Connect with us

SPOTLIGHT

ഭീരുത്വത്തിന് എഴുത്തുകാരുടെ തലച്ചോറിനെ അമര്‍ച്ച ചെയ്യാനാകില്ല

, 12:02 pm

എസ്. ശാരദക്കുട്ടി

എഴുത്തുകാരെപ്പോഴും നീതിക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കുന്നവരാണ്. നീതിക്ക് വേണ്ടിയുള്ള ശബ്ദത്തെ എപ്പോഴും ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍. എഴുത്തുകാരെ പിശാചിന് പിടിച്ച് കൊടുക്കണമെന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞത്‌. എഴുത്തുകാരുടെ ശബ്ദത്തെ എപ്പോഴും ഭയപ്പെടുന്നത് അധികാരവും അഹങ്കാരവും കൈമുതലാക്കിയവരാണ്, ഫാസിസ്റ്റുകള്‍.

കുരീപ്പുഴയുടെ ശബ്ദം എല്ലാകാലത്തും നീതി നിഷേധിക്കുപ്പെടുന്ന ജനങ്ങളുടെ കൂടെയാണ്. സ്ത്രീകള്‍, കുട്ടികള്‍,കീഴാളര്‍, അങ്ങനെ തുടങ്ങി മുഖ്യാധാര സംസ്‌കൃതിയുടെ മുന്നേറ്റത്തില്‍ അവഗണിക്കപ്പെട്ട മാനുഷിക ജീവിതങ്ങള്‍ക്കെല്ലാം ഒപ്പമാണ് എപ്പോഴും കുരീപ്പുഴയുട ചിന്ത വ്യാപരിക്കുന്നത്. മതരഹിതമായ നിലപാട്തറയില്‍ ഉറച്ച് നിന്നുകൊണ്ട് കീഴാളരുടെ കൂടെ നില്‍ക്കുന്ന സാംസ്‌കാരിക വ്യക്തിത്വം..

കുരീപ്പുഴ ശ്രീകുമാര്‍ ‘തേള്‍ക്കുടം’ എന്നൊരു കവിത എഴുതിയിട്ടുണ്ട്. ആ കവിതയില്‍ ഇങ്ങനെയൊരു രംഗമുണ്ട്. കരിന്തേള്‍ കിടക്കുന്ന കുടത്തിനകത്തേക്ക് കീഴാള സ്ത്രീയുടെ കൈ അധികാരി ഇടീയ്ക്കുന്നുണ്ട്. കുടത്തിനകത്ത് കിടക്കുന്ന നാണയം എടുത്താല്‍ അര്‍ധ രാജ്യം കൊടുക്കുമെന്ന് രാജാവിന്റെ പ്രഖ്യാപനം. തേള്‍ക്കുടത്തില്‍ ഈ കീഴാള സ്ത്രീ കൈയ്യിടുമ്പോള്‍
രാജാവിന്റെ വിചാരം ഇവളെ തേള്‍ കടിക്കുമെന്നും, അതിനാല്‍ രാജ്യമൊന്നും കൊടുക്കണ്ടി വരില്ല എന്നുമാണ്.

പക്ഷെ കുടത്തിനകത്തെ തേള്‍ കരുതുന്നത് മറ്റൊന്നും, ഇവള്‍ അവഗണിതരുടെ പ്രതിനിധിയാണ്, കുടത്തിനകത്ത് കിടക്കുന്ന എന്റെ പ്രതിനിധിയാണ്. അതുകൊണ്ട് ഇവളെ കടിക്കില്ലെന്ന് കരിന്തേള്‍ തീരുമാനിക്കുന്നു. കുടത്തിലാക്കപ്പെട്ട കരിന്തേള്‍ പോലെയാണ് ഈ കീഴാള സ്ത്രീയുമെന്നാണ് കുരീപ്പുഴ പറയുന്നത്. “അവഗണിതരുടെ വസന്ത വംശത്തിന്റെ പതാകയിലെ ആശോക ചക്രമാണ് കരിന്തേള്‍” എന്നു പറഞ്ഞാണ് കുരീപ്പുഴ കവിത അവസാനിപ്പിക്കുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ പ്രതീകങ്ങളാണ് കരിന്തേളും കീഴാള സ്ത്രീയും. കുരീപ്പുഴയെ പോലൊരാള്‍ക്ക് ലോകത്ത് ഒന്നിനെയും ഭയമില്ല. അങ്ങനെ ലോകത്തൊന്നിനെയും ഭയമില്ലാത്തവരെയാണ് ഫാസിസ്റ്റുകള്‍ ഭയക്കുന്നത്. ഫാസിസ്റ്റുകളുടെ ഭയവും  ആത്മവിശ്വാസമില്ലായ്മയും, ചിന്തിക്കുന്ന തലയോടുള്ള ഭീതിയുമാണ് , എന്നും ഫാസിസ്റ്റുകളുടെ മുഖമുദ്ര. ഇന്ത്യയില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഭൂരിപക്ഷ ഹിന്ദുത്വവാദത്തിന്റെയും ഭയം ,പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശബ്ദമായി നിലകൊള്ളുന്നവരുടെ നാവ് തന്നെയാണ്.

കുരീപ്പുഴയ്‌ക്കെതിരെയുള്ള ആക്രമണം ആശയത്തിന് എതിരെയുള്ളതാണ്‌. ഇതു കൊണ്ടൊന്നും എഴുത്തുകാരെ നിശ്ബദരാക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് സാധിക്കില്ല. എഴുത്തുകാരെ പിശാചിന് കൊടുക്കണമെന്ന് ഹിറ്റ്‌ലര്‍ പറഞ്ഞിട്ട് തന്നെ എത്ര കാലമായി. ഒരോ തുള്ളി ചോരിയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു, അവര്‍ നാടിന്‍ മോചനത്തിന് വേണ്ടി രണാങ്കണത്തില്‍ പടരുന്നു എന്നു പറഞ്ഞത് പോലെ… ഒരു തല അവര്‍ വെട്ടി വീഴ്ത്തിയാല്‍ ആയിരം തല ഉയരും. ഒരു തുള്ളി ചോരയില്‍ നിന്ന് ആയിരം പേര്‍ ഉയിര്‍ക്കും.

കുരീപ്പുഴയ്‌ക്കെതിരെയുള്ള ആക്രമണവും തീര്‍ത്തും ഈ സാഹചര്യവുമായി പൊരുത്തപ്പെടുന്നുണ്ട്. ഒരു കുരീപ്പുഴയെ അമര്‍ച്ച ചെയ്താല്‍ ആയിരം കുരീപ്പുഴമാര്‍ പിറക്കും. അത്തരം ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുവരുടെ ഭീതിയെ നോക്കി പുച്ഛിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. ഇതു കൊണ്ടൊന്നും ലോകത്തൊരു ശബ്ദത്തേയും നിശ്ബദമാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഭീരുത്വത്തിന് എഴുത്തുകാരുടെ തലച്ചോറിനെ അമര്‍ച്ച ചെയ്യാനാകില്ല. വെടിയുണ്ടയ്ക്കും തോക്കിനും വാളിനും ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല അത്. അത് മനസ്സിലാകണമെങ്കില്‍ അക്ഷരം വായിക്കണം, അക്ഷരത്തെ പിന്തുടരണം. അതിനുള്ള ശക്തി ഇല്ലാത്തിടത്തോളം ഫാസിസ്റ്റ് ശക്തികള്‍ക്ക് യൊതൊന്നും നേടാനാവില്ല. ആശയമില്ലാത്തവരാണ് ആയുധം കൊണ്ട് നേരിടുന്നത്. അധികാരമുള്ളവന് അധികാരമില്ലാത്തവന്റെ അസംഘടിത ശക്തിയോട് ഭീതിയും വിറയലുമാണ്. കുരീപ്പുഴയ്ക്ക് അദ്ദേഹത്തിന്റെ കൈയ്യിലുള്ള ആശയം മാത്രം മതി. ഫാസിസ്റ്റുകളുടെ നൂറായിരം ആയുധങ്ങള്‍ക്ക് അതിനെ തൊടാന്‍ പോലുമാകില്ല.

Don’t Miss

CRICKET8 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK10 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL17 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES18 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE43 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS45 mins ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL48 mins ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL49 mins ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA49 mins ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....

NATIONAL53 mins ago

അന്യ സ്ത്രീകളുമായി ബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ക്ലോസറ്റിലൊഴുക്കി

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യക്ലോസറ്റിലൊഴുക്കി . പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനെയാണ് ഭാര്യ സുഖ്‌വന്ത് കൗര്‍ നിഷ്‌ഠൂരമായി ആക്രമിച്ചത്. അന്യ സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് യുവതിയുടെ...