വൻമരങ്ങൾ വീഴുമ്പോൾ: മലയാള സിനിമയിൽ വിപ്ലവത്തിന് വഴിവെട്ടിയ റിപ്പോർട്ട്

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ഇൻഡസ്ട്രി എത്രത്തോളം പുരുഷമേധാവിത്വം നിറഞ്ഞതും, ലൈംഗികാതിക്രമം നിറഞ്ഞതും, സ്ത്രീകൾക്ക് അടിസ്ഥാനപരമായ തൊഴിലവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നതുമായ ഇടമാണെന്ന് സമൂഹത്തിന് മുന്നിൽ വെളിപ്പെട്ടിരിക്കുകയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പ്രമുഖ നടന്മാരടങ്ങുന്ന ഒരു ക്രിമിനൽ മാഫിയയാണെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സമൂഹം കേട്ടത്.

റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് തങ്ങൾക്കെതിരെയുണ്ടായ ലൈംഗികാതിക്രമം വെളിപ്പെടുത്തി രംഗത്തുവന്നത്. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്, നടനും എ. എം. എം. എ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ് എന്നിവർ തങ്ങളുടെ സ്ഥാനമാനങ്ങൾ രാജിവെച്ച് പുറത്തേക്ക് പോയത് അതിജീവിതമാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ്. ഇനിയും വെളിപ്പെടുത്തലുകളും രാജികളും ഉണ്ടാവുമെന്ന് ഉറപ്പാണ്. 2017-ൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നടി വെള്ളപേപ്പറിൽ എഴുതികൊടുത്ത ഒരു പരാതിയിന്മേലാണ് ഇന്ന് മലയാള സിനിമയിലെ ക്രിമിനൽ സംഘങ്ങളെല്ലാം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഇതിൽ ചർച്ചചെയ്യാനുള്ളത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ സർക്കാർ ഇത്രയും കാലം സംരക്ഷിച്ചുനിർത്തിയ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇടതുപക്ഷ സർക്കാർ എന്ന പേരിലുള്ള ഒരു ഭരണകൂടം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്ത് രാജ്യം കണ്ട പ്രഗൽഭനായ സംവിധായകനാണെന്ന് ഊറ്റം കൊള്ളുന്ന സാംസ്കാരിക മന്ത്രി സജി ചെറിയാൻ. 15 വർഷമായി സിനിമകളൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞ സാംസ്കാരിക മന്ത്രിക്ക് രഞ്ജിത്ത് രാജ്യം കണ്ട പ്രഗത്ഭനായ സംവിധായകനാവുന്നത് വേട്ടക്കാരുടെ രാഷ്ട്രീയമാണ്. ഇരയക്കൊപ്പമാണ് അതേസമയം വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുമെന്നുമുള്ള മലയാള സിനിമയിലെ ഏട്ടന്മാരുടെ ‘ഓഷോ ഫിലോസഫിക്കൽ’ ടെക്സ്റ്റിന്റെ ഒരു തുടർച്ചതന്നെയാണ് ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിലും അരങ്ങേറുന്നത്. അതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ താനും ബംഗാളിലെ ഇടതുപക്ഷ അനുഭാവിയാണെന്നും പാർട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നും പറയേണ്ടിവരുന്നത് ഗതികേട് ആണെന്ന് തന്നെ പറയേണ്ടി വരും. ഐഎഫ്എഫ്കെ ഡെലിഗേറ്റുകളെ പട്ടികളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാന്റെ സവർണ്ണ ധാർഷ്ട്യത്തെ കൂവി വിളിച്ചാണ് പിന്നീടുള്ള മേളകളിൽ ഡെലിഗേറ്റുകൾ സ്വീകരിച്ചത്. ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചപ്പോഴും വിക്ടിം ബ്ലെയ്മിംഗ് ചെയ്യാനും ആരോപണത്തെ വലതുപക്ഷ പ്രൊപ്പഗണ്ടയായി ചിത്രീകരിക്കാനും ഒരു എഴുത്തുകാരൻ കൂടിയായ രഞ്ജിത്തിന് പതർച്ചകളില്ലാതെ സാധിക്കുന്നുവെന്നിടത്താണ് അയാളിലെ നടൻ ഉണരുന്നത്. പഴയ എസ്എഫ്ഐകാരൻ ആണെന്നുള്ള രഞ്ജിത്തിന്റെ സവർണ്ണ ഹുങ്ക് മലയാളികൾ എല്ലാകാലത്തും പുച്ഛത്തോടെ മാത്രമേ കാണുകയൊളളൂ, പഴയ എസ്എഫ്ഐകാരുടെ അതിക്രമത്തെ ചുമക്കേണ്ട ബാധ്യത സർക്കാരിന് ഉണ്ടോ എന്നത് സാംസ്കാരികമന്ത്രിയെ മുന്നിൽ നിർത്തി സർക്കാർ ഇനിയെങ്കിലും ചർച്ച ചെയ്യേണ്ടതുണ്ട്.

Ranjith (director) - Wikipedia

രണ്ടാമതായി ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എ. എം. എം. എ എന്ന സംഘടനയെ റിപ്പോർട്ട് ഒരു തരത്തിലും ബാധിക്കില്ലെന്നും സംഘടന റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും, ലൈംഗികാതിക്രങ്ങളെക്കാൾ സിനിമാ മേഖലയിലെ ശമ്പളമില്ലായ്മക്കാണ് സംഘടന പ്രാധാന്യം കൊടുക്കുന്നതെന്നും പറഞ്ഞ സിദ്ദിഖ് യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇന്ന് രാവിലെ രാജി സമർപ്പിച്ചിരിക്കുന്നത്.  ഹോട്ടൽ ജീവനക്കാരികളോടും സിദ്ദിഖ് മോശമായി പെരുമാറിയിട്ടുണ്ടെന്നും യുവനടി വെളിപ്പെടുത്തുന്നുണ്ട്. സംഘടനയുടെ ജനറൽ സെക്രട്ടറി ആയിരുന്ന സിദ്ദിഖിന്റെ രാജിയിലൂടെ എ. എം. എം. എ എന്ന സംഘടന എത്രത്തോളം വേട്ടക്കാരെ സംരക്ഷിച്ച് നിർത്തുന്ന കേവലമൊരു പാട്രിയാർക്കൽ സംഘടനയാണെന്നും, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നില്ലെങ്കിൽ എത്രത്തോളം അതിക്രമങ്ങൾ ഇതുപോലെ മൂടിവെക്കപ്പെടേണ്ടി വരുമായിരുന്നുവെന്നും ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്.

No photo description available.

മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. പുറത്തുപറയുന്നവരെ സമൂഹം വിക്ടിം ബ്ലെയിം ചെയ്യുന്ന സ്ഥിതി എന്ന് അവസാനിക്കുമെന്ന ചോദ്യം അപ്പോഴും അവിടെ ബാക്കിയാണ്. മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ അത് ചർച്ചചെയ്യുന്നത്.

പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. സിനിമക്ക് അകത്ത് മാത്രമല്ല സിനിമയ്ക്ക് പുറത്തുള്ള സ്ത്രീകളും അതിക്രമത്തിന് ഇരയാവുന്നുണ്ടെന്ന നടൻ തിലകന്റെ കമൽ സോണിയ തിലകന്റെ വെളിപ്പെടുത്തൽ ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ട ഒന്നാണ്. നിവിൻ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയ അതിജീവിത സിനിമയ്ക്ക് പുറത്തുനിന്നുള്ള യുവതിയാണെന്നും ഓർക്കപ്പെടേണ്ട കാര്യമാണ്.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് സിനിമ സെറ്റിൽ സ്ത്രീകൾ നേരിടുന്ന വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മൂത്രമൊഴിക്കാൻ ബാത്ത്റൂം സൗകര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഷൂട്ട് ഉള്ള സമയത്ത് പലപ്പോഴും വെള്ളം കുടിക്കാതെ ഇരിക്കുന്നതിനാൽ മൂത്രാശയ രോഗങ്ങൾ ഉണ്ടാവുന്നുവെന്നും ഹേമ കമ്മീഷനോട് നടിമാർ പറയുന്നു. സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ‘മീ ടു പേഴ്‌സണ്‍’ എന്ന ടാഗ് നൽകി മാറ്റിനിർത്തപ്പെടുമെന്നും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പ്രോബ്ലം മേക്കര്‍, മീ ടു പേഴ്‌സണ്‍ ടാഗുകള്‍ ചാര്‍ത്തുന്നുവെന്നും ഹേമ കമ്മീഷൻ വെളിപ്പെടുത്തുന്നു.

മാക്ട സംഘടന തകർന്നത് ഒരു പ്രമുഖ നടന്റെ ഇടപെടലിലാണെന്ന വെളിപ്പെടുത്തൽ ഹേമ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഹേമ കമ്മീഷനോട് സംസാരിക്കരുതെന്ന് സിനിമയിലെ ഡാൻസർമാർക്ക് നിർദ്ദേശമുണ്ടായിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് ആവശ്യം. വിമരിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാകണം. ട്രിബ്യൂണല്‍ വിധിക്ക് മേല്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മാത്രം. ജസ്റ്റിസ് ഹേമയുടേതാണ് നിര്‍ദേശം

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്. സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാതിരുന്നതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇന്നിപ്പോൾ അറുപതോളം പേജുകൾ പൂഴ്ത്തിവെച്ച് റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം മലയാള സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാൻ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ