കാണപ്പെട്ട നഗരവും. റിപ്പബ്ലിക്കന്‍സിന് 20 വര്‍ഷമായി പിടിതരാത്ത സംസ്ഥാനത്തെ കൈയ്ക്കുള്ളില്‍ നിര്‍ത്താനാണ് ട്രംപിന്റെ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും തീവ്രവലതുപക്ഷ പ്രസംഗം.

വോട്ടെടുപ്പിന് മുന്നോടിയായി കുടിയേറ്റക്കാരെ ആസുരഭാവത്തോടെ അവതരിപ്പിച്ച് തദ്ദേശീയരുടെ രക്ഷകനാകാനുള്ള ശ്രമമാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. താന്‍ അധികാരം നേടിയാല്‍ അമേരിക്കന്‍ പൗരന്മാരെ കൊല്ലുന്ന കുടിയേറ്റക്കാര്‍ക്ക് വധശിക്ഷ നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിക്കുന്നതും കുടിയേറ്റ വിരുദ്ധവികാരവും വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കാനാണ്. പൗരന്മാരല്ലാത്തവരെ നാടുകടത്താന്‍ പ്രസിഡന്റിനെ അനുവദിക്കുന്ന 1798-ലെ നിയമം നടപ്പിലാക്കിക്കൊണ്ട് കുടിയേറ്റക്കാരെ പുറത്താക്കുമെന്ന വാക്കും വോട്ടര്‍മാര്‍ക്ക് ട്രംപ് നല്‍കുന്നുണ്ട്.

2016ലെ തന്റെ ആദ്യ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കുടിയേറ്റ വിരുദ്ധ വികാരം ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നു. 2010-കളുടെ തുടക്കത്തില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പൗരത്വത്തെക്കുറിച്ചും ഡെമോക്രാറ്റിക് നേതാവ് രഹസ്യമായി മുസ്ലീം ആണോ എന്ന് സംശയം ജനിപ്പിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങളും ട്രംപിന്റേതായി പുറത്തുവന്നിരുന്നു.
2016 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള നാമനിര്‍ദേശം പ്രഖ്യാപിച്ചപ്പോള്‍, മെക്സിക്കന്‍ കുടിയേറ്റക്കാരെ ‘റേപ്പിസ്റ്റുകള്‍’ ആയി ചിത്രീകരിച്ച് ട്രംപ് പ്രചാരണം നടത്തിയിരുന്നു. 2021-ല്‍ അവസാനിച്ച അദ്ദേഹത്തിന്റെ ഭരണകാലത്തുടനീളം ആ കുടിയേറ്റ വിരുദ്ധ നിലപാടും വാക്കുകളും അമേരിക്കയെ പ്രക്ഷുബ്ധമാക്കിയിരുന്നു. കുടിയേറ്റക്കാരെയും വിദേശികളെയും കുറിച്ച് മനുഷ്യത്വരഹിതമായ വാക്കുകളും വിദ്വേഷ പ്രചാരണ രാജ്യത്ത് അക്രമത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സ്വന്തം നേട്ടത്തിനായി വംശീയ വിരുദ്ധ പ്രചാരണങ്ങളെ ഉപയോഗിക്കുന്നത് തുടരുകയാണ് ട്രംപ്.

Latest Stories

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്