എന്താണ് സനാതന ധർമ്മം ?

രാമായണത്തിൽ രാമൻ ശംബൂകനെ കൊല്ലുന്നു . ചാതുർവർ ണ്യത്തിലെ വ്യവസ്ഥയനുസരിച്ചു ശൂദ്രന്റെ തൊഴിൽ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ വർണങ്ങളുടെ ദാസ്യവൃത്തിയാണ്. (കേരളത്തിൽ എ.ഡി 11 ആം നൂറ്റാണ്ടിലെ കുമാരനല്ലൂർ ക്ഷേത്ര ലിഖിതത്തിലാണ് നായർ എന്ന പദം ആദ്യം കാണുന്നത് . അതു വരെ ആ വിഭാഗം ശൂദ്രരായിരുന്നു ) ഈ നിയമം ലംഘിച്ചു ശംബൂക ൻത പസ് ചെയ്തതിന്റെ ഫലമായാണ്ഒരു ബ്രാഹ്മണ ബാലൻ മരിച്ചതെന്നു്ബ്രാഹ്മണർ രാജാവായ രാമനെ അറിയിച്ചതിനെ തുടർന്നാണ് , അദ്ദേഹം ഒരു മരത്തിൽ തല കീഴായി തൂങ്ങിക്കിടന്ന് തപസ് ചെയ്യുന്ന ശംബൂകന്റെ തലയറുത്തത്. ഇതോടെ, ബ്രാഹ്മണ ബാലന് ജീവൻ തിരിച്ചു കിട്ടിയത്രേ!

ഈ കൊലപാതകത്തിന്റെ സാരം; ചാതുർവർണ്യത്തിലെ വർണ വിഭജനത്തിലും തൊഴിൽ വിഭജനത്തിലും മാറ്റം വരാൻ പാടില്ല. മാത്രമല്ല, ചാതുർവർണ്യം ദൈവം സൃഷ്ടിച്ചതാണെന്നും ( ചാതുർവർണ്യം മയാസൃഷ്ടം) കുലസ്ത്രീകൾ വർണ സങ്കര മുണ്ടാക്കരുതെന്നും ഗീതയിൽ പറയുന്നു. ഇപ്രകാരം സംഭവിച്ചാൽ കൊല്ലണം. ഇതിന് തെളിവാണ് പാണ്ഡവ പക്ഷത്തായിരുന്നിട്ടും ഭീമന് വർണ്ണ സങ്കരത്തിലൂടെ ജനിച്ച ഘ ടോൽക്കചൻ വധിക്കപ്പെടുന്നത്. മഹാഭാരത്തിലെ ഈ വധം വർണ സങ്കരം തടയാൻ താൻ നടത്തിയതാണെന്ന് കൃഷ്ണൻ അവകാശപ്പെടുന്നുണ്ട്. മാത്രമല്ല , ഏക ലവ്യന്റെ പെരുവിരൽ മുറിച്ചതും അയാളാണത്രേ! ഇത്തരം നിയമങ്ങളും നിഷ്ഠൂര വൃത്തികളുമുൾക്കൊള്ളുന്ന ചാതുർവർണ്യമായിരുന്നു സനാതന ധർമ്മം.

ദയാനന്ദ സരസ്വതി ,ആര്യ സമാ ജി ലൂ ടെ ദേശീയതയായി സ്ഥാപനവൽക്കരിച്ച ചാതുർവർണ്യത്തെയും ആര്യൻ അധിനിവേശത്തേയും ബ്രാഹ്മണ മേധാവിത്വത്തേയും ആദർശ വൽക്കരിച്ചു കൊണ്ടാണ് തിലകൻ കോൺഗ്രസ് കെട്ടിപ്പടുക്കുന്നത്. 1936 ൽ ഡോ: ബി.ആർ. അംബേദ്കറിന്നെഴുതിയ കത്തിൽ (ജാതി ഉന്മൂലനം എന്ന പുസ്തകം കാണുക) ഗാന്ധി ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കുക മാത്രമല്ല, മനു സ്മൃതി നിയമാനുസൃതവും ദൈവികവുമായതു പോലെ ചാതുർവർണ്യവും അതുൾക്കൊള്ളുന്ന തൊഴിൽ വിഭജനവും ദൈവകൽപ്പനയുടെ ഭാഗമാക്കി. ഇതിന്നാധാരമായ ഗാന്ധിയുടെ വാദം തോട്ടിയുടേതുൾപ്പടെ എല്ലാ തൊഴിലും നല്ലതും മഹത്തുമാണെന്നാണ്. ഗാന്ധിയിലൂടെ സനാതന ധർമ്മം നിലനിറുത്തിയതിങ്ങനെയാണ്.

ബുദ്ധ,ജൈന ,ചാർവാകന്മാരുടെ പ്രത്യയ ശാസ്ത്ര പ്രചരങ്ങണളിലൂടെയും ,കാർഷിക സമ്പദ്ഘടനയുടെ ആവിർഭാവത്തോടെയുംക്രിസ്ത്വബ്ദം ആദ്യ നൂറ്റാണ്ടുകളിൽ രൂപം കൊണ്ടതാണ് ജാതി വ്യവസ്ഥ. ഇക്കാലത്ത് ബ്രാഹ്മണർ വേദോപനിഷത്തുക്കളിലെ മൂല്യങ്ങൾ – ഡോ: കെ.എസ് രാധാകൃഷ്ണന്റെ ഭാഷയിൽ പ്രമാണങ്ങൾ – പുരാണങ്ങളിലൂടെ പ്രചരിപ്പിച്ചാണ് ( ഡോ: വിജയ് നാഥ് ) ചാതുർവർണ്യത്തിലെ തൊഴിൽ വിഭജനത്തെ വിപുലമാക്കിയത്. ഇതോടെ, ചാതുർവർണ്യത്തിലെ മൂല്യ വ്യവസ്ഥയും തൊഴിൽ വിഭജനവും സംയോജിച്ചു രൂപം കൊണ്ട ജാതി വ്യവസ്ഥയാണ് സനാതന ധർമ്മം.

മനുഷ്യത്വ വിരുദ്ധമായ ഈ സമ്പ്രദായം സനാതന ധർമ്മമായി വാഴ്ത്തപ്പെടുന്നത് ഹിന്ദു ദേവീ ദേവന്മാരും ആചാരാനുഷ്ഠാനങ്ങളും കീഴാളരുടേതു കൂടിയാക്കാനും , മെച്ചപ്പെട്ട പുതിയതൊഴിൽ മേഖല സവർണരുടേതു മാത്രമാക്കാനുമാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് സംവരണ വിരുദ്ധ സമരം നിലനില്ക്കുന്നത്. ചുരുക്കത്തിൽ, സനാതന ധർമ്മത്തിന്റെ സമകാലീന ലക്ഷ്യംസവർണ മേധാവിത്വത്തെ ലോകാവസാനം വരെ നിലനിറുത്തുകയാണ്. ഈ തിരിച്ചറിവിലാണ് ഉദയനിധി ആദരവും പിന്തുണയും അർഹിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു