Connect with us

COLUMN

ധനമന്ത്രിമാർ ദീപാളി കുളിക്കുന്ന പഴയ തറവാട്ട് കാരണവന്മാർ

, 12:40 pm

കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് ചില ആശങ്കകൾ ഏതാനും വർഷങ്ങളായി പല തലങ്ങളിൽ പങ്ക് വയ്ക്കപ്പെടുന്നുണ്ട്. ഇടക്കിടെ ഇത് ഉയർന്ന് മാധ്യമങ്ങളിൽ ചർച്ച ആകാറുണ്ടെങ്കിലും കടം വാങ്ങിയും മറ്റു ചില വരുമാന മാർഗ്ഗങ്ങൾ പെട്ടെന്ന് ടാപ്പ് ചെയ്തും താത്കാലികമായി പ്രതിസന്ധി മറികടക്കാൻ ധനമന്ത്രിമാർ വിരുത് കാണിക്കും. അതോടെ പ്രതിസന്ധിക്ക് അടിസ്ഥാനപരമായ പരിഹാരം കാണാതെ പ്രശ്നങ്ങൾ തത്കാലത്തേക്ക് മൂടി വക്കപ്പെടും. ഇത് ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി കണ്ടു വരുന്ന പ്രവണതയാണ്. ഇതിനു രാഷ്ട്രീയപരമായ വകഭേദമില്ല. തങ്ങളുടെ കാലം വലിയ പരിക്കില്ലാതെ, പേര് ദോഷം കേൾപ്പിക്കാതെ മുന്നോട്ട് പോകണമെന്നാണ് ധനമന്ത്രിമാർ ചിന്തിക്കുന്നത്. അതുകൊണ്ട് അനതിവിദൂര ഭാവിയിൽ സംസ്ഥാനം നേരിടാൻ പോകുന്ന സാമ്പത്തിക ദുരന്തത്തിന് നേർക്ക് ധനമന്ത്രിമാർ പൊതുവെ കണ്ണടക്കാറാണ് പതിവ്.

ഇപ്പോൾ ഇക്കാര്യം വീണ്ടും പ്രസക്തമാകുന്നത് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഈയിടെയുണ്ടായ ഒരു പ്രതികരണമാണ്. വരുമാനത്തിലെ, പ്രധാനമായും നികുതി ഇനത്തിലെ ഇടിവ് കാരണം ഇക്കുറി ക്രിസ്മസിന് പതിവുള്ള മുൻ‌കൂർ ശമ്പളം നല്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു ജി എസ് ടി നടപ്പാക്കിയത് മൂലം താൽകാലികമായി നികുതി വരുമാനത്തിലുണ്ടായ ഇടിവ് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം തടിതപ്പുന്നത്. പക്ഷെ ഇത് സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതിയുടെ ചിത്രം നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.

സംസ്ഥാനത്തിന്റെ പൊതുകടം 2015 -16 ലെ കണക്ക് പ്രകാരം 157,370 കോടി രൂപയാണ്. ഇത്രയും ഭീമമായി കടം പെരുകിയത് എങ്ങനെയെന്ന് ഒരു വ്യക്തതയില്ല. മാത്രവുമല്ല, ഉല്പാദനക്ഷമമായ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം കുറെ വർഷങ്ങളായി പൊതുവെ കുറഞ്ഞു വരുന്നുവെന്നാണ് വിവിധ പഠനങ്ങൾ വെളിവാക്കുന്നത്. അടിസ്ഥാന സൗകര്യ രംഗങ്ങളിലും മൂലധന നിക്ഷേപത്തിലും സർക്കാരിന്റെ വിഹിതം പൊതുവെ കുറയുന്ന പ്രവണതയാണുള്ളത്. ഇത്തരം കാര്യങ്ങൾ എന്തെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നടന്നിട്ടുണ്ടെങ്കിൽ അത് കേന്ദ്ര സഹായം കൊണ്ടും വലിയ തുക വിദേശ ധനകാര്യ സഥാപനങ്ങളിൽ നിന്ന് കടമെടുത്തുമാണ്. അടുത്ത കാലത്തെ പ്രധാന ഉദാഹരണം കൊച്ചി മെട്രോയാണ്. പണത്തിന്റെ അപര്യാപ്തത മൂലം റോഡുകളുടെ അറ്റകുറ്റപണികൾ പോലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇത് ടൂറിസം പോലുള്ള സംസ്ഥാനത്തിന്റെ ജീവൽ വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അപ്പോൾ കടം വാങ്ങുന്ന തുക എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്ന വളരെ പ്രസക്തമായ ചോദ്യം ഉയരുന്നു.

Financial Matters

ധനമന്ത്രിമാർ ദീപാളി കുളിക്കുന്ന പഴയ തറവാട്ട് കാരണവന്മാർ

Posted by SouthLive Malayalam on Tuesday, 5 December 2017

റവന്യു ചെലവിൽ വരുന്ന ഭീമമായ വർധനയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. സംസ്ഥാനത്തിന്റെ മൊത്തം റവന്യുവിനെക്കാൾ അധികം ഭരണ നിർവഹണ ചെലവിന് വേണ്ടി വരുന്ന ദാരുണമായ അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ മറ്റു ചെലവുകൾക്ക് വായ്പ എടുക്കുക മാത്രമാണ് കരണീയമായ മാർഗം. നിലവിലെ കണക്കുകൾ കാണിക്കുന്നത് മൊത്തം വരുമാനത്തിന്റെ 64 -65 ശതമാനം ശമ്പളം, പെൻഷൻ തുടങ്ങിയ നിത്യനിദാന ചെലവുകൾ എന്ന വിഭാഗത്തിലേക്ക് വേണ്ടി വരുന്നു എന്നാണ് . പൊതുകടത്തിന്റെ തിരിച്ചടവ് ബാധ്യത കൂടി ചേർക്കുമ്പോൾ ഇത് 72 ശതമാനത്തോളം എത്തുന്നു. വരുമാനം കുറയുന്ന മാസങ്ങളിൽ കാര്യങ്ങൾ നടത്താൻ റിസർവ് ബാങ്കിനെ ആശ്രയിച്ചു കടം വാങ്ങുന്നു. പൊതുവെ നോക്കുമ്പോൾ മാസം തോറും ശരാശരി 1000 കോടി രൂപ ഇങ്ങനെ കടം എടുക്കുന്നുണ്ട്. ജി. ഡി. പിയുടെ അടിസ്ഥാനത്തിൽ നടപ്പു സാമ്പത്തിക വർഷം എടുക്കാവുന്ന കടത്തിന്റെ പരിധി 20400 കോടിയാണ്. ഇതിൽ 14000 കോടി ഇതിനകം എടുത്തു കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്തു ക്ഷേമ പെൻഷൻ കുടിശിക തീർത്തു നൽകാനും മറ്റുമായി 8500 കോടി കടമെടുത്തു. സ്ഥലങ്ങൾ വിറ്റും കടം വാങ്ങിയും കല്യാണവും അടിയന്തിരവും നടത്തി ദീപാളി കുളിക്കുന്ന പഴയ തറവാട്ട് കരണവന്മാരെയാണ് സംസ്ഥാന സർക്കാർ ഓർമിപ്പിക്കുന്നത്.

എന്നിരുന്നാലും ഓരോ അഞ്ചു വർഷം കൂടുമ്പോഴും ശമ്പളം പരിഷ്കരിക്കുന്നതിനു മുടക്കമില്ല. സംസ്ഥാന ജനസംഖ്യയുടെ ചെറിയ ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സമ്പത് ധൂർത്തു എന്നോണം ചെലവഴിക്കപ്പെടുന്നു. പൊതു സമ്പത്തിന്റെ വിതരണത്തിലെ ഇത്രക്ക് ക്രൂരമായ അനീതി കേരളത്തിലെ പോലെ മറ്റെങ്ങും കാണാൻ കഴിയില്ല തന്നെ. വാസ്തവത്തിൽ 5000 രൂപ മാസശമ്പളത്തിൽ എല്ലാ അസൗകര്യങ്ങളുടെയും നടുവിൽ ലക്ഷക്കണക്കിനാളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ പണിയെടുക്കുന്ന സംസ്ഥാനത്തു സർക്കാർ ജീവനക്കാരായിരുന്ന ഭാര്യയും ഭർത്താവും വാങ്ങുന്ന മാസ പെൻഷൻ 50000 രൂപക്ക് മുകളിലാണെന്നതാണ് കൗതുകകരം. നൂറുകണക്കിന് ആദിവാസി സ്ത്രീകൾ പ്രസവത്തിനു സർക്കാർ ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത സാഹചര്യം വാർത്തകളിൽ നിറയുമ്പോൾ ഭാര്യക്കും ഭർത്താവിനുമായി ഏഴു മാസത്തെ ശമ്പളം സൗജന്യമായി നൽകി സർക്കാർ ജീവനക്കാരിയുടെ പ്രസവം സർക്കാർ എടുക്കുന്നു. ഈ സാമ്പത്തിക അനീതി, രാഷ്ട്രീയത്തിന്റെയും സംഘടിത ശക്തിയുടെ സംഘബലത്തിലും അനുസ്യൂതം തുടരുകയാണ്. മന്ത്രിസഭയും ധനമന്ത്രിമാരും ഇടക്കിടെ മാറുന്നു എന്ന് മാത്രം.

എണ്ണമറ്റ വൈക്കോൽ, മണ്ണിര കോർപറേഷനുകൾക്കായി കോടികൾ വേറെയും വെള്ളത്തിൽ കലക്കുന്നു. ഇങ്ങനെ പോയാൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി വലിയ താമസം കൂടാതെ കെ എസ് ആർ ടി സിയുടെ അവസ്ഥയിലാകും എന്നത് ആർക്കും വ്യക്തമാകും. അതുകൊണ്ട് രാഷ്ട്രീയത്തെയും മറ്റു സങ്കുചിത, സംഘടിത താല്പര്യങ്ങളെയും മറി കടക്കാനുള്ള ഇച്ഛാശക്തി തോമസ് ഐസക് എങ്കിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു സമ്പത്ത് വിതരണത്തിലെ ഇന്നത്തെ അനീതി അധികകാലം തുടർന്ന് പോവുക അസാധ്യം തന്നെയാകും.

Don’t Miss

CRICKET10 mins ago

ത്രസിപ്പിക്കുന്ന ജയവുമായി ചെന്നൈ കലാശപ്പോരിന്: അവസാനം കലമുടച്ച് ഹൈദരാബാദ്

പതിനൊന്നാം എഡിഷന്‍ ഐപിഎല്ലിന്റെ കലാശപ്പോരിന് ഇടം നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയ ലക്ഷ്യം അവസാന ഓവറില്‍...

NATIONAL24 mins ago

തൂത്തുക്കുടി കോപ്പര്‍ പ്ലാന്റിനെതിരായ സമരം; പൊലീസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി. വേദാന്ത സ്‌റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍...

IN VIDEO31 mins ago

പാഞ്ഞു വരുന്ന ട്രക്കിന് മുന്നിലേക്ക് ചാടി അറബിയുടെ ഭ്രാന്തന്‍ നൃത്തം; വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് കാഴ്ച്ചക്കാര്‍

നൃത്തത്തിനിടയില്‍ പാഞ്ഞു വരുന്ന ട്രക്കിന് മുന്നിലേക്ക് ചാടി അറബിയുടെ ‘ഭ്രാന്ത്’. സൗദിയിലെ മദീനയിലാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറിയിരുന്നു നൃത്തം ചെയ്യുകയായിരുന്നു അറബി ഇതിനിടയിലായിരുന്നു...

CRICKET43 mins ago

കിട്ടിയ പണിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഹൈദരാബാദ്: ചെന്നൈയ്ക്ക് അടിപതറുന്നു

കുഞ്ഞന്‍ സ്‌കോറിന് സ്റ്റാര്‍ ബാറ്റ്‌സ്മാന്മാരടങ്ങിയ ഹൈദരാബാദിനെ പൂട്ടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അതേ നാണയത്തില്‍ മറുപടി നല്‍കി സണ്‍റൈസേഴ്‌സ്. 140 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ...

KERALA52 mins ago

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം; 6 പേര്‍ക്കെതിരേ കൊലക്കുറ്റം; 165 പേരുടെ മൊഴികളും 33 സിസിടിവി ദൃശ്യങ്ങളും പ്രധാന തെളിവുകള്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ അരും കൊലയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യനാണ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്....

SOCIAL STREAM1 hour ago

‘ആരാന്റെ ഉമ്മാക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്’; നിപ്പാ വൈറസ് മനുഷ്യ ജീവനെടുക്കുമ്പോള്‍ ട്രോളുണ്ടാക്കി രസിക്കുന്ന മലയാളിയുടെ മനോനിലയെ നാം ഭയപ്പെടണം

സാന്‍ കൈലാസ് ട്രോളുകള്‍ മലയാളിക്ക് എത്രത്തോളം പ്രിയങ്കരമാണെന്ന് പറഞ്ഞ് അറിയിക്കേണ്ട കാര്യമില്ല. അനുദിനം ആയിരണക്കണക്കിന് ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലേക്ക് തള്ളപ്പെടുന്നത്. ഫെയ്‌സ്ബുക്ക് പോലും മലയാളിയുടെ ട്രോളുകള്‍ക്ക് മുന്നില്‍...

KERALA2 hours ago

നിപ്പാ പടര്‍ന്നത് വവ്വാലുകള്‍ വഴിയാരിക്കില്ലെന്ന് കേന്ദ്ര സംഘം

കേരളത്തില്‍ പത്ത് പേരുടെ മരണത്തിനിടയാക്കിയ നിപ്പാ വൈറസ് വവ്വാലുകളിലൂടെ പകര്‍ന്നതല്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്ത വവ്വാലുകള്‍ വഴിയായിരിക്കില്ല നിപ്പാ രോഗം...

CRICKET2 hours ago

നിന്ന നില്‍പ്പില്‍ മലക്കം മറിഞ്ഞ് ബ്രാവോയുടെ അമ്പരപ്പിക്കുന്ന മെയ്‌വഴക്കം

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഐപിഎല്‍ പതിനൊന്നാം എഡിഷനില്‍ സ്ഥിരത പുലര്‍ത്തിയ ഏക ടീം ഏതെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പറയാം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണെന്ന്. ഏത് ഡിപ്പാര്‍ട്ട്‌മെന്റിലും...

KERALA2 hours ago

നിപ്പാ വൈറസ്: വ്യാജ പ്രചരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ഹാനികരമെന്ന് പിണറായി; ‘സോഷ്യല്‍ മീഡിയ സന്ദേശങ്ങളില്‍ കുടുങ്ങിപ്പോകരുത്’

നിപ്പാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വജിയന്‍. മുന്‍കരുതല്‍ എടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെങ്കിലും പരിഭ്രാന്തിക്ക് ഒരടിസ്ഥാനവുമില്ല. ദൗര്‍ഭാഗ്യകരമെന്ന്...

FOOTBALL2 hours ago

റൊണാള്‍ഡോ ലിവര്‍പൂളിന് പകരം സലാഹ് റയല്‍ മാഡ്രിഡിന്: സിദാന് പറയാനുള്ളത്

ഈ വര്‍ഷത്തെ യൂറോപ്യന്‍ രാജാക്കന്മാര്‍ ആരെന്നറിയാനുള്ള പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ചൂടുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഒരൊറ്റ സീസണിലെ പ്രകടനം കൊണ്ട് സാക്ഷാല്‍...