Connect with us

SPOTLIGHT

പിണറായിയെ ലക്ഷ്യമിടുന്ന ചാനൽ ചുഴലികള്‍

, 1:23 pm

സെബാസ്റ്റ്യൻ പോള്‍

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്നത്. നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ്, പൊലീസ് എന്നിവയ്‌ക്കൊപ്പം കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. 30 മരണം റിപ്പോർട്ട് ചെയ്തപ്പോള്‍ 690 പേരെ രക്ഷിച്ച വാര്‍ത്തയും ഒപ്പമെത്തി. സിനിമയെ തോൽപ്പിക്കുന്ന ദൃശ്യചാരുതയോടെ ടെലിവിഷനും രംഗത്തുണ്ട്.ഏതവസ്ഥയിലും പഴി ചാരാന്‍ മുതുകന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് പതിവുപോലെ ഓഖി ദുരന്തത്തെ തുടർന്നും കണ്ടത്. ആശങ്കയും രോഷവും സൃഷ്ടിക്കാന്‍ എളുപ്പമാണ്. കരയാത്തവരും ക്യാമറ കണ്ടാൽ കരയും. ദൃശ്യമാധ്യമകാലത്തെ ആശങ്കയും രോഷവും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ്.

ദുരന്തം റിപ്പോർട്ട് ചെയേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യം ഓഖി ഉയര്‍ത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിൽ . ഭരണകൂടത്തിനൊപ്പം നിൽക്കുകയും ജനങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ സര്‍ഗാത്മകമായ സമീപനമല്ല സ്വീകരിച്ചത്. അത് തീര്‍ത്തും നിഷേധാത്മകമായിരുന്നു. തീരദേശത്ത് സ്വാധീനമുള്ള വൈദികരും ചാനലുകള്‍ തെളിച്ച ചാലിലൂടെ ഒഴുകി. ആ പോക്ക് ആരെയും എവിടെയും എത്തിക്കില്ല. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവർ സജീവമായി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നൽകുമ്പോഴും മുഖ്യമന്ത്രി എവിടെ എന്നാണ് ആവര്‍ത്തിച്ചുള്ള ചോദ്യം. ചാനലുകള്‍ക്കു മുന്നിൽ കുട പിടിച്ചഭിനയിക്കുന്ന മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് കടലിലെ തിരയെണ്ണികൊണ്ടല്ല.

അക്രമിയുടെ നാമകരണം ഇരയുടെ അവകാശമാണ്. ചുഴലിക്കാറ്റിന്റെ പ്രത്യേകതയാണത്. സ്ത്രീകളുടെ പേരുകളാണ് സാധാരണയായി ചുഴലിക്കാറ്റിന് നൽകുന്നത്. അമേരിക്കയിലെ കത്രീനയെയും റീത്തയേയും ഓര്‍ക്കുക. ബംഗ്ലാദേശ് നിര്‍ദേശിച്ച പേരാണ് ഓഖി. കണ്ണ് എന്നർത്ഥം . പിണറായി വിജയനെതിരെ ചില മാധ്യമചുഴലികള്‍ രൂപപ്പെടുന്നുണ്ട്. കാറ്റിന്റെ പ്രഭവകേന്ദ്രങ്ങള്‍ അത്ര രഹസ്യമല്ല. രാഷ്ട്രീയക്കടലിൽ രൂപപ്പെടുന്ന ന്യൂനമര്‍ദം ചുഴലിയായി മാറും. മാധ്യമചുഴലിക്ക് നിഷ എന്നോ, സ്മൃതി എന്നോ ആണ് ഞാന്‍ നിർദേശിക്കുന്ന പേര്. പുര കത്തുമ്പോള്‍ റേറ്റിംഗിന് വേണ്ടി വാഴ വെട്ടുകയാണ് മാധ്യമങ്ങൾ. തരപ്പെട്ടാൽ അവര്‍ കഴുക്കോലും അഴിക്കും.

ദുരന്തത്തിന്റെ പരിസമാപ്തിയിൽ ചില അന്വേഷണങ്ങള്‍ നടത്തുകയും പാഠങ്ങള്‍ രേഖപ്പെടുത്തുകയും വേണം. അടുത്ത പ്രാവശ്യം പുലി വരുമ്പോള്‍ യഥാസമയം വിളിച്ചു പറയുന്നതിന് അത് സഹായകമാകും. വിളിച്ചു പറഞ്ഞാലും പുലി വന്നില്ലെങ്കിൽ വിളിച്ചു പറഞ്ഞവനെ മാധ്യമങ്ങള്‍ തല്ലിക്കൊല്ലും. ന്യൂ ഓര്‍ലീന്‍സിനെ തകര്‍ത്തു തരിപ്പണമാക്കിയ കത്രീനയുടെ ആക്രമണം കഴിഞ്ഞ് കാര്യമായ അന്വേഷണങ്ങള്‍ അവിടെ നടന്നു. ഫെഡറൽ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ഉള്‍പ്പെടെ ചുമതലപ്പെട്ടവരുടെ പ്രവര്‍ത്തനം വിലയിരുത്തപ്പെട്ടു. പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. പ്രസിഡന്റ് ബുഷിനെതിരെയും വിമർശനമുണ്ടായി . സംവിധാനത്തിന്റെ അപര്യാപ്തതയോ, സൗകര്യങ്ങളുടെ പോരായ്മയോ ചൂണ്ടികാണിക്കാനില്ലാത്ത അമേരിക്കയിലെ അവസ്ഥ ഇതാണെങ്കിൽ, കേരളത്തിലെ അവസ്ഥയിൽ ആശ്ചര്യപ്പെടാനില്ല. പ്രകൃതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യന്റെ പ്രവചനത്തിനോ, നിയന്ത്രണത്തിനോ വിധേയമല്ല.

കടലിൽ പൊന്തിക്കിടന്ന് ജീവന്‍ നിലനിര്‍ത്താന്‍ സാഹസികമായി യത്‌നിക്കുന്ന ഒരാളുടെ ദൃശ്യം ഒരു ചാനൽ കാണിച്ചു. ഉദ്വേഗം മുറ്റിനിൽക്കുന്ന അവസ്ഥയിലും അത് മുറിച്ചുകൊണ്ട് പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ഇടവേളകളിലേക്ക് പോകാതിരിക്കാന്‍ ആ ചാനലിനു കഴിഞ്ഞില്ല . നിലനിൽപിന്റെ പ്രശ്‌നമാണത്. എല്ലാവരുടെയും പ്രശ്‌നമാണത്. അതുകൊണ്ട് ആരും ശ്രേഷ്ഠത ചമയേണ്ടതില്ല. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലിരുന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഫലപ്രദമായി നേതൃത്വം നല്കാൻ കഴിയുന്നത്. അതിനിടയിൽ കടൽക്കരയിലെത്തി ചാനലുകള്‍ക്കൊപ്പം ഒരു ഷൂട്ടിംഗ് സെഷനിൽ പങ്കെടുത്തിരുന്നുവെങ്കിലും തെറ്റാകുമായിരുന്നില്ല. എന്നാൽ . പിണറായി വിജയന് അതിനേക്കാള്‍ ചാരിതാര്‍ത്ഥ്യജനകമായത് 690 പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന സത്യമായിരുന്നിരിക്കണം.

We The People

Don’t Miss

SOCIAL STREAM2 mins ago

‘ഉറക്കം ഉണരുമ്പോള്‍ നിങ്ങളും താമരപ്പാര്‍ട്ടിയില്‍ അംഗമായേക്കാം’

യുവമോര്‍ച്ചയുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് രാജീവ് പള്ളത്ത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഉറക്കമുണര്‍ന്ന രാജീവ് പള്ളത്ത് കണ്ടത് താനും യുവമോര്‍ച്ചയില്‍ അംഗമായതാണ്. തന്റെ അറിവോ...

BOLLYWOOD6 mins ago

സല്‍മാന്‍ഖാനോട് ‘നോ’ പറഞ്ഞ് ലോകസുന്ദരി മാനുഷി ചില്ലാര്‍

ബോളിവുഡിലെ ഖാന്‍ത്രയങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം തള്ളിക്കളയുന്ന നടിമാര്‍ കുറവായിരിക്കും. എന്നാല്‍ ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലാര്‍ ഖാന്‍ത്രയങ്ങളില്‍ ഒരാളായ സല്‍മാന്‍ ഖാനോട് ‘നോ’...

HOLLYWOOD22 mins ago

സിനിമാ ലോകത്ത് മറ്റൊരു അത്ഭുത കാഴ്ചയൊരുക്കാന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; റെഡി പ്ലെയര്‍ വണ്‍ ട്രെയ്‌ലര്‍ എത്തി

ജുറാസിക് പാര്‍ക്ക്, ഇന്ത്യാന ജോണ്‍സ്, ജാസ്, ഇ.ടി, എം.ഐ, അഡ്വഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍ എന്നിങ്ങനെ സാങ്കേതികത്തികവും കഥാമൂല്യവും ഒത്തിണങ്ങിയ കിടിലന്‍ ചിത്രങ്ങള്‍ സിനിമാ ലോകത്തിന് നല്‍കിയ സ്റ്റീവന്‍...

NATIONAL45 mins ago

ട്രയിന്‍ പാഞ്ഞ് കയറി ആനക്കൂട്ടം ചെരിഞ്ഞു; ഗര്‍ഭിണിയായ ആനയുടെ വയറ്റില്‍ നിന്ന് കുട്ടിയാന തെറിച്ച് വീണു

അസമില്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിവന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറി അഞ്ച് ആനകള്‍ ചെരിഞ്ഞു. ചെരിഞ്ഞ ആനകളുടെ കൂട്ടത്തിലെഗര്‍ഭിണിയായ ആനയുടെ വയറ്റിലെ പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടിയാനക്കും ദാരുണാന്ത്യമായി. അസമിലെ...

KERALA47 mins ago

ഉത്സവത്തിനിടെ ആര്‍എസ്എസ് അതിക്രമം: ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞ പ്രതിഷേധം

കോട്ടയത്ത് ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞം. കോട്ടയം ചങ്ങനാശേറി തൃക്കൊടിത്താനം മഹാക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നടന്ന ദീപമഹോത്സവത്തില്‍...

CRICKET54 mins ago

വീണ്ടും ധോണിയുടെ കരുത്തന്‍ സിക്‌സുകള്‍!

ധരംശാലയില്‍ ഇന്ത്യ അപ്രസക്തമായപ്പോഴാണ് എംഎസ് ധോണി തന്റെ പ്രതിഭാവിലാസം പുറത്തെടുത്തത്. 29ന് ഏഴ് എന്ന നിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോറിലേക്ക് ടീം ഇന്ത്യ കൂപ്പുകുത്തുമ്പോഴായിരുന്നു...

CELEBRITY TALK1 hour ago

കല്യാണിയുടെ പ്രസംഗം കേട്ട് പ്രിയദര്‍ശന് കണ്ണു നിറഞ്ഞ് പോയി

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ തെലുങ്ക് ചിത്രം ഹലോയിലൂടെ നായികയായി അരങ്ങേറ്റം നടത്തുകയാണ്. നാഗാര്‍ജ്ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന്‍ അഖില്‍ അക്കിനേനിയാണ് കല്യാണിയുടെ നായകന്‍. ഹലോയുടെ...

FOOTBALL1 hour ago

കലിപ്പ്, കട്ട കലിപ്പ്! ഫുട്‌ബോളിനെ നാണക്കേടിലാക്കി ജോസ് മൊറീഞ്ഞോ

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു...

KERALA1 hour ago

വാര്‍ത്താ അവതാരകര്‍ വിശ്വാസികളെ ഉപയോഗിച്ച് കലാപത്തിന് ആഹ്വാനം നല്‍കുകയാണെന്ന് ടി പി രാമകൃഷ്ണന്‍

വാര്‍ത്താ അവതാരകര്‍ സര്‍ക്കാറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇത്തരം മാധ്യമപ്രവര്‍ത്തനം ലക്ഷ്യം വയ്ക്കുന്നതെന്നാണെന്ന് ജനങ്ങല്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. നോണ്‍ ജേണലിസ്റ്റ്...

FILM DEBATE1 hour ago

‘അവളുടെ രാവുകള്‍ പ്രേക്ഷകര്‍ കണ്ടത് ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ’

ഐവി ശശിയുടെ വിഖ്യാത ചിത്രം അവളുടെ രാവുകള്‍ പ്രേക്ഷകര്‍ വരവേറ്റ രീതിയില്‍ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ്. ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ വഷളന്‍ ചിരിയുമായാണ് പ്രേക്ഷകര്‍ തിയേറ്ററില്‍...

Advertisement