Connect with us

SPOTLIGHT

‘കോര്‍പറേറ്റ് മുതലാളിത്ത രാഷ്ട്രീയത്തിന് എകെജിയുടെ ശേഷിപ്പുകള്‍ ഇല്ലാതാക്കണം’

, 2:49 pm

ഡോ: ആസാദ്

കല്ലേറില്‍ തകരുന്നതല്ല ഒരു വിഗ്രഹവും. ആശയത്തിലുറച്ച ഏതു രൂപമാതൃകയും പുതുയുക്തികളില്‍ അലിഞ്ഞുമായുകയേയുള്ളു. ഭഞ്ജകര്‍ക്ക് ആശയ സംവാദത്തിനുള്ള യുക്തിയും ശേഷിയുമുണ്ടോ എന്നേ നോക്കേണ്ടൂ. പരുക്കനേറുകളില്‍ പൊട്ടിപ്പിളരാന്‍ വെറും കളിമണ്‍ ശില്‍പ്പങ്ങളല്ല തലമുറകളെ വാര്‍ക്കുന്ന ആശയ രൂപകങ്ങളെന്നറിയാത്തവര്‍ പക്ഷെ, നമുക്കിടയിലൂണ്ട്. അവര്‍ വെറും കലണ്ടര്‍ ചിത്രങ്ങളില്‍ മഷിയൊഴിച്ച് കയ്യടിച്ചാനന്ദിക്കും. ഇതാ വിഗ്രഹം തകര്‍ന്നേ എന്നാര്‍ത്തു വിളിക്കും.

വിഗ്രഹഭഞ്ജനം ഒരു കലയല്ല. കലഹമോ വിപ്ലവമോ ആണ്. അതിന് ആശയങ്ങളെ പിളര്‍ക്കുന്ന പ്രതിബോധ നിശ്ചയങ്ങളും പുതുനിഷ്ഠകളും വേണം. ഒരു ജനതയില്‍ അവ ജീവിതത്തിന്റെയും സ്വപ്നത്തിന്റെയും കാലുഷ്യം തീര്‍ക്കണം. അത് അശാന്ത ജീവിതത്തിന്റെ പ്രതിരോധത്തിലും അതിജീവനത്തിലുമാണ് ഭവിക്കുക.

ഒരിക്കല്‍ ജ്വലിച്ചുനിന്നിരുന്ന രൂപമാതൃകകള്‍ തീയമര്‍ന്ന് ഭക്തര്‍ക്കു മുന്നില്‍ ഇരുള്‍വിഗ്രഹമാവാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പുതുബോധ്യങ്ങളുടെ അനുഭവതീവ്രത ആശയങ്ങളെ ആളിപ്പടര്‍ത്തും. അതില്‍ നിറംകെട്ട വിഗ്രഹങ്ങള്‍ ചാരമാവും. ദുര്‍ബ്ബലരാമന്മാരുടെ കല്ലേറില്‍ ചരിത്രത്തെ ജ്വലിപ്പിക്കുന്ന രൂപമാതൃകകളൊന്നും തകരുകയില്ല.

വിഗ്രഹഭഞ്ജകനാവണമെന്നും നവയുഗ സ്രഷ്ടാവാകണമെന്നും ഒരാള്‍ക്കു കിനാവു കാണാം. കളിമണ്ണില്‍ ആനരൂപമുണ്ടാക്കി തല്ലിത്തകര്‍ത്ത് അശ്വത്ഥാമാവിനെ വധിച്ചുവെന്ന് വീമ്പു പറയാം. ഇല്ലാ കഥകള്‍കൊണ്ട് ജനത്തെയും ചരിത്രത്തെയും വഞ്ചിക്കാം. നിഴല്‍യുദ്ധങ്ങള്‍ക്ക് കളമൊരുക്കാം. മറ്റൊരു രൂപത്തെ പകരം എഴുന്നെള്ളിച്ചു പ്രതിഷ്ഠാ നാടകമാടാം.ഇടവും കാലവും അനുഭവമൂര്‍ഛയില്‍ ഉരുകിപ്പരുവമാര്‍ന്ന മാതൃകാ വാര്‍പ്പുകളെയതു സ്പര്‍ശിക്കുകയില്ല.

അതെ കോണ്‍ഗ്രസ് നേതാവ് വി ടി ബലറാമിന്റെ ഹീനകൃത്യമാണ് ഇതെഴുതാനുള്ള പ്രേരണ. എ കെ ജി ബാലപീഢകനാണെന്നും മറ്റുമുള്ള അധിക്ഷേപങ്ങള്‍ വെറും പരാതിയോ വിമര്‍ശനമോ അല്ല. ചളി പൂശലാണ്. അടിസ്ഥാനമില്ലാത്ത കുറ്റാരോപമാണ്. മറ്റൊരാളുടെ ജീവിതം തന്റെ ദുര്‍വായനയ്ക്കും കളിയെഴുത്തിനും വേണ്ട കരുവായി അയാള്‍ നിര്‍ലജ്ജം വെട്ടിക്കീറുകയാണ്.

രണ്ടാം വിശദീകരണത്തില്‍ പുതിയ കൗശലം കാണാം. ഒരു രൂപമാതൃകയെ മറ്റൊരു രൂപമാതൃകകൊണ്ട് തകര്‍ക്കാം എന്ന പാഴ് സ്വപ്നമാണത്. പാവങ്ങളുടെ പടത്തലവന്‍ എന്നത് ഭരണകൂടം ചാര്‍ത്തിയ അംഗീകാര മുദ്രയല്ല. ജനങ്ങള്‍ എ കെ ജിയ്ക്കു സമ്മാനിച്ചതാണ്. അതു വെറും ആലങ്കാരിക പ്രയോഗമാണെന്നും അതിണങ്ങുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനാണെന്നും ബലരാമന്‍ സിദ്ധാന്തിക്കുന്നു.

ജനകീയ രാഷ്ട്രീയത്തിന്റെ മാതൃകാരൂപത്തെ കോര്‍പറേറ്റ് രാഷ്ട്രീയത്തിന്റെ മാതൃകാ രൂപംകൊണ്ട് പകരം വെയ്ക്കാനാണ് ശ്രമം. ഇത് ബലരാമന്റെ മാത്രം താല്‍പ്പര്യമല്ല. അതിനാല്‍ എ കെ ജിയ്‌ക്കെതിരായ ഗൂഢാലോചന ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരായ വെല്ലുവിളിയാകുന്നു. മാതൃക എകെജിയല്ല മന്‍മോഹന്‍സിങ്ങാണെന്ന് വാദിക്കുന്നത് ജനകീയ രാഷ്ട്രീയത്തിന്റെ പാരമ്പര്യം റദ്ദു ചെയ്യലാണ്. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല മന്‍മോഹന്‍. ഉദ്യോഗസ്ഥ മേധാവിയും ഭരണാധിപനുമായിരുന്നു. ലോകബാങ്കിന്റെ ഉപദേഷ്ടാക്കളില്‍ ഒരാള്‍. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ പുത്തന്‍ സാമ്പത്തിക പരീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിച്ചയാള്‍. പുറംതള്ളല്‍ വികസനത്തിന്റെ വക്താവ്. അങ്ങനെയൊരാളാണ് പാവങ്ങളുടെ പടത്തലവനെന്ന് ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ആദരിക്കുന്ന ഒരാള്‍ക്കും തോന്നുകയില്ല. എന്നാല്‍ ബലരാമന് തോന്നി.

എ കെ ജിയെ ഇറക്കിവിട്ട് മന്‍മോഹന്‍ സിങ്ങിനെ മാതൃകയായി സ്വീകരിച്ച നവ രാഷ്ട്രീയത്തിന്റെ വ്രണം പൊട്ടിയൊലിച്ചതാണ് ബലരാമിലൂടെ. കോര്‍പറേറ്റ് മുതലാളിത്ത രാഷ്ട്രീയത്തിന് എ കെ ജിയുടെ ശേഷിപ്പുകള്‍ ഇല്ലാതാക്കണം. രാജ്യത്തെങ്ങും പുറംതള്ളല്‍ വികസനത്തിനെതിരായ പ്രക്ഷോഭങ്ങള്‍ പെരുകുമ്പോള്‍ എകെജി ഒരു മാതൃകാ രൂപമോ ഊര്‍ജ്ജ സ്രോതസ്സോ ആവരുത്. അതു നവലിബറല്‍ രാഷ്ട്രീയത്തിന്റെ അജണ്ടയാണ്. ചുടുചോറു മാന്തിയത് ആരായാലും ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തം.

എ കെ ജിയുടെ പ്രവര്‍ത്തന മാതൃക പിന്‍പറ്റാന്‍ അറച്ചു നില്‍ക്കുകയും മന്‍മോഹന്‍മാതൃകയെ പുണരുകയും ചെയ്യുന്നവര്‍ എകെജിയ്ക്കുവേണ്ടി കള്ളക്കണ്ണീരൊഴുക്കരുത്. രണ്ടും രണ്ടു വഴികളാണ്. രണ്ടു രാഷ്ട്രീയമാണ്. നവലിബറല്‍കാലത്ത് അതോര്‍മ്മിപ്പിച്ച ബലരാമിനു നന്ദി.

 

Don’t Miss

CRICKET2 hours ago

ഇത്തവണ പൊടിപാറും: ഐപിഎല്‍ തിയതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴിന് മുംബൈയിലാണ് ഐപിഎല്‍ 11ാം എഡിഷന് തുടക്കം കുറിക്കുക. 27ന് മുംബൈയില്‍ വെച്ചു തന്നെയാണ് ഫൈനലും. ഐ...

SPORTS NEWS2 hours ago

എന്തു കൊണ്ട് രഹാനെ കളിച്ചില്ല; ന്യായീകരണവുമായി ര​വി ശാ​സ്ത്രി

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് അ​ജി​ൻ​ക്യ ര​ഹാ​നെ​യെ ഒ​ഴി​വാക്കിയ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. രോ​ഹി​ത് ശ​ർ​മ ഫോ​മി​ൽ തു​ട​രു​ന്ന...

FILM NEWS2 hours ago

ഭാവനയ്ക്ക് ആശംസനേര്‍ന്ന് മമ്മൂട്ടിയും എത്തി

ഇന്ന് വിവാഹിതരായ നടി ഭാവനയ്ക്കും വരനും ആശംസ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും എത്തി. തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലെത്തിയാണ് മമ്മുട്ടി ഭാവനയ്ക്ക് വിവാഹ...

POLITICS2 hours ago

ഗ​തി​കി​ട്ടാ പ്രേ​തം പോ​ലെ തെ​ക്കു​വ​ട​ക്കു അ​ല​യു​ന്ന​വ​രെ മു​ന്ന​ണി​യി​ൽ ആ​വ​ശ്യ​മി​ല്ല; മാ​ണി​ക്കെതിരെ ഒളിയമ്പുമായി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

കെഎം മാണിയുടെ മുന്നണിപ്രവേശനത്തിനെതിരെ ഒളിയമ്പുമായി സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പന്ന്യൻ രവീന്ദ്രൻ. മു​ന്ന​ണി​യെ​ന്ന നി​ല​യി​ൽ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം ശ​ക്ത​മാ​ണെ​ന്നും ഗ​തി​കി​ട്ടാ പ്രേ​തം പോ​ലെ തെ​ക്കു​വ​ട​ക്കു അ​ല​യു​ന്ന​വ​രെ മു​ന്ന​ണി​യി​ൽ...

FILM NEWS2 hours ago

‘നിയമപ്രകാരം കൂടെ കിടക്കാനുള്ള പ്രായം’! അതിലായിരുന്നു അവരുടെ ശ്രദ്ധ; 13ാം വയസില്‍ നേരിട്ട ലൈംഗി ചൂഷണം വെളിപ്പെടുത്തി നതാലി പോര്‍ട്ട്മാന്‍

പതിമൂന്നാം വയസ്സിൽ തനിക്ക് നേരിട്ട ലൈംഗിക ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഓസ്‌കാര്‍ ജേതാവ് നതാലി പോര്‍ട്ടമാന്‍. പന്ത്രണ്ടാം വയസിൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രത്തിന് ശേഷമുണ്ടായ ക്രൂരമായ...

KERALA3 hours ago

ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്; പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താല്‍ നാം ആരേയും ഒറ്റപ്പെടുത്തരുത്

സഹോദരന്‍ ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റും എത്തി. അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും...

NATIONAL3 hours ago

പത്മാവതല്ല, നിരോധിക്കേണ്ടത് പീഡനവും പെണ്‍ഭ്രൂണഹത്യയും ; കര്‍ണി സേനയ്ക്കെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം

പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് നടി രേണുക ഷഹാനെ രംഗത്ത്. പത്മാവത് അല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത്...

SOCIAL STREAM3 hours ago

വിവാഹം നടക്കുന്നത് സ്വര്‍ഗത്തില്‍: അപ്പോള്‍ ഇതോ?

വിവാഹം കഴിക്കുന്ന സമയത്ത് പലര്‍ക്കും അല്‍പ്പം ടെന്‍ഷന്‍ തോന്നാറുണ്ട്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഈ വധുവരന്മാര്‍ വിവാദിനത്തില്‍ വ്യത്യസ്തമായൊരു കാര്യമാണ് ചെയ്തത്. ഭൂതലത്തില്‍ നിന്ന് 400 അടി മുകളില്‍...

NATIONAL4 hours ago

ഇന്ത്യയുടെ 73 ശതമാനം സമ്പത്തും കയ്യാളുന്നത് ഒരു ശതമാനം മാത്രം ധനികര്‍

ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഒരു ശതമാനത്തോളം മാത്രമുള്ള ധനികര്‍ കയ്യാളുന്നത് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളമെന്ന് സര്‍വേ റിപ്പോര്‍ട്ട്....

SOCIAL STREAM4 hours ago

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിന്തല്‍മണ്ണയില്‍ നടന്ന സിപിഐ.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം...