മുജീബ് റഹമാൻ
കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ മോദി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും ‘ജയ് സിയാ റാം’ എന്ന വാക്കുകളുമായാണ്. പതിവായി മുഴക്കാറുള്ള, സംഘ്പരിവാറിന്റെ ഹിന്ദുത്വ, രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അടയാളവാക്യമായിരുന്ന ‘ജയ് ശ്രീറാം’ വിളിയിൽ നിന്നുള്ള ആ പിൻമടക്കം ബോധപൂർവമായ ഒരു പ്രതിച്ഛായാ നിർമ്മാണ കൗശലത്തിന്റെ ഭാഗമാണോ? അതോ പതിറ്റാണ്ടുകൾ പിന്നിട്ട പ്രചാരതന്ത്രങ്ങൾ പൂവണിഞ്ഞതോടെ ഇനിയാ മന്ത്രം വീണ്ടും തുടരേണ്ടതില്ല എന്ന് വെച്ചതാകുമോ?
സിയ അഥവാ സീതയുടെ നാമം ആർ.എസ്.എസ്- ബി.ജെ.പി വിദ്വേഷപ്രചാരണങ്ങളിലൊന്നും നാളിതുവരെ കേൾക്കാനില്ലായിരുന്നു, ഇന്നലത്തെ പരിപാടിക്ക് മുമ്പായി മോദിയും ഇതു പ്രയോഗിക്കുന്നതായി പറഞ്ഞു കേട്ടിട്ടില്ല.
ആണധികാര ഭാവത്തെ തറപ്പിച്ചു പറയുന്ന ‘ജയ് ശ്രീറാം’ ഇനിയും കലാപങ്ങളിലും അതിക്രമങ്ങളിലും ഒരു യുദ്ധാഹ്വാനമായി മുഴങ്ങാനാണിട. അതേ സമയം സ്ത്രീകളും അന്താരാഷ്ട്ര സമൂഹവുമടക്കമുള്ള വലിയ ഒരു വിഭാഗം ഭക്തസമൂഹത്തെ ആകർഷിക്കുന്നതിന് ആലോചിച്ചുറപ്പിച്ച ഒരു തന്ത്രത്തിന്റെ ഭാഗമാണ് സൗമ്യവും ഉൾച്ചേർന്ന് നിൽക്കുന്ന വിളിയാളമായ ‘ജയ് സിയാ റാം’.
Read more
(മുജീബ് റഹമാൻ TRACCS ലെ ഇംഗ്ലീഷ് എഡിറ്ററാണ്)