Connect with us

INTERVIEW

‘ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതരുത്’ ആമിയുടെ സംവിധായകന്‍ കമല്‍

, 6:32 pm

എനിയ്ക്ക് ഭയമൊന്നുമില്ല, സിനിമയുടെ പേരില്‍ എന്നെ ക്രൂശിച്ചതുകൊണ്ട് എന്റെ ചിന്തകള്‍ മാറ്റാനും ആര്‍ക്കും കഴിയില്ല. ഫാസിസം വളരുന്നത് തടയുക എന്നതാണ് ഒരു കലാകാരന്റെ ദൗത്യം എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ നിലപാടുകളില്‍ ഉറച്ചു തന്നെ നില്‍ക്കും, ഒരു ഭീഷണിയ്ക്ക് മുമ്പിലും ഞാന്‍ തളരുകയില്ല. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ..

‘ആമി’യുടെ സംവിധായകന്‍ കമല്‍ സൗത്ത് ലൈവിനു നല്‍കിയ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ

ആമി ആരുടെ സിനിമയാണ് ? മാധവിക്കുട്ടിയുടെയോ, കമല സുരയ്യയുടെയോ?

മലയാളത്തിലെ എഴുത്തുകാരിയായ മാധവിക്കുട്ടി, ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. ജീവിതത്തിലെ ഒരു ഘട്ടത്തില്‍ അവര്‍ കമലാസുരയ്യയായി മാറുന്നു. ഇവരുടെ വ്യക്തിത്വങ്ങള്‍ എല്ലാം ചേര്‍ന്നതാണ് ആമി.

ആമി എന്ന പേര് സിനിമയ്ക്ക് സ്വീകരിച്ചതിന് മറ്റു പല കാരണങ്ങളുമുണ്ട്. ആമി എന്ന പേരിന് ഒരു പൊളിറ്റിക്സുണ്ട്, ഏത് അര്‍ത്ഥത്തിലും ഇത് വ്യാഖ്യാനിക്കാം , മാത്രവുമല്ല അവരുടെ ഹസ്‌ബെന്‍ഡും കുടുംബാംഗങ്ങളും വിളിച്ചിരുന്ന പേരാണ് ആമി എന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഒരു സമ്പൂര്‍ണ്ണ വ്യക്തിത്വം ഈ സിനിമയിലുണ്ടാകും.

 

 

മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ നേരിട്ട പ്രതിസന്ധി?

മലയാളത്തിലെ മികച്ച ഒരു എഴുത്തുകാരിയെ അവരുടെ കൃതികളിലൂടെ അറിഞ്ഞ വായനക്കാര്‍, അതിനുമപ്പുറം എഴുത്തുകാരിയെന്ന ചട്ടക്കൂടിന് വെളിയിലുള്ള അവരുടെ ജീവിതം. ഇതു സിനിമയില്‍ ഉള്‍ക്കൊള്ളിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളാണ്  ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ജീവിതത്തിലെ ഉള്‍ക്കാഴ്ച്ചകളെപ്പറ്റി അറിയണമെങ്കില്‍ അത് അനുഭവിച്ച ആളുകള്‍ തന്നെയാണ് പറയേണ്ടത്. പക്ഷെ, മാധവിക്കുട്ടിയും മാധവ ദാസും ജീവിച്ചിരിപ്പില്ല. അപ്പോള്‍ പിന്നെ അവരുടെ എഴുത്തിനെ ആശ്രയിക്കുക എന്നതേ മാര്‍ഗ്ഗമുള്ളൂ.

ആ രീതിയില്‍ അവരുടെ ജീവിതം വിശകലനം ചെയ്യുമ്പോള്‍ തന്നെ എന്റെ കഥ യെന്ന പുസ്തകത്തിലെ പല ഭാഗങ്ങളും , ഭാവന മാത്രമാണെന്നും സത്യം വളരെ കുറച്ചേയുള്ളുവെന്നും അവരു തന്നെ പറഞ്ഞിട്ടുണ്ട്. ഫാന്റസിയെ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് , ഞാന്‍ അവരുടെ റിയല്‍ ലൈഫിനെ ആവിഷ്‌കരിയ്ക്കുകയായിരുന്നു. അതിനുവേണ്ടി ഞാന്‍ അവരുടെ കൃതികളെ തന്നെ ആശ്രയിച്ചു. നീര്‍മാതളം പൂത്ത കാലവും ബാല്യകാല സ്മരണകളും ഒക്കെ ആ ജീവിതത്തെക്കുറിച്ചറിയാന്‍ സാധിച്ച പുസ്തകങ്ങളായിരുന്നു.

 

 

നാലപ്പാട്ട് തറവാടിന്റെ പശ്ചാത്തലവും അവിടുത്തെ ആളുകളും ആ ജീവിത സാഹചര്യങ്ങളും ഏറെക്കുറെ നീര്‍മാതളം പൂത്ത കാലത്തിലും ബാല്യകാലസ്മരണകളിലും പ്രതിപാദിച്ചിട്ടുണ്ട്.  പിന്നീടുള്ളത് തിരുവനന്തപുരത്തേയ്ക്ക് മാധവിക്കുട്ടി മാധവ ദാസുമൊത്ത് എത്തുന്നതും അവര്‍ ഒരുമിച്ചുള്ള ജീവിതവുമാണ്. ഈ കാലഘട്ടമാണ് മാധവിക്കുട്ടിയെ നമ്മള്‍ മനസിലാക്കാതെ പോയിട്ടുള്ളത് .

മാധവദാസും മാധവിക്കുട്ടിയും , ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ വളരെയേറെ ആത്മബന്ധം പുലര്‍ത്തുകയും മാധവ ദാസിന്റെ മരണം വരെ അവര്‍ ആ ആത്മബന്ധം നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. അതു കൊണ്ട് തന്നെ ഒരിയ്ക്കല്‍ പോലും മാധവദാസിനെ മാധവിക്കുട്ടി തള്ളിപറയുകയോ, ഉപേക്ഷിക്കാന്‍ തയ്യാറാവുകയോ ചെയ്തിട്ടില്ല. മാധവദാസ് മരിയ്ക്കുന്നത് വരെ ഒരു നല്ല ഭാര്യയായിത്തന്നെയാണ് മാധവിക്കുട്ടി ജീവിച്ചത്.

ആ ഭാഗങ്ങളില്‍ ഞാന്‍ മറ്റു പലരിലൂടെയും മാധവിക്കുട്ടിയുടെയും മാധവദാസിന്റെയും ജീവിതത്തെ അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ മാധവദാസിന്റെ മരണശേഷം, മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണം കഴിഞ്ഞാല്‍ ഒരു ഭാര്യയുടെ ജീവിതത്തിലെ രണ്ടാം ജന്മം ആരംഭിക്കുകയാണ്. ആ കാലത്തെക്കുറിച്ച് എന്റെ ചില അന്വേഷണങ്ങളും ചിന്തകളുമാണ് ഉള്ളത്.

ഭര്‍ത്താവ് മരിച്ചതിനു ശേഷമുള്ള ഒരു സ്ത്രീയുടെ ജീവിതം , ഏകാന്ത ചിന്തകള്‍. ഇതൊക്കെ എന്റേതായ രീതിയിലാണ് ഞാന്‍ നോക്കിക്കാണുന്നത്. ഈ കാലഘട്ടത്തിലാണ് , മാധവിക്കുട്ടി തന്റെ ഏറ്റവും മികച്ച സൃഷ്ടികള്‍ നടത്തിയിട്ടുള്ളത്. നഷ്ടപ്പെട്ട നീലാംബരി, നീര്‍മാതളം പൂത്ത കാലം, കടല്‍മയൂരം തുടങ്ങി ഒരു പാട് നല്ല വര്‍ക്കുകള്‍ ചെയ്തിട്ടുള്ളത് ഈ കാലഘട്ടത്തിലാണ്.
ഇതിനു ശേഷമുള്ള കാലമാണ് , അവരുടെ മതം മാറ്റം, അതിലേയ്ക്ക് അവരെ നയിച്ച കാര്യങ്ങള്‍, ആ സാഹചര്യത്തില്‍ അവര്‍ അനുഭവിച്ച ജീവിതം എന്നിവ ഈ സിനിമയിലുണ്ട്.

 

തിരക്കഥയില്‍ ഫിക്ഷന്‍ കൂട്ടിചേര്‍ത്തിട്ടുണ്ടോ?

ഒരു ഫിക്ഷന്‍ രീതി തന്നെയാണ് അവലംബിച്ചിട്ടുള്ളത് , ഒരു വ്യക്തിയുടെ ജീവിതം ഡോക്യുമെന്‌ററി ചെയ്യുകയല്ല ഞാന്‍ ചെയ്തിട്ടുള്ളത്. ഒരു ഫിക്ഷന്റെ സ്വാതന്ത്യം ഞാന്‍ സ്വീകരിച്ചിട്ടുണ്ട്.

ജീവിച്ചിരുന്ന ഒരാളുടെ ജീവിതമല്ലേ ചിത്രീകരിയ്ക്കുന്നത്? അതിലെങ്ങനെ ഫിക്ഷന്‍ ഉള്‍പ്പെടുത്താന്‍ കഴിയും?

മാധവിക്കുട്ടിയുടെ ജീവിതത്തെ എന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു എഴുത്തുകാരി, അവരുടെ ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നില്ലേ എന്ന് ഞാന്‍ കണ്ടെത്തുകയാണ്. ഓരോ വായനക്കാരനും , മാധവിക്കുട്ടിയെപ്പറ്റി ഓരോ കാഴ്ച്ചപ്പാടുകളാണ് ഉണ്ടാവുക. അങ്ങനെ അവരുടെ ജീവിതത്തെ മനസ്സിലാക്കാന്‍ ശ്രമിക്കും. അത് ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം എനിയ്ക്കും ബാധകമാണ്. ആ സ്വാതന്ത്ര്യം മാത്രമേ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ സ്വീകരിച്ചിട്ടുള്ളൂ. അത് എന്റെ കാഴ്ച്ചപ്പാടാണ് , അത് ശരിയല്ലെന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. മാധവിക്കുട്ടിയെ കുറിച്ച് ആര്‍ക്കു വേണമെങ്കിലും ഇനിയും സിനിമയെടുക്കാം. ഏതു രീതിയിലും അവരുടെ ജീവിതത്തെ നോക്കിക്കാണാം.

 

ഈ നിലപാടുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ അംഗീകരിയ്ക്കപ്പെടുമോ?

സിനിമയിലും സാഹിത്യത്തിലും മാത്രമല്ല , ഓരോ കലയിലും ഇതല്ലേ നടക്കേണ്ടത്. ഓരോ സംവിധായകന്റെയും കാഴ്ച്ചപ്പാടല്ലേ അയാളുടെ സിനിമ. ഞാന്‍ എങ്ങനെ ചിന്തിക്കണമെന്നത് മറ്റുള്ളവരല്ലല്ലോ തീരുമാനിയ്‌ക്കേണ്ടത് . കമല്‍ എന്തു ചെയ്യണമെന്ന് മറ്റുള്ളവര്‍ തീരുമാനിയ്ക്കുക എന്ന അവസ്ഥ ഉണ്ടായാല്‍ പിന്നെ എനിയ്‌ക്കെന്ത് പ്രസക്തി.

എന്തുകൊണ്ട് , വിദ്യാബാലനിലേയ്ക്കും മഞ്ജുവാര്യരിലേയ്ക്കും ?

മാധവിക്കുട്ടിയുടെ ജീവിതത്തിലെ ചെറുപ്പക്കാലം അഭിനയിക്കുന്നത് നിരഞ്ജന എന്ന കുട്ടിയാണ്. സിനിമയുടെ പകുതിയോളം മാധവിക്കുട്ടിയാകുന്നത് ഈ കുട്ടിയാണ് പിന്നീടുള്ള ഭാഗമാണ് മഞ്ജുവാര്യര്‍ അഭിനയിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതത്തെ സ്വതന്ത്രമായ ഒരു കാഴ്ച്ചപ്പാടില്‍ കാണാന്‍ പ്രേക്ഷകര്‍ തയ്യാറാകണം. എന്റെ കഥ യെ അടിസ്ഥാനമാക്കി മാത്രം മാധവിക്കുട്ടിയെ വിലയിരുത്തരുത്. 38ാം വയസ്സില്‍ എഴുതിയ തന്റെ കഥയ്ക്ക് അപ്പുറവും ഇപ്പുറവും മാധവിക്കുട്ടിയുടെ ജീവിതമുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ ഏറെ അനുയോജ്യയാണ്.

 

ലീലാ മേനോനെപ്പോലെയുള്ളവര്‍ മാധവിക്കുട്ടിയുടെ മതം മാറ്റത്തെക്കുറിച്ച് വിവാദലേഖനം എഴുതിയിരുന്നു?

ഞാനത് കണ്ടിട്ടില്ല, ലീല മേനോനും മാധവിക്കുട്ടിയും തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ പേരില്‍ അവരോട് മാധവിക്കുട്ടി മനസ്സു തുറന്ന് സംസാരിച്ചിരിക്കാം. അതൊരു സ്വകാര്യ സംഭാഷണമാണ്. അത് ഒരാളുടെ മരണശേഷം വെളിപ്പെടുത്തുക എന്നത് ഒരു ശരിയായ രീതിയായി എനിയ്ക്ക് തോന്നുന്നില്ല. മാത്രവുമല്ല ലീലാമേനോന്‍ കുറേക്കാലം ജന്മഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു എന്ന് അറിയുമ്പോള്‍ തന്നെ അവരുടെ രാഷ്ട്രീയം വ്യക്തമാണല്ലോ. അതു കൊണ്ട് തന്നെ ഞാന്‍ ലീല മേനോന്റെ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കുന്നില്ല. എന്റെ സിനിമയ്ക്ക് അവരുടെ കാഴ്ച്ചപ്പാടുകള്‍ ആവശ്യമുണ്ടെന്നും എനിയ്ക്ക് തോന്നുന്നില്ല.

കേരളത്തിലെ ആദ്യ ലൗ ജിഹാദാണ് മാധവിക്കുട്ടിയുടെ മതം മാറ്റം എന്ന പരാമര്‍ശത്തെക്കുറിച്ച് ?

അങ്ങനെ ഒരു പ്രയോഗം ഞാനും കേട്ടു. എനിയ്ക്കതിനെക്കുറിച്ച് പറയാനുള്ളത്, മാധവിക്കുട്ടിയെ പറ്റി മനസിലാക്കാത്തവരാണ് ഇങ്ങനെ പറയുന്നതെന്നാണ്. 65 വയസ്സുള്ളപ്പോഴാണ് മാധവിക്കുട്ടി മതം മാറുന്നത്. അവരെ ആരും നിര്‍ബന്ധിച്ചോ വശീകരിച്ചോ ചെയ്യിപ്പിച്ചതാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്രയും ഭാവനാസമ്പന്നയും , അറിവും ലോകപരിചയവുമുള്ള ഒരാളെ എങ്ങനെ മതം മാറ്റാന്‍ കഴിയും. അതാണ് ഞാന്‍ പറയുന്നത്. മാധവിക്കുട്ടിയെ മനസ്സിലാക്കാത്തവരാണ് അവരെ എതിര്‍ത്തും എന്റെ സിനിമയെ മോശപ്പെട്ട രീതിയിലുംവ്യാഖ്യാനിക്കുന്നത്. സിനിമ കണ്ടിട്ടാണ് ഇക്കാര്യങ്ങളില്‍ വിലയിരുത്തലുകള്‍ ഉണ്ടാകേണ്ടത്.

മാധവിക്കുട്ടി ഒരു എഴുത്തുകാരി ആയിരിക്കുമ്പോള്‍ തന്നെ അവര്‍ക്കൊരു കുടുംബമുണ്ട്. അവരുടെ മക്കള്‍ ഈ സിനിമയോട് എങ്ങനെയായിരിക്കും പ്രതികരിക്കുക?

അമ്മയുടെ മഹത്വം ഏറ്റവും നന്നായി അറിയുന്നത് അവര്‍ക്കാണ്. മാധവിക്കുട്ടിയെ മാധവദാസ് എന്ന ഭര്‍ത്താവ് മനസിലാക്കിയിരുന്നതു പോലെ തന്നെ അവരുടെ മക്കളും ഏറ്റവും നല്ല അര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരു നല്ല അമ്മയുടെ മക്കള്‍ തന്നെയാണവര്‍, ആ അമ്മയുടെ അന്തസ്സ് കാത്തു സൂക്ഷിക്കുന്ന പെരുമാറ്റം തന്നെയാണ് മക്കളുടെ ഭാഗത്തു നിന്ന് ഇതുവരെ എനിയ്ക്ക് ഉണ്ടായിട്ടുള്ളത്.

Don’t Miss

FILM NEWS5 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA5 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...

CRICKET5 hours ago

ദക്ഷിണാഫ്രിക്കയേ തേടി ആശ്വാസവാര്‍ത്ത, പിന്നാലെ തിരിച്ചടിയും

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കില്‍ നിന്ന് മോചിതരായി എബി ഡിവില്ലിയേഴ്‌സും, ക്വിന്റണ്‍ ഡി കോക്കും തിരിച്ചെത്തും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് കളിക്കുന്ന കാര്യത്തില്‍...

KERALA6 hours ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ജില്ലയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23)...

FILM NEWS6 hours ago

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ മലയാള സിനിമയില്‍ തരംഗമായി മാറുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുംമമ്മൂട്ടിയുടെ മകന്‍...

FILM NEWS6 hours ago

മമ്മൂട്ടിയുടെ പുതിയ ചിത്രം മാര്‍ച്ച് 3ന് ആലപ്പുഴയില്‍

സേതു തിരക്കഥയും സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച് 3ന് ആലപ്പുഴയില്‍ ആരംഭിക്കും. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...

FOOTBALL6 hours ago

ടിക്കറ്റ് മേടിക്കാന്‍ അഭ്യര്‍ഥിച്ച് ഹ്യൂമേട്ടന്‍

ചെ്‌ന്നൈയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ചങ്കിടിപ്പോടെയല്ലാതെ ഒരു ആരാധകനും ആ മത്സരം കാണാന്‍ കഴിയില്ല. ഡു ഓര്‍ ഡൈ മാച്ചാണ് നടക്കാന്‍ പോകുന്നത്. ഒരു സമനിലപോലും പ്ലേ ഓഫ്...

NATIONAL6 hours ago

ശസ്ത്രക്രിയെ തുടര്‍ന്ന് 56 കാരനു തുടിക്കുന്ന രണ്ടു ഹൃദയം ലഭിച്ചു

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ 56 കാരനു ശസ്ത്രക്രിയെ തുടര്‍ന്ന് രണ്ടു ഹൃദയം ലഭിച്ചു. പഴയ ഹൃദയം നീക്കം ചെയാതെ തന്നെ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനമാണ്...

FOOTBALL7 hours ago

അവസാന ഹോം മാച്ച് ; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മറ്റു ടീമുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ അസൂയയോടെ നോക്കിയിരുന്നത് ഒരേ ഒരു കാരണത്താലാണ്. അതെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെ. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഗ്യാലറിയില്‍ കട്ട സപ്പോര്‍ട്ടുമായി ബ്ലാസ്‌റ്റേഴ്‌സ്...

FILM NEWS7 hours ago

‘നീരാളി’യുടെ റിലീസ് തീയതി പുറത്ത്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 3ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചതായി ഫേസ്ബുക്കിലൂടെ...