Connect with us

SPOTLIGHT

ജൂഡീഷ്യറിയില്‍ പുക മാറി, തീ ആളികത്തുന്നു

, 4:08 pm

അഡ്വ. ജയശങ്കര്‍

സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ നിലനിന്നിരുന്ന ശീതസമരം ഇപ്പോള്‍ എല്ലാ സീമകളും ലംഘിച്ച് പരസ്യമായിരിക്കുകയാണ്. ശീതസമരം വളരെ വര്‍ഷങ്ങളായി തന്നെ ഉണ്ടായിരുന്നതാണ്. ഇത്രയും കാലം ഇത് കാര്‍പ്പെറ്റിനടിയില്‍ തളളിയിരിക്കുകയായിരുന്നു. ഇപ്പോള്‍ വിഭാഗീയത പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചീഫ് ജസ്റ്റിസിനെതിരായി മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തുവരികയും കോടതി ബഹിഷ്‌കരിച്ച് പ്രവൃത്തി സമയത്തില്‍ തന്നെ പത്രസമ്മേളനം വിളിച്ച് ചേര്‍ക്കുകയും ചെയ്തു. അവര്‍ പ്രത്യക്ഷത്തില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചില്ലെങ്കിലും നീതിന്യായ വ്യവസ്ഥയുടെ പോരായ്മകള്‍ തുറന്നുകാട്ടി. നമ്മുടെ ജനാധിപത്യസംവിധാനം നിലനിര്‍ത്തുന്നതില്‍ ജുഡീഷ്യറി ഒരു അടിസ്ഥാന ഘടകമാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിലനില്‍പും സുപ്രധാനമാണ്.

അഭിപ്രായ വ്യത്യാസം ചീഫ് ജസ്റ്റിസുമായി ന്യായാധിപന്‍മാര്‍ സംസാരിച്ചു. പക്ഷെ അദ്ദേഹം വഴങ്ങുന്നില്ല. അസാധാരണമായ സാഹചര്യമാണിത്. ഇതിന് മുമ്പ് ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിട്ടില്ല.അസാധരണമെന്ന് അറിഞ്ഞുകൊണ്ടാണ് അവര്‍ വാര്‍ത്താസമ്മേളനം വിളിച്ചതും. അതുകൊണ്ടുതന്നെയാണ് അവര്‍ ഈ നടപടിയെ സാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടി എന്നു പറഞ്ഞതും. എന്നാല്‍ അസാധാരണമായ സാഹചര്യം എന്തെന്ന് അവര്‍ വ്യക്തമാക്കിയില്ല. ഏഴ് പേജുള്ള കത്ത് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം എന്താണെന്നും വ്യക്തമാക്കുന്നില്ല.

ചില ബഞ്ചിനെ കോണ്‍സ്റ്റിറ്റിയൂട്ട് ചെയ്യുന്നതില്‍ സംഭവിക്കുന്ന അപാകതകള്‍, കേട്ടുകൊണ്ടിരിക്കുന്ന കേസുകള്‍ ഒരു ജഡ്ജിയില്‍ നിന്നും മറ്റൊരു ജഡ്ജിക്ക് നല്‍കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ മാത്രമാണ് അവര്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇതൊന്നും അസാധാരണമായ സംഭവമാണെന്ന് പറയാന്‍ കഴിയില്ല. ഇതൊക്കെ മുമ്പും നടന്നിട്ടുണ്ട്. എന്നാല്‍ ഇത്ര വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയിരുന്നില്ല. പ്രധാന കാര്യമെന്തെന്നാല്‍ ചീഫ് ജസ്റ്റിസിനെതിരെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്നതാണ്. അതിന്റെയും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അവര്‍ തയ്യാറായിട്ടില്ല.സൂചനകള്‍ മാത്രമെ അവര്‍ നല്‍കുന്നുള്ളു. വളരെക്കാലമായി ഉണ്ടായിരുന്ന പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുന്നു. പുക മാറി തീ ആളിക്കത്തിയിരിയിരിക്കുന്നു ഇപ്പോള്‍.

ഇത്രയും നാള്‍ സുപ്രീംകോടതി എന്നാല്‍ ജനങ്ങള്‍ക്ക് വിശ്വാസുണ്ടായിരുന്ന സംവിധാനമായിരുന്നു. അവരുടെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാന്‍ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത പീഠമായ സുപ്രീംകോടതിയുണ്ടാവുമെന്ന് കരുതി. എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. സുപ്രീംകോടതിയുടെ ധാര്‍മ്മിക അടിത്തറയ്ക്ക് വിള്ളല്‍ വീണിരിക്കുന്നു. സുപ്രീംകോടതി എന്ന സംവിധാനം ഒരു അടഞ്ഞ വ്യവസ്ഥയാണ്. അവിടെ എന്തുനടക്കുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. വിവരാവകാശം പ്രകാരം രേഖ ലഭിക്കുന്നതുവരെ ആരും സുപ്രീം കോടതിയിലെ കാര്യങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നുമില്ല. ജഡ്ജിമാരുടെ വിധികള്‍ മാത്രമെ നമ്മള്‍ അറിയുന്നുള്ളു. അവരുടെ വിചാരങ്ങള്‍ എന്തൊക്കെയാണെന്നോ, ചിന്തകള്‍ എന്തൊക്കെയാണെന്നോ നമുക്ക് അറിയാനാവില്ല.

വ്യവസ്ഥിതി ജീര്‍ണിച്ചിരിക്കുന്നു. അപചയം സംഭവിച്ചിരിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് സ്പഷ്ടമായിരിക്കുന്നു. ജനാധിപത്യത്തിന്റെ തൂണാണ് ജുഡീഷ്യറി. അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്നാണ് ധാരണ. എന്നാലങ്ങനെയല്ല, അവിടെ പലതും ചീഞ്ഞ് നാറുന്നുണ്ട്. ജീര്‍ണത മനസിലാക്കി ഇതെങ്ങിനെ പരിഹരിക്കും എന്നതാണ് കാര്യം. തീവണ്ടി പാളം തെറ്റി കഴിഞ്ഞു. തിരിച്ച് കേറുക എളുപ്പമല്ല.

പിന്നെ, ജഡ്ജിമാരുടെ നിയമനം,സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ളതാണ്. അത് മൗലീകമായ വിഷയമാണ്, പരിഹരിക്കപ്പെടേണ്ടതാണ്്. ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ ഉണ്ടാക്കിയത്് അതിന് വേണ്ടിയാണ്. പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയ നിയമം നാലുപേരുടെ ഭൂരിപക്ഷത്തില്‍ അട്ടിമറിയ്ക്കപ്പെട്ടു. എന്നിട്ട് അവര്‍ തന്നെ പറയുന്നു സംവിധാനം ശരിയല്ലെന്ന്. പാളം തെറ്റിയിതിനെ തിരിച്ച് പിടിക്കുക ദുഷ്‌കരമാണ്. കോടതിയുടെ കാര്യം നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നാണ് ജഡ്ജിമാര്‍ പറയുന്നത്. ഇത്രയും കാലം നമ്മുടെ കാര്യം കോടതി നോക്കുമെന്നാണ് കരുതിയിരുന്നത്. ഇതാണ് ഇപ്പോള്‍ പത്രക്കാരോട് നോക്കാന്‍ ജഡ്ജിമാര്‍ പറയുന്നത്.

 

Don’t Miss

NATIONAL5 hours ago

നോട്ട് നിരോധനവും ജിഎസ്ടിയും: ഉരുണ്ടുകളിച്ച് നരേന്ദ്ര മോഡി

നോട്ട് നിരോധനവും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന് പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിഎസ്ടിയും നോട്ട് നിരോധനവും കൊണ്ട് മാത്രം സര്‍ക്കാരിനെ അളക്കരുതെന്ന്...

CRICKET5 hours ago

ഇന്ത്യയ്ക്ക് ഓടാന്‍ കണ്ടം റെഡി: മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ടിലും ജയിച്ച ദക്ഷിണാഫ്രിക്ക...

NATIONAL5 hours ago

മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറാകും

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിനെ മധ്യപ്രദേശ് ഗവർണറായി നിയമിച്ചു. മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല ഒ​ഴി​ഞ്ഞു​കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത് ഒ.​പി ​കോ​ഹ്ലി​ക്കാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല...

FOOTBALL5 hours ago

പിഴച്ചതാര്‍ക്ക്: കാരണം വ്യക്തമാക്കി ഹ്യൂമേട്ടന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമുമായി ആരാധകര്‍ക്ക് സംവദിക്കാമെന്ന ഐഎസ്എല്ലിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് ആവേശത്തോടെയാണ്...

CRICKET5 hours ago

പരമ്പര നഷ്ടമായിട്ടും കൂസലില്ല: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം ആഘോഷത്തില്‍

ടെസ്റ്റ് മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും തുടര്‍ച്ചയായ പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പക്ഷേ ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങളെല്ലാം പിഴച്ചു. കേപ്ടൗണിലും സെഞ്ച്യൂറിയനിലുമായി നടന്ന രണ്ട് ടെസ്റ്റുകളില്‍ നാണം കെട്ട...

NATIONAL6 hours ago

കമ്മീഷൻ നടപടിക്കെതിരെ വിമർശനം; കേജരിവാളിന് പിന്തുണയുമായി മമത ബാനർജി

20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ടു ശുപാ​ർ​ശ ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ന്‍റെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് പ​ശ്ചി​മ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയ വൈരാഗ്യം...

FOOTBALL6 hours ago

ഐഎസ്എല്ലില്‍ വീണ്ടും ‘ഇന്ത്യന്‍ വീരഗാഥ’: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം ഇന്ത്യന്‍ ഹാട്രിക്ക് കണ്ട മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഉഗ്രന്‍ ജയം. സെമിനിയന്‍ ഡുങ്കലിന്റെ ഹാട്രിക്ക് മികവോടെ ഒന്നിനെതിരേ...

KERALA6 hours ago

ട്രെയിനുകളുടെ കേരളത്തിലെ വൈകിയോട്ടം ഇനിയും തുടരുമെന്ന് റയിൽവേ

സം​സ്ഥാ​ന​ത്ത് ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം കു​റ​ഞ്ഞ​ത് ആ​റു മാ​സ​മെ​ങ്കി​ലും തു​ട​രുമെന്ന് റെയിൽവേ. വെ​ള്ളി​യാ​ഴ്ച ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​കെ. കു​ൽ​ശ്രേ​സ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്...

FOOTBALL6 hours ago

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണു ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ലോകം

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണ്ു ആശുപത്രിയില്‍. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ബ്രസീലിയന്‍ ഇതിഹാസം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച പെലെയെ...

FOOTBALL6 hours ago

നെയ്മറില്‍ നിന്ന് പാഠം പഠിച്ചു; ‘കളി’ മാറ്റി ബാഴ്‌സ

സൂപ്പര്‍ താരം നെയ്മറിന്റെ കൂടുമാറ്റത്തില്‍ നിന്നും പാഠം പഠിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. 222 മില്ലണ്‍ യൂറോയ്ക്ക് നെയ്മര്‍ ക്ലബ്ബ് വിട്ടുപോയതിന്റെ ഞെട്ടലില്‍ നിന്നും ബാഴ്‌സ കരകയറി...