ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 2100 കോടി കൈക്കൂലിയും അമേരിക്കന്‍ കേസും!; 'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

അമേരിക്കന്‍ നീതിന്യായ വകുപ്പ് ഗൗതം അദാനിയ്ക്കും അദാനി ഗ്രൂപ്പിന്റെ പ്രമുഖര്‍ക്കുമെതിരെ അഴിമതി കേസില്‍ നടപടിയ്ക്ക് ഒരുങ്ങുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയവും കലങ്ങി മറിയുകയാണ്. അദാനിയുടെ ഫ്‌ലൈറ്റില്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം തുടരുമ്പോള്‍ ഇന്ത്യയില്‍ അദാനിയുടെ കമ്പനി നേടിയെടുക്കുന്ന പദ്ധതികളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തും വ്യവസ്ഥാപിതമായ രീതിയില്‍ അല്ലെന്നുമുള്ള ആക്ഷേപം ചെറുതല്ല. നേരത്തേയും രാജ്യത്തെ പ്രതിപക്ഷം അദാനിക്കെതിരായ ആക്ഷേപങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദാനി ബന്ധവും ചര്‍ച്ചയാക്കിയ ഇടത്തേക്കാണ് അടുത്ത കേസ് ഉയരുന്നത്. രാജ്യത്തിനകത്ത് അദാനിയ്‌ക്കെതിരെ ഒരു കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ ഉള്ളയിടത്തോളം ഉയരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിയ്ക്കുന്നിടത്താണ് യുഎസില്‍ രജിസ്റ്റര്‍ ചെയ്‌തൊരു കേസ് ഇന്ത്യന്‍ സര്‍ക്കാരിനും ബിജെപിയ്ക്കും ഒരുപോലെ വെല്ലുവിളിയാകുന്നത്. യുഎസ് പ്രോസിക്യൂട്ടര്‍മാരും റെഗുലേറ്റര്‍മാരും ഒരു ഇന്ത്യന്‍ ശതകോടീശ്വരന്റെ ഹരിത പദ്ധതികളും രാജ്യത്തിലെ കരാറുകള്‍ നേടുന്നതിന്റെ രീതിയും അനധികൃത ധനകാര്യ രീതികളും കൈക്കൂലി സംവിധാനവുമാണ് അപസര്‍പ്പക കഥപോലെ ചര്‍ച്ചയാക്കുന്നത്.

കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും അറസ്റ്റിന് അമേരിക്കന്‍ ജസ്റ്റിസ് സംവിധാനം ഉത്തരവിടുകയും ചെയ്തതോടെ പണ്ടത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പോലെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല ഏഷ്യയിലെ രണ്ടാമത്തെ വലിയ പണക്കാരന്. അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തി ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിയ്ക്കും അദാനി ഗ്രീന്‍ എനര്‍ജി ഉന്നതര്‍ക്കും എതിരെ കുറ്റാരോപണം കഴമ്പുള്ളതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമായി. സോളാര്‍ കരാറുകള്‍ ഒപ്പിടാന്‍ ഇന്ത്യന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ അതായത് 2237 കോടി രൂപ കൈക്കൂലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്‌തെന്നും അതേ പദ്ധതിയ്ക്കായി കമ്പനി കൈക്കൂലി വിരുദ്ധ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് യുഎസില്‍ പണം സ്വരൂപിക്കുന്നു എന്നതുമാണ് യുഎസ് നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്ന കുറ്റം.

യുഎസ് ഫെഡറല്‍ സെക്യൂരിറ്റീസ് നിയമപ്രകാരമുള്ള വഞ്ചനയാണ് വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നതെന്നാണ് കുറ്റാരോപണം. യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നതുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണം. അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇത് തെളിയിക്കപ്പെട്ടാല്‍, ക്രിമിനല്‍ നടപടി ക്രമങ്ങളാണ് നേരിടേണ്ടത്.

അദാനി ഗ്രൂപ്പ് ആരോപണങ്ങളെ എല്ലാം തള്ളിപ്പറഞ്ഞു കൊണ്ട് തങ്ങള്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ ഇടിഞ്ഞതിനേക്കാള്‍ കുത്തനെയാണ് അദാനി ഓഹരികളുടെ ഇക്കുറിയുള്ള പോക്ക്. അദാനി എനര്‍ജി സൊലൂഷന്‍ 20 ശതമാനം തകര്‍ച്ച നേരിട്ടപ്പോള്‍ അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ് മാര്‍ക്കറ്റിലുള്ളത്. കുറ്റാരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസിലെ കോര്‍പറേറ്റ് ബോണ്ട് വിപണിയില്‍ 600 മില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ അദാനി ടീം പുറത്തിറിക്കിയിരുന്നു. മൂന്ന് ഇരട്ടിയിലേറെ ആവശ്യക്കാരെത്തിയെങ്കിലും ആരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കടപ്പത്ര വില്പന റദ്ദാക്കി.

രാഷ്ട്രീയമായി വിഷയത്തെ നേരിടാന്‍ കോണ്‍ഗ്രസും രംഗത്തെത്തി കഴിഞ്ഞിട്ടുണ്ട്. കാലങ്ങളായി അദാനിക്കെതിരെ ശക്തമായ ആക്ഷേപങ്ങള്‍ നിരത്തുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗൗതം അദാനിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. അദാനിയുടെ സംരക്ഷക സെബി മേധാവി മാധവി പുരി ബുച്ചിനെതിരേയും അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.ഇവിടെ അദാനി ജീയും മോദി ജീയും ഒന്നിച്ചായതിനാല്‍ സേയ്ഫാണ് എന്നാണ് രാഹുല്‍ ഗാന്ധി ബിജെപിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞത്. തിരഞ്ഞെടുപ്പിലെ ഏക് ഹേ തോ സെയ്ഫ് ഹേ എന്ന ബിജെപി മുദ്രാവാക്യം ഓര്‍മ്മപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

മിസ്റ്റര്‍ അദാനി അമേരിക്കന്‍ നിയമവും ഇന്ത്യന്‍ നിയമവും ലംഘിച്ചുവെന്ന് ഇപ്പോള്‍ അമേരിക്കയില്‍ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം അമേരിക്കയില്‍ കുറ്റാരോപിതനായിട്ടുണ്ട്, എന്തുകൊണ്ടാണ് മിസ്റ്റര്‍ അദാനി ഇപ്പോഴും ഈ രാജ്യത്ത് ഒരു സ്വതന്ത്ര മനുഷ്യനായി ചുറ്റുന്നതെന്ന് ാന്‍ അത്ഭുതപ്പെടുകയാണ്?. ഞങ്ങള്‍ ഇത് വീണ്ടും വീണ്ടും ഉന്നയിച്ചതാണ്, മാധബി ബുച്ചിന്റെ പേരുയര്‍ന്ന പശ്നവുമായി ബന്ധപ്പെട്ടും ഞങ്ങളീ അഴിമതി വിഷയം ഉന്നയിച്ചതാണ്. ഞങ്ങള്‍ പറഞ്ഞതിനെ സമര്‍ത്ഥിക്കുന്ന കാര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയെ സംരക്ഷിക്കുന്നു, പ്രധാനമന്ത്രി അദാനിക്കൊപ്പം അഴിമതി നടത്തുകയാണ്. ഇത് വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

അദാനിക്കെതിരെ ഇന്ത്യയില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്നും അത് മോദിയും അദാനിയും ഒന്നായത് കൊണ്ടാണെന്നും രാഗുല്‍ ഗാന്ധി പറഞ്ഞു. 10-15 കോടി രൂപയുടെ അഴിമതിക്കേസില്‍ മുഖ്യമന്ത്രിമാര്‍ ജയിലില്‍ കിടന്നെങ്കിലും 2000 കോടി രൂപയുടെ അഴിമതി നടത്തിയ ഗൗതം അദാനി സ്വതന്ത്രനായി നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. അദാനിയെ അറസ്റ്റ് ചെയ്യാനുള്ള ശേഷി മോദിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും അന്വേഷണ ആവശ്യവും പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ സഭയെ പ്രക്ഷുബ്ധമാക്കും.

Latest Stories

'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം

അവിടെ നടക്കുന്നത് നല്ല കാര്യങ്ങൾ അല്ല, ലേലത്തിൽ എടുത്താൽ ഞാൻ അവന്മാർക്കിട്ട് പണിയും; മുൻ ഐപിഎൽ ടീമിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം

ഓഹോ അപ്പോൾ അതാണ് കാരണം, വിരാട് കോഹ്‌ലി ലണ്ടനിൽ താമസമാക്കിയത് അതുകൊണ്ട്; അതിനിർണായക വെളിപ്പെടുത്തലുമായി വസീം അക്രം

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ

പുതിയ പേര് പുതിയ ജേഴ്സി നമ്പർ, എന്നിട്ടും സഞ്ജു പഴയ സഞ്ജു തന്നെ; സർവീസസിനെതിരെയുള്ള വെടിക്കെട്ട് പ്രകടനം നടത്തിയത് ആ പേരുമായി

സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി