മുന്നറിയിപ്പിനപ്പുറം അപകടത്തെ നേരിടാന്‍ സന്നാഹമൊരുക്കി പ്രതിരോധം ഉറപ്പിക്കേണ്ടതില്ലേ?; ദുരന്തനിവാരണമെന്നാല്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും പുനരധിവാസവും മാത്രമോ?

ദുരന്തനിവാരണ അതോറിറ്റി സംവിധാനം ഒരു ദുരന്തമുണ്ടായതിന് ശേഷം ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് കേരളം പലകുറി കണ്ടുകഴിഞ്ഞതാണ്. അപകടമേഖലകളില്‍ അത്യന്തം കഠിനസാഹചര്യങ്ങളില്‍ കേന്ദ്ര- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘം കൃത്യമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതും കാലങ്ങളായി നാം കണ്ടുവരുന്നതാണ്. ദുരന്തമുഖത്ത് ഇതിനപ്പുറം മനുഷ്യസാധ്യമായതൊന്നും ചെയ്യാനാവില്ലെന്ന വിധത്തില്‍ തന്നെ നമ്മുടെ രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. നിലവില്‍ വയനാട് മണ്ണിടിച്ചിലിന് ശേഷം കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും അതിന്റെ സന്നാഹങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിയതും കേരളത്തിന്റെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനവും സൈന്യത്തിന്റേയും സംസ്ഥാനത്തിന്റെ സന്നാഹത്തിന്റെ ഏകോപനവും മതിപ്പുണ്ടാക്കുന്നതുമാണ്. മാനുഷികമായ ഓരോ ഇടപെടലുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിക്കുന്നുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും പ്രളയകാലത്തും കേരളം ഒറ്റക്കെട്ടായി നിന്നതും അതിജീവിച്ചതുമാണ്. കാലങ്ങളായി നമ്മുടെ ദുരന്തനിവാരണ സംവിധാനത്തിന്റെ ഒരു പോരായ്മയായി പറയപ്പെടുന്നത് മുന്നൊരുക്കങ്ങളുടെ അഭാവമാണ്. പലപ്പോഴും നമ്മുടെ മുന്നൊരുക്കങ്ങള്‍ക്കുണ്ടാകുന്ന അഭാവം ദുരന്തമുഖത്തെ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിന് മതിയായതല്ലെന്ന വിമര്‍ശനവും ഉണ്ടായിട്ടുണ്ട്.

ദുരന്തമുണ്ടായതിന് ശേഷമാണോ നിവാരണ നടപടികള്‍ എടുത്തുതുടങ്ങേണ്ടത് ?. ദുരന്തത്തിന് മുമ്പ് മുന്നറിയിപ്പില്‍ മാത്രം ഒതുങ്ങി പോകേണ്ടതാണോ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്?. ഒരു ദുരന്തം സംഭവിച്ചതിന് ശേഷം സാധ്യമായതെല്ലാം ചെയ്ത് അതിജീവനം ഉറപ്പുവരുത്തേണ്ടത് മാത്രമാണോ സംവിധാനങ്ങള്‍ ചെയ്യേണ്ടത്. നമുക്ക് ദുരന്തബാധിത മേഖലകളെ കുറിച്ച് പ്രത്യേകിച്ച് പരിസ്ഥിതി സംബന്ധിച്ച വിഷയമാണെങ്കില്‍ പരിസ്ഥിതിലോല മേഖലകളില്‍ മുന്നറിയിപ്പുകള്‍ക്കപ്പുറം സന്നാഹമൊരുക്കാന്‍ പാകത്തിന് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു മന്ത്രിതല സന്നാഹം ആവശ്യമല്ലേ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെന്ന ഏജന്‍സിയ്ക്ക് അപ്പുറത്തേക്ക് കേരളം പോലെ പാരിസ്ഥിതിക ലോലപ്രദേശങ്ങള്‍ ഒരുപാട് ഉള്‍ക്കൊള്ളുന്ന ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് ഒരു വകുപ്പ് തന്നെ വേണ്ടതില്ലേ. എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കാനും കൃത്യമായ ഇടപെടലുകള്‍ നടത്താനും ദുരന്തനിവാരണത്തിന് മാത്രമായി ചുമതലയുള്ള ഒരു മന്ത്രിതല സന്നാഹവും വിദഗ്ധ സമിതിയും ഇനിയെങ്കിലും ആവശ്യമല്ലേ. നിലവില്‍ കെഎസ്ഡിഎംഎയുടെ നിയന്ത്രണ ചുമതല മുഖ്യമന്ത്രിക്കും റവന്യുമന്ത്രിയ്ക്കുമാണ്. അതായത് ഒരു അധിക ചുമതലയായാണ് ദുരന്തനിവാരണം പല വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയ്ക്കും റവന്യുമന്ത്രിയ്ക്കുമുള്ളത്.

ഒരു ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് നമുക്ക് എന്തെല്ലാം ചെയ്യാനാകുമെന്നും എന്തൊക്കെ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ കഴിയുമെന്നും കൃത്യമായി അവലോകനം ചെയ്യുന്നതിന് ചുമതലയുള്ള ഒരു വകുപ്പും മന്ത്രിയും നിലവിലെ കേരളത്തിലെ സാഹചര്യം ആവശ്യമല്ലേ. മുന്നറിയിപ്പ് നല്‍കുക മാത്രമായി ദുരന്തനിവാരണ അതോറിറ്റി മാറുകയും പിന്നീട് ദുരന്തമുണ്ടായതിന് ശേഷം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയും ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തനം മതിയോ. 2018ലെ പ്രളയത്തിന് ശേഷം കേരളത്തിന്റെ പരിസ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കിയി്ട്ടുള്ളതാണ്. അപ്പോള്‍ എത്ര ഗൗരവത്തില്‍ നമ്മുള്‍ പ്രകൃതി ദുരന്തങ്ങളെ കാണേണ്ടിയിരിക്കുന്നുവെന്ന് അത് വ്യക്തമാക്കുന്നു.

ഇനി ചില കണക്കുകളിലേക്ക് പോയാല്‍ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഗൗരവം വ്യക്തമാകും. 1961നും 2016-നും ഇടയ്ക്ക് കേരളത്തില്‍ മണ്ണിടിച്ചിലില്‍ മരിച്ചത് 295 പേര്‍ മാത്രമായിരുന്നു. കേരളത്തിന്റെ ജനസാന്ദ്രതയിലുണ്ടായ മാറ്റം കണക്കിലെടുത്താലും പിന്നീടുണ്ടായ പ്രകൃതി ദുരന്തങ്ങളിലെ കാഷ്യാലിറ്റി കൂടുതല്‍ തന്നെയാണ്. 2018, 2019, 2021 വര്‍ഷങ്ങളിലെ പ്രളയവും തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കവും സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിച്ചതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ 14 ജില്ലകളില്‍ 13 ജില്ലകളും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-നും 2022-നും ഇടയ്ക്ക് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടായ സംസ്ഥാനം കേരളമാണ് എന്ന കേന്ദ്രത്തിന്റെ കണക്കും കാര്യങ്ങള്‍ അത്ര അലസമായി വിടാനുള്ളതല്ലെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. 2015നും 22നും ഇടയില്‍ രാജ്യത്തുണ്ടായ വലുതും ചെറുതുമായ 3,782 മണ്ണിടിച്ചിലുകളില്‍ 2,239 മണ്ണിടിച്ചിലും കേരളത്തിലായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.

ഇരട്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തില്‍ വിനാശകരമായ അവസ്ഥയ്ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ പറഞ്ഞതാണ്. വയനാട്ടിലെ പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരുവില്‍ മണ്ണിടിച്ചില്‍ സാധ്യത കൂടുതലാണെന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും കെഎസ്ഡിഎംഎ ഉന്നതസമിതി നാല് വര്‍ഷം മുമ്പേ ഉപദേശിച്ചതുമാണ്. നിലവില്‍ വിദഗ്ധരില്ലാത്ത ഉദ്യോഗസ്ഥര്‍ മാത്രമായ ഒന്നായി ദുരന്തനിവാരണ അതോറിറ്റി മാറിയെന്ന വിമര്‍ശനം ഉണ്ടാകുമ്പോള്‍ രാജ്യത്തെമ്പാടും മാത്രമല്ല ലോകമാകമാനം ആഗോളതാപനമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുന്നില്‍കണ്ട് പഴുതുകളില്ലാത്ത ഒരു സംവിധാനം കേരളം ഉണ്ടാക്കേണ്ടതില്ലേ. ദുരന്തനിവാരണമെന്നാല്‍ ദുരിതാശ്വാസവും രക്ഷാപ്രവര്‍ത്തനവുമല്ല ദുരന്തമുണ്ടാകുന്നതിന് മുമ്പേ സജ്ജമാകാനുള്ള മുന്നറിയിപ്പിനപ്പുറം ചടുല വേഗതയില്‍ നടപടിയെടുക്കേണ്ട കൃത്യമായ സംവിധാനമായി മാറേണ്ടതില്ലേ. ലോകരാജ്യങ്ങളില്‍ പലതും പ്രതിരോധമൊരുക്കുന്നതും സന്നാഹമൊരുക്കുന്നതുമാണ് ദുരന്തനിവാരണത്തിന്റെ ഏറ്റവും പ്രസക്തമായ കാര്യമായി കാണുന്നത്. അപകടം ഉണ്ടായികഴിഞ്ഞല്ല അപകടം മുന്‍കൂട്ടി കണ്ടു കാഷ്യാലിറ്റീസ് കുറയ്ക്കുക തന്നെയാണ് ദുരന്തനിവാരണത്തില്‍ പ്രധാനം. ദുരന്ത വ്യാപ്തി കുറയ്ക്കാനുള്ള ആസൂത്രണം തന്നെയാണ് ഏറ്റവും പ്രധാനം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമെല്ലാം കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെന്നത് സത്യമാണ്. പക്ഷേ മണ്ണിടിച്ചില്‍ സാധ്യത മേഖലയില്‍ സാധാരണയിലും വളരെയധികം മഴ പെയ്യുന്ന സമയത്ത് പലതും മുന്‍കൂട്ടി കാണാനും ചെയ്യാനും കഴിയുന്ന ഒരു സംവിധാനമാണ് ഇനിയങ്ങോട്ടും ആവശ്യം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം