Connect with us

EDITORIAL

ആ അമ്മയും മക്കളും ഒരുമിക്കണം

, 6:17 pm

എഡിറ്റോറിയല്‍

പാലക്കാട് കുനിശേരിയില്‍ നവജാതശിശുവിനെ വിറ്റ കേസില്‍ അമ്മയടക്കം അഞ്ചു പേര്‍ അറസ്റ്റിലായെന്ന വാര്‍ത്ത മനുഷ്യത്വമുള്ളവരില്‍ അതീവമായ ആകുലതയ്ക്ക് കാരണമാകണം. ക്രിസ്മസ് ദിനത്തിലെ പെണ്‍കുഞ്ഞിന്റെ പിറവിയില്‍ അമ്മ ബിന്ദുവിന് ആഹ്‌ളാദവും അഭിമാനവും അനുഭവപ്പെടാതിരുന്നത് അവര്‍ അനുഭവിക്കുന്ന കൊടിയ ദാരിദ്ര്യം നിമിത്തമായിരുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്ന നാല് മക്കളുടെ സംരക്ഷണത്തിനുവേണ്ടിയാണ് 1,22,000 രൂപയ്ക്ക് ബിന്ദു അഞ്ചാമത്തെ കുഞ്ഞിനെ വിറ്റത്.

നിയമത്തിനു മുന്നില്‍ വലിയ തെറ്റാണ് ആ സ്ത്രീ ചെയ്തത്. അഭിമാനികള്‍ക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും അമ്മത്തൊട്ടിലിലോ ആരും കാണാത്ത പൊന്തക്കാട്ടിലോ ആ കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അവള്‍ സുരക്ഷിതയാകുമായിരുന്നു. ഇപ്പോള്‍ അവള്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതിയായി ജയിലിലാണ്. ഒരു മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ആ അഞ്ച് കുഞ്ഞുങ്ങളും ശിശുക്ഷേമ സമിതിയുടെ നിര്‍വികാരമായ സംരക്ഷണയിലാണ്. നിയമം അങ്ങനെയാണ്. അത് ശരിയായിരിക്കാം. പക്ഷേ നിയമസംവിധാനങ്ങള്‍ക്ക് വികാരവും മനുഷ്യത്വവും ഉണ്ടാകണം.

നിയമത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ നീതിയുടെ താത്പര്യങ്ങള്‍ വിസ്മരിക്കപ്പെടരുത്. വാണിജ്യാവശ്യത്തിനുവേണ്ടി പ്രസവിക്കുന്ന ശിശുവിപണനക്കാരിയായി ആ അമ്മയെ കാണരുത്. കൈവിട്ടുപോയ അവളുടെ കുഞ്ഞിനുവേണ്ടി ചുരത്തപ്പെടുന്ന പാലില്‍ കണ്ണീരിന്റെ ഉപ്പ് ചേര്‍ക്കരുത്. ആ അമ്മയേയും കുഞ്ഞിനെയും സംയോജിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് ശിശുക്ഷേമ സമിതി ഏറ്റെടുക്കേണ്ടത്. കൊട്ടിയൂരിലെ പരിത്യക്തശിശുവിനെ ആ രാത്രിയില്‍ സംരക്ഷിച്ച ‘കുറ്റ’-ത്തിന് വിചാരണ ചെയ്യപ്പെടുന്ന സിസ്റ്റര്‍ ഒഫീലിയയെ ഈ ഘട്ടത്തില്‍ ഓര്‍മിക്കുന്നു. നിയമം ശരിയാകുമ്പോള്‍ നീതി ശരിയാകുന്നില്ല. പ്രസവം ദരിദ്രര്‍ക്ക് നിഷിദ്ധമാക്കിയിട്ടുമില്ല.

പ്രസവിക്കുന്ന കുഞ്ഞിനെ വളര്‍ത്തുകയെന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. വീഴ്ചയ്ക്ക് കാരണങ്ങള്‍ പലതാണ്. അതിന് പരിഹാരമുണ്ടാക്കുകയെന്ന ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. അമ്മയെ ജയിലിലും കുഞ്ഞിനെ അനാഥാലയത്തിലും അടച്ചാല്‍ തീരുന്നതല്ല ആ ഉത്തരവാദിത്വം. ഇടനിലക്കാരും വാണിഭക്കാരും ശിക്ഷിക്കപ്പെടണം. അമ്മയ്ക്കും കുഞ്ഞിനും വേണ്ടത് സംരക്ഷണമാണ്. പ്രസവിച്ച കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി വിട്ടുവീഴ്ചയ്ക്ക് തയാറായ സ്ത്രീക്ക് അതിനെ നല്‍കിക്കൊണ്ടാണ് സോളമന്റെ നീതി നടപ്പായത്. ദാരിദ്ര്യം കുറ്റമാകുന്ന അവസ്ഥ ദാരിദ്ര്യത്തേക്കാള്‍ ഭീകരമാണ്.

Don’t Miss

CRICKET3 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK5 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL11 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES12 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE38 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS40 mins ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL43 mins ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL43 mins ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA44 mins ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....

NATIONAL48 mins ago

അന്യ സ്ത്രീകളുമായി ബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ക്ലോസറ്റിലൊഴുക്കി

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യക്ലോസറ്റിലൊഴുക്കി . പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനെയാണ് ഭാര്യ സുഖ്‌വന്ത് കൗര്‍ നിഷ്‌ഠൂരമായി ആക്രമിച്ചത്. അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യുവതിയുടെ...