കന്നഡ അങ്കത്തിൽ തകർന്നടിഞ്ഞ് ബി.ജെ.പി; മോദി തരംഗം ഏറ്റില്ല, നഷ്ടമായത് ദക്ഷിണേന്ത്യയിലെ കോട്ട

മൈസൂർ കർണാടകയായി മാറിയതിന് ശേഷമുള്ള 50-ാം വർഷത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത് . അധികാരം ഉറപ്പിച്ച് നിർത്താൻ ബിജെപിയും, തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസും , ഭരണം തീരുമാനിക്കാൻ, രാഷ്ട്രീയത്തിലെ കറുത്ത കുതിരയാകാൻ ജെഡിഎസും ഒപ്പത്തിനൊപ്പം മത്സരിച്ച തിരഞ്ഞെടുപ്പിനാണ് ഇത്തവണ കർണാടക സാക്ഷ്യം വഹിച്ചത്. മോദി പ്രഭാവത്തിൽ മയങ്ങി അധികാരമെന്ന പ്രതീക്ഷയുടെ കൊടുമുടിയിൽ നിന്ന ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പു ഫലം. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടി കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയപ്പോൾ ബിജെപി 66 സീറ്റിലേക്ക് തകർന്നടിയുകയായിരുന്നു. ജെഡിഎസിനാകട്ടെ ആകെ 19 സീറ്റുകളാണ് ലഭിച്ചത്.

അടുത്ത് നടന്ന ഗു​ജ​റാ​ത്ത്, മ​ണി​പ്പു​ർ, ഗോ​വ തിര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ലഭിച്ച മേൽക്കൈയാണ് ബിജെപിക്ക് കർണാടകയിലും ആത്മവിശ്വാസം നൽകിയത്. എന്നാൽ പ്രചാരണത്തിൽ ബിജെപിയോട് കൊമ്പുകോർക്കാൻ കോൺഗ്രസിനും ജെഡിഎസിനും കഴിഞ്ഞിട്ടുണ്ടെന്നത് അൽപം ആശങ്ക ഉയർത്തിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി മറ്റെല്ലാം മാറ്റി വെച്ചു വര്‍ഗീയതയെ മാത്രം പ്രചാരണായുധമാക്കി മാറ്റി തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്.

പതിനൊന്നു ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ സമുദായ വോട്ടുകളെ ഏകീകരിക്കുക എന്ന തന്ത്രം ആണ് ബിജെപി കർണാടകയിലും സ്വീകരിച്ചത്. മുസ്‌ലിം വിരുദ്ധത മാത്രമായിരുന്നു ഇത്തവണ സംസ്ഥാനത്ത് ബി ജെ പിയുടെ പ്രചാരണായുധം എന്ന് പറഞ്ഞാലും തെറ്റില്ല. കര്‍ണാടക നഷ്ടപ്പെടുക എന്നാല്‍ ബി ജെപിക്ക് ദക്ഷിണേന്ത്യയിലെ അവരുടെ ഏക കോട്ട നഷ്ടപ്പെടുക എന്നതാണ്. അതു കൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരയുംതലയും മുറുക്കി ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ രംഗത്തിറങ്ങി. യദ്യൂരപ്പക്ക് ശേഷം ആര്‍ എസ് എസ് കര്‍ണാടക ബി ജെ പിയില്‍ പിടിമുറക്കിയിരുന്നു. ഇതോടെ വീണ്ടും തീവ്രഹിന്ദുത്വയിലേക്ക് നീങ്ങാന്‍ കര്‍ണാടക ബി ജെ പി തിരുമാനിച്ചു. മുസ്‌ളീം വിരുദ്ധത എന്ന ആയുധം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ആ അജണ്ടയാണ് ഉടുപ്പിയിലെ ഹിജാബ് നിരോധന വിഷയത്തിൽ നടപ്പാക്കപ്പെട്ടത്.

ഫ്രാന്‍സിന് ശേഷം ലോകത്ത് ആദ്യമായി ഹിജാബ് വിവാദം ഉണ്ടാകുന്നത് മംഗലാപുരത്താണ്. ഈ വിവാദത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ കൊലപാതകങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനമടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. ഈ വിഷയങ്ങളെ ഒരു നേട്ടമെന്നോണം ഉയർത്തിപ്പിടിക്കാൻ , കൂടുതൽ വർഗീയത ജനങ്ങളിലേക്ക് കുത്തിവെയ്ക്കാൻ ബിജെപി ശ്രമിച്ചു. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​യും ബ​ജ്റം​ഗ് ദ​ളി​നെ​യും നി​രോ​ധി​ക്കു​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​നപ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തോ​ടെ കാര്യങ്ങൾ അൽപം വഴിമാറിയിരുന്നു. അത് ബിജെപി മറ്റൊരു ആയുധമാക്കുകയും ചെയ്തു. ഹനുമാൻ പിന്തുണച്ച് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിച്ചപ്പോൾ കർണാടകയിലെ തെരുവുകളിൽ ജയ്ഹനുമാൻ, ജയ് ബജ്റംഗബലി വിളികൾ മുഴക്കി ബിജെപി അണികൾ കോൺഗ്രസിനെ നേരിട്ടു.

അതിനിടയിൽ വന്ന ലിംഗായത്തുകളുടെ കോൺഗ്രസ് ചായ് വ്  ആണ് ബിജെപിയെ വീണ്ടും വിയർപ്പിച്ചത്. ബി​ജെ​പി​ക്കു വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ​യും പ്രചാരണത്തിന് ചുക്കാൻ പിടിച്ചു. ഭരണവിരുദ്ധ വികാരം ബാധിക്കാതിരിക്കാന്‍ പ്രദേശിക നേതാക്കളെ മാറ്റി മോദിയും അമിത് ഷായും ബിജെപി പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു എന്നുവേണം പറയാൻ. എക്സിറ്റ് പോൽ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചപ്പോൾ അതിനെ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ രംഗത്തെത്തിയിരുന്നു. വീണ്ടും അധികാരത്തിലെത്തുവാനുള്ള സീറ്റുകൾ ബിജെപിക്ക് കിട്ടുമെന്ന് ബൊമ്മ പറഞ്ഞു.

മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ. അതിൽ കർണാടകയിലെ വോട്ടർമാർ ആകൃഷ്ടരായില്ല. ഏതായാലും ഭരണം കൈവിട്ട ബിജെപിയുടെ സ്ഥിതി പ്രതീക്ഷ നൽകുന്നത് കർണാടകയുടെ കാര്യത്തിൽ മാത്രമല്ല. ഇതുവരെ ബിജെപിയെ പ്രതിരോധിച്ച് നിന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടിയാണ്. അതിനും പുറമെ മറ്റു സംസ്ഥാനങ്ങളിൽ ഇനി വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസിന് കൂടുതൽ ആത്മവിശ്വാസം പകരുകയാണ് കർണാടകയിലെ ബിജെപിയുടെ പരാജയം. ഒപ്പം വർഗീയരാഷ്ട്രീയത്തോടുള്ള ജനാധിപത്യബോധമുള്ള ജനങ്ങളുടെ മറുപടി കൂടിയാണ് കർണാടകയിലെ തിര‍ഞ്ഞെടുപ്പു ഫലം

Latest Stories

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

മെസിയുടെ ആവശ്യം ടീമിൽ ഇല്ല, അടുത്ത ലോകകപ്പിൽ എന്താകും എന്ന് കണ്ടറിയണം: സ്റ്റീവ് നിക്കോൾ

പൃഥ്വിക്ക് ഇംഗ്ലീഷ് മനസിലാകുമോ? ഈ മുടിയുടെ രഹസ്യമെന്താ?..; ചിരിപ്പിച്ച് ദീവിയുടെ ചോദ്യങ്ങള്‍, വൈറലാകുന്നു

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്; ഹര്‍ജി തള്ളി സുപ്രീം കോടതി

'ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി എം എം ഹസൻ

ശിവകോപത്തിന് നിങ്ങള്‍ ഇരയായി തീരും, 'കണ്ണപ്പ' സിനിമയെ ട്രോളരുത്..: നടന്‍ രഘു ബാബു