ലോണ്‍ ആപ്പുകള്‍ക്ക് പൂട്ട് വീഴുന്നു

ചൈനീസ് ലോണ്‍ ആപ്പുകളെ പൂട്ടിക്കെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത്തരം ആപ്പുകള്‍ക്കതിരെ കര്‍ശന നടപടിയടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റയും പൗരന്‍മാരുടെയും സുരക്ഷ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇവയിലൊക്കെ ഗുരുതരമായ പ്രത്യഘാതം ഉണ്ടാക്കുന്നവയാണ് ഈആപ്പുകളെന്നും അത് കൊണ്ട് ഇവക്കെതിരെ ശക്തമായ നടപടിവേണമെന്നുമാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നത്.

സമൂഹത്തിലെ വളരെ സാധാരണക്കാരെയായ ആളുകളെയാണ് ഈ ലോണ്‍ ആപ്പുകള്‍ ലക്ഷ്യമിടുന്നത്. യാതൊരു നൂലാമാലകളുമില്ലാത പെട്ടെന്ന് ലോണ്‍കിട്ടുന്നവെന്നതാണ് ഇവയുടെ പ്രത്യേകത. ഇതെല്ലാം അനധികൃത ആപ്പുകളാണെന്നു സാധാരണക്കാര്‍ക്ക് അറിയില്ല. നിരവധി പരാതികളാണ് ഈ ലോണ്‍ ആപ്പുകളെക്കുറിച്ച്് രാജ്യത്താകമാനം ഉയരുന്നത്.കടം വാങ്ങിക്കുന്നവരുടെ എല്ലാ വ്യക്തിഗത വിവരങ്ങളും ഈ ലോണ്‍ ആപ്പുകാര്‍ക്ക ലഭിക്കുന്നത് വലിയ ദുരന്തങ്ങളാണ് ഉണ്ടാക്കുന്നത്. രഹസ്യ സ്വഭാവമുള്ള ഇത്തരം വിവരങ്ങള്‍ കടം തിരിച്ചുവാങ്ങുന്നതിനായുള്ള ഭീഷണിക്കും ഉപദ്രവിക്കലിനും പണം നല്‍കുന്നവര്‍ ഉപയോഗിക്കുന്നുണ്ട്. ലോണ്‍ തിരിച്ചടപ്പിക്കാനുള്ള ഇത്തരം ക്രൂരതകള്‍ രാജ്യത്തെ നൂറുക്കണക്കിന് നിരപരാധികളെയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണമില്ലാത്ത ഈ നിയമ വിരുദ്ധ ആപ്പുകള്‍ ബള്‍ക്ക് എസ്എംഎസ്, ഡിജിറ്റല്‍ പരസ്യം, ചാറ്റ് മെസഞ്ചറുകള്‍, മൊബൈല്‍ ആപ്പ് സ്റ്റോറുകള്‍ എന്നിവയാണ് തങ്ങളുടെ പരസ്യ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. വലിയ കുരുക്കാണ് ഇത്തരം ആപ്പുകള്‍ ഒരുക്കിവയ്കുന്നത്. ഇത്തരം ആപ്പുകളില്‍ പണം വായ്പയായി എടുക്കുന്നവര്‍ തങ്ങളുടെ കോണ്‍ടാക്റ്റ്, ലൊ്ക്കേഷന്‍ , ഫോണ്‍ സ്റ്റോറേജ് എന്നിവയിലേക്ക് നിര്‍ബന്ധിത ആക്സസ് നല്‍കണം. എങ്ങിനെ നല്‍കിയാല്‍ മാത്രമേ നിങ്ങളുടെ ലോണ്‍ പ്രോസസ് ചെയ്യുകയും പണം നല്‍കുകയും ചെയ്യുകയുള്ളു. പണം ലഭിച്ചുകഴിഞ്ഞു തിരിച്ചടവില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ വിദേശത്ത് ഇരുന്ന് കൊണ്ടും നിങ്ങളുടെ വ്യക്തി ഗത വിവരങ്ങള്‍ കരസ്ഥമാക്കാനും, അവ പരസ്യപ്പെടുത്തി നിങ്ങളെ പ്രതിസന്ധികളില്‍ ചാടിക്കാനും ഈ ലോണ്‍ തരുന്നവര്‍ക്ക് സാധിക്കും.

ആര്‍ ബി ഐ ധനകാര്യസ്ഥാപനങ്ങള്‍ക്കായി ഇറക്കിയിട്ടുള്ള ഫെയര്‍ പ്രക്ടീസ് കോഡ്് ഒന്നും ഇത്തരം ധനകാര്യ സ്ഥാപനങ്ങഴള്‍ക്ക് ബാധകമേയല്ല.ലോണ്‍ റിക്കവറി ഏജന്റുമാര്‍, അതായത് ലോണ്‍ വാങ്ങിച്ചവരില്‍ നിന്ന് മുതലും പലിശയും തിരിച്ചടെുക്കാന്‍ ചമുതലപ്പെട്ടവര്‍ പലപ്പോഴും ലോണ്‍ എടുത്തവരുടെ ചിത്രങ്ള്‍ മോര്‍ഫ് ചെയ്ത് ദുരുപയോഗിക്കുന്നുമുണ്ട്. പലപ്പോഴും സ്ത്രീകളാണ് ഇത്തരം ചതിക്കുഴിയില്‍ വന്ന് വീഴുക. ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയും, സാമാഹ്യമാധ്യമങ്ങളില്‍ പങ്കവയ്കുകയും ചെയ്യുന്നത് പലരെയും ജീവനൊടുക്കാന്‍ വരെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഇത്തരം ലോണ്‍ ആപ്പുകള്‍ സംഘടത സൈബര്‍ കുററകൃത്യമാണ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയും കണ്ടെത്തിയിട്ടുണ്ട്.ക്രിപ്റ്റോ കറന്‍സി മുതലായവയും ഇതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. പലപ്പോഴും വ്യാജ ധനകാര്യ കമ്പനികളാണ് ലോണ്‍ നല്‍കുന്നതും. എവിടെ നിന്നാണ് എങ്ങിനെയാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്നൊന്നും അറയാവന്‍ കഴിയാറില്ല.

ഡിസ്‌പോസിബിള്‍ ഇമെയിലുകള്‍, വെര്‍ച്വല്‍ നമ്പറുകള്‍, മ്യൂള്‍ അക്കൗണ്ടുകള്‍, ഷെല്‍ കമ്പനികള്‍, പേയ്‌മെന്റ് അഗ്രഗേറ്ററുകള്‍, എപിഐ സേവനങ്ങള്‍ (അക്കൗണ്ട് മൂല്യനിര്‍ണ്ണയം, ഡോക്യുമെന്റ് വെരിഫിക്കേഷന്‍), ക്ലൗഡ് ഹോസ്റ്റിംഗ്, ക്രിപ്‌റ്റോകറന്‍സി തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ സംഘടിത സൈബര്‍ കുറ്റകൃത്യമാണ് ഇതെന്ന് അന്വേഷണത്തിന് ശേഷം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത് സംബന്ധിച്ച അന്വേഷണത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനത്തോടൊപ്പം ഐ ടി വിദഗ്ധരെയും ഉള്‍പ്പെടുത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോണ്‍ ആപ്പ് അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പ് നടത്താനുള്ള സോഫ്റ്റ് വെയറകുളെയും , ക്രിപ്റ്റോ കറന്‍സി ഇടപാടുകളെയും കണ്ടെത്താന്‍ നാഷണല്‍ ക്രാം ഫോറന്‍സിക് ലബോറട്ടറിയുടെ സേവനങ്ങള്‍ സംസ്ഥാന സര്‍്ക്കാരുകള്‍ക്ക് തേടാവുന്നതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നുംകൂടാതെ, ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകള്‍ക്കെതിരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ ബോധവല്‍ക്കരണം നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു