നിങ്ങളുടെ ചോദ്യങ്ങൾക്ക് എന്റെ കയ്യിൽ ഉത്തരമില്ല; മോഹൻലാൽ എന്ന 'കംപ്ലീറ്റ് ആക്ടർ'

സ്വന്തം സിനിമകൾ വിജയിക്കുമ്പോൾ മാത്രം മലയാള സിനിമയുടെ ഏജൻസി ഏറ്റെടുക്കുകയും ഹേമ കമ്മീഷൻ പോലെ സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു റിപ്പോർട്ടിന്മേൽ വിശദീകരണം ചോദിക്കുമ്പോൾ മലയാള സിനിമ എന്നത് തന്റെയും തന്റെ സംഘടനയുടെയും മാത്രം ഉത്തരവാദിത്വമല്ല സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വമാണെന്ന തേൻ പുരട്ടിയ വാക്കുകൾ മെനയുകയും ചെയ്തതിലൂടെ താൻ തന്നെയാണ് ഏറ്റവും മികച്ച നടൻ എന്ന് അയാൾ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

എ. എം. എം. എയുടെ ഭരണസമിതി പിരിച്ചുവിട്ടതിലൂടെ ‘എനിക്കിതിനൊന്നും മറുപടി പറയാൻ വയ്യേ’ എന്ന് അയാൾ മുൻപ് തന്നെ സൂചന തന്നിട്ടുണ്ട്. ഇരയ്ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന തന്റെ തന്നെ മുൻ നിലപാടിന്റെ ഒരു എക്സ്റ്റന്റഡ് വെർഷൻ മാത്രമായിരുന്നു ഇന്നത്തെ മുഴുവൻ നടന്റെ പ്രഹസനം.

ഇന്ന് മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോൾ മോഹൻലാൽ പറഞ്ഞ കാര്യങ്ങളിൽ ചിലത് നോക്കാം. “വല്ലാത്ത ചോദ്യങ്ങൾ ചോദിച്ചിട്ട് എന്നെ ബുദ്ധിമുട്ടിക്കരുത്, നിങ്ങളുടെ ചോദ്യങ്ങൾക്ക് എന്റെ കയ്യിൽ ഉത്തരങ്ങളില്ല, എല്ലാത്തിനും അമ്മയെ കുറ്റപ്പെടുത്തരുത്, മലയാള സിനിമയെ നമ്മുക്ക് രക്ഷിക്കണം, ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല, അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോയി, ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്, ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല” ഇത്രയും വലിയൊരു റിപ്പോർട്ട് പുറത്തുവന്നിട്ടും ഇത്തരം ഒഴിഞ്ഞുമാറലുകൾ അല്ലാതെ ഒന്നിനും കൃത്യമായി ഉത്തരങ്ങൾ അയാൾക്കില്ല. ഇനിയും മൌനം വെടിയാത്ത മറ്റൊരു മെഗാനടനും ഇവിടെയുണ്ട്, സിനിമയാണ് തന്റെ ജീവിതമെന്ന് ഇടയ്ക്കിടെ പറയുമ്പോഴും, മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്രയും വലിയൊരു അനീതി പുറത്തറിഞ്ഞിട്ടും അയാൾക്കും പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളോ, ഉത്തരങ്ങളോ ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല.

ഒരു അനീതി നടക്കുമ്പോൾ നിങ്ങളുടെ നിലപാട് എന്തായിരുന്നുവെന്നും, നിങ്ങൾ ഏത് പക്ഷത്ത് നിൽക്കുമെന്നും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്, അപ്പോഴൊക്കെയും നിങ്ങളും നിങ്ങളുടെ സംഘടനും ഒറ്റുകാരുടെ പക്ഷത്തും വേട്ടക്കാരനൊപ്പമായിരുന്നുവെന്നും ചരിത്രം സാക്ഷി പറയും.

അടിസ്ഥാനപരമായ തൊഴിലാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നുവെന്ന് ഒരു കമ്മീഷൻ റിപ്പോർട്ടിലൂടെ പുറത്തുപറയുമ്പോൾ, അതിന്റെ പരിഹാരം കാണേണ്ടിയിരുന്ന ഒരു സംഘടന ‘ഞങ്ങൾ ചാരിറ്റി ചെയ്യുന്നുണ്ട്, കൈനീട്ടം കൊടുക്കുന്നുണ്ട് അതുകൊണ്ട് ഞങ്ങളെ വിമർശിക്കരുത്’ എന്നൊക്കെ പറയുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നതാണോ എന്ന് ഇനിയെങ്കിലും ഒന്ന് നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. കുറ്റവാളികളെ സംരക്ഷിച്ച് നിങ്ങൾക്ക് എത്രകാലം മുന്നോട്ട് പോവാനാവും? വേട്ടക്കാരെ മാറ്റി നിർത്താനോ അവരോടൊപ്പം സിനിമ ചെയ്യതിരിക്കാനോ നിങ്ങൾക്ക് കഴിയുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം, അല്ലാതെ അമ്മയ്ക്ക് നാഥാനില്ലാതെ ആവുമെന്ന വേവലാതി കൊണ്ട് ബഹുജനങ്ങൾ ഇവിടെ പട്ടിണി കിടക്കുന്നില്ല എന്ന് മനസിലാക്കണം.

സിദ്ദിഖ്, രഞ്ജിത്ത്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ, സുധീഷ്, ബാബുരാജ്, റിയാസ് ഖാൻ, ശ്രീകുമാർ മേനോൻ, തുളസീദാസ്, വികെ പ്രകാശ്, സജിൻ ബാബു, ഒമർ ലുലു, വിജയ് ബാബു, ലിജു കൃഷ്ണ, മൻസൂർ റഷീദ് തുടങ്ങീ എത്രപേരാണ് ഇതുവരെ വെളിപ്പെട്ടത്? പ്രിവിലേജുകൾ കൊണ്ട് രക്ഷപ്പെട്ട് പോവുന്ന എത്രയോ വേട്ടക്കാരാണ് ഇനിയും പുറത്തുവരാനുള്ളത്? നിങ്ങളും നിങ്ങളുടെ സംഘടനയും ഇവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഒരുമിച്ച് സിനിമകൾ ചെയ്യുകയും ചെയ്യുന്നതോട് കൂടി നിങ്ങളും അതിലൊരാൾ മാത്രമായി ചുരുങ്ങിപോവുമെന്നത് തീർച്ച. അതിനപ്പുറത്തേക്ക് നിങ്ങളിലെ മുഴുവൻ നടനും, മെഗാ നടനും എന്ന കാപട്യം ജനങ്ങൾ എന്നേ തിരിച്ചറിഞ്ഞുകഴിഞ്ഞു.

Latest Stories

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം