പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രിയുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധവും ആക്രമണ പ്രത്യാക്രമണ ആരോപണങ്ങളും. പരിക്ക് പറ്റിയെന്ന് പറഞ്ഞു ബിജെപി എംപിമാര്‍ രംഗത്തുവന്നപ്പോള്‍ ഭരണപക്ഷത്തിന് നേതൃത്വം നല്‍കുന്ന ബിജെപിയുടെ എംപിമാര്‍ വടിയുമായി തങ്ങളെ പാര്‍ലമെന്റില്‍ തടഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് കടക്കുമ്പോള്‍ ബിജെപി എംപിമാര്‍ വടികളുമായി പ്രവേശനം തടഞ്ഞുവെന്നും അംബേദ്കറെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും അദാനി ഗ്രൂപ്പിന്റെ വിഷയത്തില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരത്തില്‍ വാക്കേറ്റം സൃഷ്ടിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവര്‍ക്ക് രാഹുല്‍ ഗാന്ധി തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആരോപണം ഉന്നയിച്ചതോടെ പ്രതിഷേധത്തില്‍ തന്റെ കാല്‍മുട്ടുകള്‍ക്ക് പരുക്കേറ്റതായി കോണ്‍ഗ്രസ് മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ ഒഡീഷയില്‍നിന്നുള്ള ബിജെപി എംപി പ്രതാപ് സാരംഗി, യുപിയില്‍നിന്നുള്ള മുകേഷ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റുവെന്നാണ് ബിജെപി ആരോപണം്. രാംമനോഹര്‍ ലോഹിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബിജെപി പറയുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
ഏത് നിയമപ്രകാരമാണ് മറ്റ് എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ അദ്ദേഹത്തിന് അധികാരമുള്ളത്?. നിങ്ങള്‍ മറ്റ് എംപിമാരെ കായികമായി നേരിടാനാണോ കരാട്ടെയും കുങ്ഫുവും പഠിച്ചിട്ടുള്ളത്. പാര്‍ലമെന്റ് ഒരു ഗോദയല്ല.
ജാപ്പനീസ് ആയോധന കലയായ ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു റിജിജുവിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിക്കുന്ന പരിക്കേറ്റ് താഴെയിരുന്ന പ്രതാപ് സാരംഗിയുടെ അടുത്തേക്ക് രാഹുല്‍ പിന്നീട് എത്തിയപ്പോള്‍ ബിജെപി എംപിമാരുമായി തര്‍ക്കവുമുണ്ടായി. സാരംഗിക്ക് ഒപ്പമുണ്ടായിരുന്ന ബിജെപി എംപി നിഷികാന്ത് ദുബെ രൂക്ഷമായി ഭാഷയിലാണ് രാഹുലിനെ നേരിട്ടു. നിങ്ങള്‍ക്ക് നാണമില്ലേ രാഹുല്‍ എന്ന് ചോദിച്ച് നിങ്ങള്‍ എന്ത് തെമ്മാടിത്തരമാണ് കാണിച്ചതെന്നും ഒരു വൃദ്ധനയല്ലെ നിങ്ങള്‍ പിടിച്ചുതള്ളിയതെന്നും അടക്കമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. തന്റെ മേലേക്ക് രാഹുല്‍ ഗാന്ധി തിരിച്ചറിയാനാവാത്ത ഒരാളെ തള്ളിയിട്ടെന്നും അയാള്‍ തന്റെ മേല്‍ വീണതിനെത്തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റതായുമാണ് ബിജെപി എംപി സാരംഗി പറയുന്നത്.
#WATCH | Delhi | BJP MP Pratap Chandra Sarangi says, “Rahul Gandhi pushed an MP who fell on me after which I fell down…I was standing near the stairs when Rahul Gandhi came and pushed an MP who then fell on me…” pic.twitter.com/xhn2XOvYt4
— ANI (@ANI) December 19, 2024
ബിജെപി ആരോപണങ്ങള്‍ക്കെതിരെ ശക്തമായാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ തന്നെ തടയുകയായിരുന്നുവെന്നും അവരാണ് തന്നെ തള്ളിയതെന്നും രാഹുല്‍ മറുപടി പറഞ്ഞു.
ഞാന്‍ അകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ബിജെപി എംപിമാര്‍ എന്നെ തടയാന്‍ ശ്രമിക്കുകയായിരുന്നു; അവര്‍ എന്നെ തള്ളിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഖാര്‍ഗെയേയും അവര്‍ തള്ളിമാറ്റി. പക്ഷേ ഞങ്ങള്‍ ഇത് കൊണ്ടൊന്നും പതറില്ല. ഇത് പാര്‍ലമെന്റാണ്, ഞങ്ങള്‍ക്ക് അകത്തേക്ക് പോകാന്‍ അവകാശമുണ്ട്.
രാജ്യസഭയില്‍ ബാബാസാഹെബ് അംബേദ്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ എംപിമാര്‍ പാര്‍ലമെന്റിലെ മകരദ്വാരിന്റെ മതിലുകള്‍ക്ക് മുകളില്‍ കയറുകയും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ശീതകാല സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ നാടകീയ സംഭവങ്ങളാണ് ഇന്ന് പാര്‍ലമെന്റില്‍ അരങ്ങേറിയത്.
#WATCH | Delhi: MPs of INDIA Alliance climb the walls of Makar Dwar at the Parliament and protest with placards demanding an apology and resignation of Union Home Minister Amit Shah over his remarks on Babasaheb Ambedkar in Rajya Sabha. pic.twitter.com/Bd9UAEkMKX
— ANI (@ANI) December 19, 2024
Read more