ജയ്​ ശ്രീറാമിന് പകരം ജയ്​ സിയാ റാം വിളിച്ച് മോദി; പുതിയ അടയാളവാക്യത്തിന് പിന്നിലെ രാഷ്ട്രീയം

മുജീബ് റഹമാൻ

കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ മോദി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും ‘ജയ്​ സിയാ റാം’ എന്ന വാക്കുകളുമായാണ്​. പതിവായി മുഴക്കാറുള്ള, സംഘ്​പരിവാറിന്റെ ഹിന്ദുത്വ, രാമജന്മഭൂമി പ്രസ്ഥാനത്തി​ന്റെ അടയാളവാക്യമായിരുന്ന ‘ജയ്​ ശ്രീറാം’ വിളിയിൽ നിന്നുള്ള ആ പിൻമടക്കം ബോധപൂർവമായ ഒരു ​പ്രതിച്ഛായാ നിർമ്മാണ കൗശലത്തി​ന്റെ ഭാഗമാണോ? ​അതോ പതിറ്റാണ്ടുകൾ പിന്നിട്ട പ്രചാരതന്ത്രങ്ങൾ പൂവണിഞ്ഞതോടെ ഇനിയാ മന്ത്രം വീണ്ടും തുടരേണ്ടതില്ല എന്ന്​ വെച്ചതാകുമോ?

സിയ അഥവാ സീതയുടെ നാമം ആർ.എസ്​.എസ്- ബി.ജെ.പി വിദ്വേഷപ്രചാരണങ്ങളിലൊന്നും നാളിതുവരെ കേൾക്കാനില്ലായിരുന്നു, ഇന്നലത്തെ പരിപാടിക്ക്​ മുമ്പായി മോദിയും ഇതു പ്ര​യോഗിക്കുന്നതായി പറഞ്ഞു കേട്ടിട്ടില്ല.

ആണധികാര ഭാവത്തെ തറപ്പിച്ചു പറയുന്ന ‘ജയ്​ ശ്രീറാം’ ഇനിയും കലാപങ്ങളിലും അതിക്രമങ്ങളിലും ഒരു യുദ്ധാഹ്വാനമായി മുഴങ്ങാനാണിട. അതേ സമയം സ്ത്രീകളും അന്താരാഷ്ട്ര സമൂഹവുമടക്കമുള്ള വലിയ ഒരു വിഭാഗം ഭക്തസമൂഹത്തെ​ ആകർഷിക്കുന്നതിന്​ ആലോചിച്ചുറപ്പിച്ച ഒരു തന്ത്രത്തി​ന്റെ ഭാഗമാണ്​ സൗമ്യവും ഉൾച്ചേർന്ന്​ നിൽക്കുന്ന വിളിയാളമായ ‘ജയ്​ സിയാ റാം’.

(മുജീബ് റഹമാൻ TRACCS ലെ ഇംഗ്ലീഷ് എഡിറ്ററാണ്)

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി