Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

കരുക്കൾ നിരത്തിയത് ബി ജെ പി, കളിച്ചു നേടിയത് കോൺഗ്രസ്സ്

, 6:53 pm

വിൽസൺ വർഗീസ്

 

കൃത്യമായ പദ്ധതികളോടെ കോണ്‍ഗ്രസ് ആസുത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ വിജയമാണ് കര്‍ണാടകയിലേത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ ഇത്ര നിര്‍ണായകമായ രാഷ്ട്രീയ വിജയം കോണ്‍ഗ്രസിന് നേടാനായിട്ടില്ല. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്ര്‌സ് പ്രചരണം നടത്തിയത്. സിദ്ധരാമയ്യയുടെ പ്രതിച്ഛായ പാര്‍ട്ടിക്ക് മേല്‍കൈ ഉണ്ടാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കരുതിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരച്ചായതോടെ കോണ്‍ഗ്ര്‌സ് പ്രതിരോധത്തിലായി. ഈ ഘട്ടത്തിലാണ് വൈരം മറന്ന്് ജനതാദള്‍- എസുമായി ‘പോസ്റ്റ് പോള്‍’ അലയന്‍സിന് കോണ്‍ഗ്രസ് തയ്യാറാകുന്നത്. പിന്നീടെല്ലാം ചടുലനീക്കങ്ങളായിരുന്നു.

 

ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നുവന്നതോടെ കോണ്‍ഗ്രസ് പതിവ് ആലസ്യം വിട്ടെഴുന്നേറ്റു. ഗോവയും മണിപ്പൂരും മേഘാലയയും ഇക്കാര്യത്തില്‍ ഹൈക്കമാന്റിന്റെ മുന്നിൽ
‘ജീവിക്കുന്ന’ ഉദാഹരണങ്ങളായി. ഇനിയും ഇതാവര്‍ത്തിക്കരുതെന്ന് തീരുമാനിച്ച് സോണിയ ഗാന്ധി തന്നെയാണ് ജനതാദള്‍ നേതാവ് എച്ച് ഡി കുമാരസ്വാമിയെ നേരിട്ട് വിളിച്ച്് സഖ്യസാധ്യത വെളിപ്പെടുത്തിയത്. മുന്നുപാധികളൊന്നുമില്ലാതെ മുന്നോട്ട്് വച്ച വാഗ്ദാനം കുമാര സ്വാമി ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ പോസ്റ്റ് പോള്‍ കര്‍ണാടക നാടകങ്ങളുടെ തിരശീല ഉയര്‍ന്നു. പിന്നീട് കോണ്‍ഗ്ര്‌സില്‍ നിന്ന്് ഒരിക്കലും പ്രതീക്ഷിക്കാത്ത വേഗതയാര്‍ന്ന നീക്കങ്ങളാണ് രാഷ്ട്രീയ ഇന്ത്യ കണ്ടത്. പിറ്റേന്ന് ഭൂരിപക്ഷം തെളിയിക്കാമെന്ന് ഗവര്‍ണര്‍ വാജുഭായി വാലയെ കണ്ട് ഇരു പാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനും ബിജെപി നേതാവുമായിരുന്ന ഗവര്‍ണര്‍ ഒറ്റക്കക്ഷി എന്ന വാദത്തില്‍ സ്വാഭാവീകമായും അവസരം നല്‍കിയത് യെദ്യൂരപ്പയ്ക്ക്. ഒരു പടികൂടി കടന്ന് യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചതോടെ കോണ്‍നേതൃത്വം ഉണര്‍ന്നു. ഒപ്പം നേതാക്കളും.

 

രാത്രി വൈകി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിഗ് വിയും മറ്റ് പ്രമുഖ നേതാക്കളും ഹാജരായി. രാജ്യം ഭരിക്കുന്ന ബിജെപി മോദിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടേയും പിന്‍ബലത്തില്‍ സര്‍വ്വവിധ സന്നാഹങ്ങളോടെയാണ് കോടതിയില്‍ ഇതിനെ നേരിട്ടത്. പക്ഷെ കോടതി വിധി  ജനധിപത്യത്തെ സംരക്ഷിക്കണമെന്ന തരത്തിലുള്ളതായിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പതിഞ്ച് ദിവസം നല്‍കിയ നടപടി റദ്ദാക്കണമെന്ന കോണ്‍ഗ്രസ് വാദം സുപ്രീം കോടതി പരിഗണിക്കുകയും 24 മണിക്കൂര്‍ ആയി ഇത് പരിമിതപ്പെടുത്തുകയുംചെയ്തു. ഇതാണ് കോണ്‍ഗ്രസിന് തുണയായത്. രഹസ്യ വോട്ടെടുപ്പ്് എന്ന ബിജെപിയുടെ തുറുപ്പ് ചീട്ടും കോടതിയില്‍ കീറിപ്പോയി.
പിന്നീട് പ്രോടേം സ്പീക്കറുടെ വിഷയത്തിലും ഇതേ ചടുലതയോടെയാണ് കാര്യങ്ങള്‍ കോണ്‍ഗ്ര്‌സ് ക്യമ്പ് നീക്കിയത്. രാത്രി തന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും പിന്നീട് പരാതി പിന്‍വലിക്കാനുള്ള രാഷ്ട്രീയ വിവേകവും കോണ്‍ഗ്രസ് കാണിച്ചു.

അല്ലെങ്കില്‍ ഒരു പക്ഷെ ദിവസങ്ങള്‍ നീളുകയും കുതിരക്കച്ചവടത്തിനുള്ള സാധ്യത ഏറുകയും ചെയ്യുമായിരുന്നു. പിന്നീട് എം എല്‍ എ മാരെ സംസ്ഥാനം കടത്തിയതോടെ ബിജെപിയെ വെല്ലുന്ന കളി കളിക്കാനും തങ്ങള്‍ ഒരുക്കമാണെന്ന് സന്ദേശം കൊടുക്കാന്‍ പാര്‍ട്ടിക്കായി. ഒരേ മനസോടെ എന്തു വിലകൊടുത്തും വിജയം വരിക്കാനുള്ള ഇച്ഛാശക്തിയുടെ വിജയമാണ് കര്‍ണാടകത്തിലൂടെ പാര്‍ട്ടി നേടിയത്. ആര്‍ എസ് എസ് നേതാവ് രാം മാധവും യെദ്യൂരപ്പയടക്കമുള്ള മുതിര്‍ന്ന നേതാക്കളും കോണ്‍്ഗ്രസ് -ജനതാദള്‍ എം എല്‍ എ മാര്‍ക്ക് വേണ്ടി കോടിളുടെ വാഗ്ദാനവുമായി രംഗത്തെത്തുന്ന കാഴ്ചയായിരുന്നു പിന്നീട്. ബിജെപിയുടെ പണകൊഴുപ്പ് മുന്‍കൂട്ടി കണ്ട കോണ്‍ഗ്രസ് അതിനേയും പ്രതിരോധിച്ചു.

ഒന്നും നടക്കാത്ത പാര്‍ട്ടിയെന്ന ഇമേജ് മാറ്റിയെടുക്കാനും ഇതിലൂടെ കോണ്‍്ഗ്രസിന് കഴിഞ്ഞു. മാത്രമല്ല, അറ്റകൈയ്ക്ക് ബിജെപി പ്രയോഗിക്കുന്ന രാഷ്ട്രീയ അധാര്‍മികതയും വിനിയോഗിക്കുവാന്‍ തയ്യാറാണെന്ന് സന്ദേശവും എതിരാളികള്‍ക്ക് ഇതിലൂടെ നല്‍കാനായി.
ബിഹാറില്‍ സഖ്യകക്ഷിയായ ആര്‍ജെഡിയെ കൊണ്ടും ഗോവയിലും മണിപ്പൂരിലും മേഘാലയത്തിലും കോണ്‍്ഗ്രസിന്റെ സഖ്യകക്ഷികളായ ഭൂരപക്ഷ പാര്‍ട്ടികളെകൊണ്ടും ഗവര്‍ണറോട് സര്‍ക്കാരുണ്ടാക്കാനനുവദം ചോദിച്ചുകൊണ്ട് ബിജെപിയ്ക്ക് അതേനാണയത്തില്‍ തിരിച്ചടിനല്കുകകയായിരുന്നു പിന്നീട്. ഇതിലൂടെ കര്‍ണാടകത്തില്‍ ബിജെപി ഉയര്‍ത്തിയ ‘ഒറ്റകക്ഷിവാദം’ തട്ടിപ്പാണെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിനായി.

ബിഹാറില്‍ കോണ്‍ഗ്രസ് -ആര്‍ ജെ ഡി-ജനതാദള്‍ (യു) കൂട്ടുകെട്ടാണ് ബിജെപിയ്‌ക്കെതിരെ മത്സരിച്ചത്. 243 അംഗ സഭയില്‍ 71 സീറ്റുള്ള ജനതാദള്‍ യു പിന്നീട് ബിജെപിയുമായി കൂടി ഇപ്പോള്‍ ഭരണം നടത്തുന്നു. മുമ്പ് ബിജെപിയുമായി 19 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചാണ് ജനതാദള്‍ മുക്കൂട്ട് സഖ്യത്തില്‍ ചേര്‍ന്നത്. കര്‍ണാടകയുടെ പശ്ചാത്തലത്തില്‍ വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യപ്പെടുകയാണ്.

ഗോവയിലെ ആകെ 40 സീറ്റില്‍ ബിജെപിയ്ക്ക് 13 സീറ്റായിരുന്നു.സര്‍ക്കാരുണ്ടാക്കാന്‍ 17 സിറ്റുള്ള തങ്ങളെ ക്ഷണിക്കണമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മണിപ്പൂരില്‍ കോണ്‍്ഗ്രസിന് 28 സീറ്റുണ്ട്്. പക്ഷെ സര്‍ക്കാരുണ്ടാക്കിയത് 21 സീറ്റുള്ള ബിജെപിയാണ്. മേഘാലയയില്‍ സ്ഥിതി കൂടുതല്‍ വഷളാണ്. രണ്ട് സീറ്റുള്ള ബിജെപിയാണ് അവിടെ സര്‍ക്കാരുണ്ടാക്കിയത്. കോണ്‍്ഗ്രസിന് അവിടെ 20 സീറ്റുണ്ട്്. പുതിയ സാഹചര്യത്തില്‍ കര്‍ണാടക സിദ്ധാന്തമനുസരിച്ച് തങ്ങളെ സര്‍ക്കാരുണ്ടാക്കാനനുവദിക്കണമെന്ന അതാത് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ആവശ്യം ബിജെപിയെ വന്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

അഞ്ച് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടക കൈയ്യിലൊതുങ്ങുമ്പോള്‍ കോണ്‍്ഗ്രസിന് ഇനി വിശ്രമമുണ്ടാകില്ല. കാരണം ഏതു നിമിഷവും കളം മാറാന്‍ സാധ്യതതയുള്ള എം എല്‍ എ മാരുമായി വേണം കോണ്‍്ഗ്രസിന് അഞ്ച് വര്‍ഷം തികയ്ക്കാന്‍.സര്‍ക്കാരിന് വന്‍ പ്രതിരോധം തിര്‍ത്ത്് സമ്മര്‍ദ്ദത്തിലാക്കാനുള്ള കേന്ദ്രശ്രമങ്ങളെ തടയേണ്ടതുമുണ്ട്.

Advertisement